Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വായ്പയുള്ള കെട്ടിടം വാടകയ്ക്ക് എടുത്തത് ആശുപത്രിയാക്കാൻ; മേൽക്കൂര പുതുക്കി പണിത് ചോർച്ചയില്ലാതെയാക്കിയത് ലക്ഷങ്ങൾ മുടക്കി; യഥാർത്ഥ ഉടമ വായ്പ അടയ്ക്കാതെ വന്നപ്പോൾ ജപ്തിയായി; വാടകക്കാരൻ തന്റെ 'മേൽക്കൂര' പൊളിച്ച് പള്ളിക്ക് നൽകി; തൊടുപുഴയിൽ ഡോ ഹസൻ അഴിക്കുള്ളിൽ; ഇത് കേരളം കേട്ടിട്ടില്ലാത്ത നിയമലംഘനം

വായ്പയുള്ള കെട്ടിടം വാടകയ്ക്ക് എടുത്തത് ആശുപത്രിയാക്കാൻ; മേൽക്കൂര പുതുക്കി പണിത് ചോർച്ചയില്ലാതെയാക്കിയത് ലക്ഷങ്ങൾ മുടക്കി; യഥാർത്ഥ ഉടമ വായ്പ അടയ്ക്കാതെ വന്നപ്പോൾ ജപ്തിയായി; വാടകക്കാരൻ തന്റെ 'മേൽക്കൂര' പൊളിച്ച് പള്ളിക്ക് നൽകി; തൊടുപുഴയിൽ ഡോ ഹസൻ അഴിക്കുള്ളിൽ; ഇത് കേരളം കേട്ടിട്ടില്ലാത്ത നിയമലംഘനം

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴ അർബൻ ബാങ്ക് ജപ്തി ചെയ്ത കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ച് ഒന്നേകാൽ ലക്ഷം രൂപയ്ക്ക് പള്ളിക്ക് വിറ്റ കേസിൽ റിട്ട. ഡോക്ടറെ കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പന്നൂർ വില്ലേജിൽ ആറ്റൂപുറത്ത് വീട്ടിൽ ഡോ.ഹസൻ എ പിയാണ് അറസ്റ്റിലായത്.

ഡോക്ടർക്ക് എതിരെ മോഷണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ പൂഴ്‌ത്തി വെക്കപ്പെട്ട പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത് ഡിവൈഎസ്‌പിയുടെ ഇടപെടലിനെ തുടർന്നായിരുന്നു.

മൂന്നുമാസം മുമ്പാണ് സംഭവം നടന്നത്. ഉടുമ്പന്നൂർ നടുക്കുടിയിൽ ജിജി സ്‌കറിയയുടെ കെട്ടിടം ആറ്റുപുറത്ത് ഡോ.ഹസൻ എ പി ആശുപത്രി നടത്താൻ വാടകക്ക് എടുത്തിരുന്നു. ഈ കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റ് ഇടുന്നത് ഉൾപ്പെടെ 16.5ലക്ഷം രൂപയുടെ ഫർണിഷിങ് ജോലികൾ ഡോക്ടറുടെ ചെലവിൽ നടത്തിയിരുന്നു.

കെട്ടിടം വാടകക്ക് നൽകിയിരുന്നെങ്കിലും ഉടമസ്ഥൻ കെട്ടിടവും വസ്തുവും അർബൻ ബാങ്കിന് ഈട് നൽകി വായ്പ എടുത്തു. വായ്പയുടെ തവണകൾ മുടങ്ങുകയും 1.75 കോടിയുടെ ബാധ്യത ഉണ്ടാകുകയും ചെയ്തതോടെ ബാങ്ക് ജപ്തി നടപടി സ്വീകരിച്ചത്. ജപ്തി ചെയ്തത് മുതൽ ഡോക്ടർ കെട്ടിട വാടക അർബൻ ബാങ്കിന് നൽകിയിരുന്നു. തുടർന്ന് കെട്ടിടം ഒഴിവായപ്പോൾ താൻ പണിത മേൽക്കൂര അഴിച്ചു മാറ്റിയെന്നാണ് ഡോക്ടർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

തൊടുപുഴ കെകെആർ ജംഗ്ഷനിലുള്ള മദീന മസ്ജിദിനാണ് മേൽക്കൂര പൊളിച്ചുവിറ്റത്. മേൽക്കൂര സാമഗ്രികൾ പള്ളിയിൽ സ്ഥാപിക്കപ്പെട്ടുവെന്നും വീണ്ടെടുക്കാൻ സാങ്കേതിക ബുദ്ധിമുട്ടാണെന്നും പൊലീസ് പറയുന്നു.

എന്നാൽ ജപ്തി നടപടികളുടെ ഭാഗമായി 2021ൽ സി.ജെ.എം കോടതി വഴി കെട്ടിടം അറ്റാച്ച് ചെയ്തിരുന്നുവെന്ന് ബാങ്ക് വിശദീകരിക്കുന്നു. പൊളിച്ചുമാറ്റിയ വസ്തുക്കൾ വക്കീൽ കമ്മീഷൻ രേഖപ്പെടുത്തിയിരുന്ന ആസ്തിയിൽ ഉൾപ്പെട്ടവയുമാണ്. ഇവ ബാങ്കിന്റെ അനുമതികൂടാതെ പൊളിച്ച് കൊണ്ടുപോയത് കുറ്റകരമാണെന്ന് അധികൃതർ പറയുന്നു. ഡോ. ഹസന്റെ ഭാര്യ ഡോ. നസിയ ഹസ്സൻ എസ് ഡി പി ഐ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP