Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റിലയൻസിലെ സിഒഒ പദവി വേണ്ടെന്ന് വച്ച് ബിഡിജെഎസ് രാഷ്ട്രീയത്തിലെത്തിയ പ്രൊഫഷണൽ; 2016ൽ കമളമശ്ശേരിയിൽ ബിജെപി മുന്നണിക്ക് വേണ്ടി നേടിയത് കാൽ ലക്ഷത്തിന് അടുത്ത വോട്ട്; തുഷാറിനോട് തെറ്റി പുതിയ പാർട്ടിയുണ്ടാക്കിയത് ധാർമികത ഉയർത്തി; ഇനി ആംആദ്മിക്കൊപ്പം; സ്വീകരിച്ച് കെജ്രിവാൾ; ഗോപകുമാർ ഇനി 'ചൂൽ' എടുക്കുമ്പോൾ

റിലയൻസിലെ സിഒഒ പദവി വേണ്ടെന്ന് വച്ച് ബിഡിജെഎസ് രാഷ്ട്രീയത്തിലെത്തിയ പ്രൊഫഷണൽ; 2016ൽ കമളമശ്ശേരിയിൽ ബിജെപി മുന്നണിക്ക് വേണ്ടി നേടിയത് കാൽ ലക്ഷത്തിന് അടുത്ത വോട്ട്; തുഷാറിനോട് തെറ്റി പുതിയ പാർട്ടിയുണ്ടാക്കിയത് ധാർമികത ഉയർത്തി; ഇനി ആംആദ്മിക്കൊപ്പം; സ്വീകരിച്ച് കെജ്രിവാൾ; ഗോപകുമാർ ഇനി 'ചൂൽ' എടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആംആദ്മി പാർട്ടിയിൽ ചേർന്ന് മുൻ ബിഡിജെഎസ് നേതാവ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കളമശ്ശേരിയിൽ ബിജെപി മുന്നണിക്ക് വേണ്ടി സ്ഥാനാർത്ഥിയായ വി ഗോപകുമാറാണ് ആംആദ്മിയിൽ ചേരുന്നത്. കളമശ്ശേരിയിൽ അന്ന് ബിഡിജെഎസ് ചിഹ്നത്തിൽ 24244 വോട്ട് ഗോപകുമാർ നേടിയിരുന്നു. കൊച്ചിയിലെ അറിയപ്പെടുന്ന പ്രൊഫഷനൽ കൂടിയായ രാഷ്ട്രീയ നേതാവാണ് ഗോപകുമാർ.

ബിഡിജെഎസുമായി അകന്ന് പിന്നീട് ഭാരതീയ ജനസേന എന്ന പാർട്ടിയും ഗോപകുമാറും കൂട്ടരും രൂപീകരിച്ചിരുന്നു. ആ പാർട്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമായിരുന്നു. ഈ പാർട്ടിയുടെ സാധ്യത പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് എറണാകുളത്തെ ജനകീയ മുഖമായ ഗോപകുമാർ ആംആദ്മിയുടെ ഭാഗമാകുന്നത്. തുഷാർ വെള്ളപ്പാള്ളിയുടെ അതിവിശ്വസ്തനായിരുന്നു ഒരു കാലത്ത് ഗോപകുമാർ. എന്നാൽ തുഷാറിന്റെ ഏകപക്ഷീയ നിലപാടുകൾ ചൂണ്ടിക്കാട്ടി ബിഡിജെഎസിൽ നിന്നും അകലുകയായിരുന്നു ഗോപകുമാർ.

കോൺഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മിന് വോട്ട് ചെയ്യാൻ 2021ലെ നിയമസഭാ തെരഞ്ഞടുപ്പിൽ ബിഡിജെഎസ് നേതൃത്വം രഹസ്യ നിർദ്ദേശം നൽകിയെന്ന് ആരോപിച്ചാണ് ഗോപകുമാർ ബിഡിജെഎസ് വിട്ടത്. ആ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അടിതെറ്റി. ഇടതു ഭരണം വീണ്ടും വന്നു. അപ്പോഴും കളമശ്ശേരിയിലും മറ്റും സാമൂഹിക ഇടപെടലുകളുമായി ഗോപകുമാർ നിറഞ്ഞു.

ട്വന്റി ട്വന്റിയുമായി ചേർന്ന് കേരളത്തിൽ സജീവമാകാൻ ആഗ്രഹിക്കുന്ന ആംആദ്മിയുടെ നേതൃനിരയിലെ പ്രമുഖനായി ഇനി ഗോപകുമാറും ഉണ്ടാകും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരിട്ടാണ് ഗോപകുമാറിനെ ആംആദ്മിയിലേക്ക് എടുത്തത്. കേരളത്തിൽ പാർട്ടിയുടെ വളർച്ചയ്ക്ക് ഗോപകുമാറിന്റെ വരവ് ഗുണകരമാകുമെന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്യുകയും ചെയ്തു. രാഷ്ട്രീയക്കാരനായി മാറിയ പ്രൊഫഷണലാണ് ഗോപകുമാർ എന്നാണ് ആംആദ്മി പാർട്ടിയും ഔദ്യോഗികമായി ട്വീറ്റ് ചെയ്യുന്നത്.

ഗോപകുമാറിന്റെ പരിചയ സമ്പന്നതയും രാഷ്ട്രീയത്തോടുള്ള കൂറും ചൂണ്ടിക്കാട്ടിയാണ് പാർട്ടിയിലേക്ക് കെജ്രിവാൾ സ്വാഗതം ചെയ്യുന്നത്. കോപ്പറേറ്റ് ലോകത്തെ പ്രവർത്തന പരിചയവും ഗുണകമാരുമെന്നും ആംആദ്മി വിലയിരുത്തുന്നു. റിലൻയൻസ് കമ്യൂണിക്കേഷന്റെ കേരളത്തിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്നു ഗോപകുമാർ. കോർപ്പറേറ്റ് മേഖലയിലെ ഉന്നത ജോലി വേണ്ടെന്ന് വച്ചാണ് ഗോപകുമാർ ബിഡിജെഎസിലെത്തുന്നത്.

2016ൽ ബിജെപി മുന്നണിക്ക് വേണ്ടി വൻ പ്രചരണമാണ് നടത്തിയത്. സുരേഷ് ഗോപിയും കവിയൂർ പൊന്നമ്മയും അടക്കമുള്ള താരങ്ങൾ ഗോപകുമാറിന് വേണ്ടി വോട്ട് ചോദിച്ച് എത്തിയിരുന്നു. പ്രതീക്ഷിച്ചതിലും വലിയ വോട്ട് വിഹിതമാണ് ബിഡിജെഎസിന് വേണ്ടി ഗോപകുമാർ അന്ന് നേടിയത്. ഈ മേഖലയിൽ നല്ല സ്വാധീനം ഗോപകുമാറിനുണ്ട്. ഈ സാഹചര്യത്തിലാണ് ആംആദ്മിയുടെ 'ചൂൽ' ചിഹ്നവുമായി രാഷ്ട്രീയ പ്രചരണത്തിന് ഗോപകുമാർ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP