Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാം ലോകമഹായുദ്ധം ഉണ്ടായാൽ ചൈനക്ക് സഹായകമാവുക ആഗോള താപനം; അർക്ടിക് പ്രദേശത്തെ മഞ്ഞുരുകൽ ചൈനക്ക് നാറ്റോ സഖ്യത്തിനടുത്തെത്താൻ എളുപ്പ വഴിയൊരുക്കും; രണ്ടു പതിറ്റാണ്ടുകൾക്കപ്പുറം യുദ്ധമുണ്ടായാൽ

മൂന്നാം ലോകമഹായുദ്ധം ഉണ്ടായാൽ ചൈനക്ക് സഹായകമാവുക ആഗോള താപനം; അർക്ടിക് പ്രദേശത്തെ മഞ്ഞുരുകൽ ചൈനക്ക് നാറ്റോ സഖ്യത്തിനടുത്തെത്താൻ എളുപ്പ വഴിയൊരുക്കും; രണ്ടു പതിറ്റാണ്ടുകൾക്കപ്പുറം യുദ്ധമുണ്ടായാൽ

മറുനാടൻ മലയാളി ബ്യൂറോ

ഗോള താപനത്തിന്റെ ഫലമായി ആർക്ടിക് പ്രദേശത്തെ മഞ്ഞുപാളികൾ ഉരുകുന്നത് ഏറെ വാർത്താ പ്രാധാന്യം നേടിയ ഒന്നാണ്. മാത്രമല്ല, ഇത് സാവധാനം സമുദ്രനിരപ്പ് ഉയർത്തുമെന്നും, പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകുമെന്നും മുന്നറിയിപ്പും ശാസ്ത്രജ്ഞർ നൽകുന്നുണ്ട്. എന്നാൽ അതുപോലെ മറ്റൊരു അപകടത്തിനും ഈ മഞ്ഞുരുകൽ വഴിതെളിച്ചേക്കാം എന്നാണ് പാശ്ചാത്യ യുദ്ധ വിദഗ്ദ്ധർ പറയുന്നത്.

ഇന്നത്തെ നിരക്കിൽ മഞ്ഞുരുകൽ തുടർന്നാൽ, രണ്ട് ദശാബ്ദങ്ങൾ കഴിയുമ്പോൾ അറ്റ്ലാന്റിക്കിലെ നാറ്റോ സേനക്കടുത്തെത്താൻ ചൈനക്ക് എളുപ്പം കഴിയുമെന്നാണ് അവർ പറയുന്നത്. ചൈനയുടെ ആണവ അന്തർവാഹിനി വ്യുഹത്തിന് ആർക്ടിക് സമുദ്രത്തിലൂടെ വടക്ക് പടിഞ്ഞാറൻ പാത ഉപയോഗിച്ച് എളുപ്പത്തിൽ അറ്റ്ലാന്റിക്കിൽ എത്താനാവുമെന്ന് അവർ പറയുന്നു.

റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുന്ന സമയത്താണ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് വരുന്നത്. അങ്ങനെ വന്നാൽ, അത് അമേരിക്കൻ ആണുവായുധ സിസ്റ്റങ്ങൾക്ക് വൻ ഭീഷണിയാകുമെന്നും അവർ വിലയിരുത്തുന്നു. അടുത്തയാഴ്‌ച്ച ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിങ് റഷ്യ സന്ദർശിക്കുമെന്ന് ചൈന സ്ഥിരീകരിച്ചിട്ടുണ്ട്. വ്ളാഡിമിർ പുടിനുമായി നേരിട്ട് കൂടിക്കാഴ്‌ച്ചയും നടത്തും.

ബ്രിട്ടീഷ് നാവിക മേധാവികളും ഇത്തരത്തിലുള്ള മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രതിരോധ സംവിധാനത്തിൽ കൂടുതൽ നിക്ഷേപം ആവശ്യമാണെന്ന വസ്തുത ഈ മുന്നറിയിപ്പ് ഓർമ്മിപ്പിക്കുന്നതായി വിദഗ്ദ്ധർ പറയുന്നു.

നിലവിൽ ആർക്ടിക് സമുദ്രത്തിലെ പാത വേനല്ക്കാലത്ത് ചില മാസങ്ങളിൽ മാത്രമാണ് സഞ്ചാരയോഗ്യമായിട്ടുള്ളത്. സാധാരണ അന്തർവാഹിനികൾക്ക് വളരെ കുറച്ച് സമയം മാത്രമെ ഐസ് പാളികൾക്കടിയിൽ കഴിയാൻ സാധിക്കുകയുള്ളു. എന്നാൽ, ചുരുക്കം ചില ആധുനിക അന്തർവാഹിനികൾക്ക് ഉത്തരദ്രുവത്തിലെ ഐസ്പാളികൾക്ക് അടിയിലൂടെ സഞ്ചരിക്കാൻ കഴിയും. റഷ്യയുടെയും അമേരിക്കയുടെയും അന്തർവാഹിനികൾ ഈ മേഖലയിൽ ഇടയ്ക്കിടെ പരിശീലനം നടത്താറുണ്ട്. ബ്രിട്ടീഷ് യുദ്ധക്കപ്പലുകളും അവിടെ പ്രകടനം നടത്തിയിട്ടുണ്ട്.

എന്നാൽ, ഇതുവരെ ഐസ്പാളികൾക്ക് അടിയിലൂടെ ദീർഘദൂരം സഞ്ചരിക്കാൻ കഴിവുള്ള അന്തർവാഹിനി ചൈന വികസിപ്പിച്ചതായി പാശ്ചാത്യ ഇന്റലിജൻസ് വൃത്തങ്ങൾ കരുതുന്നില്ല. എന്നാൽ, ധ്രൂവിയ മഞ്ഞുഫലകങ്ങൾ ഉരുകിയൊലിച്ച് നേർത്തതാവുകയും അതോടൊപ്പം ചൈനീസ് അന്തർവാഹിനി സാങ്കേതിക വിദ്യ വികസിക്കുകയും ചെയ്താൽ ഒരുപക്ഷെ ആർക്ടിക് പാത ശീതകാലത്തും ഉപയോഗിക്കുക എന്നത് ചൈനക്ക് സാധ്യമാകുമെന്ന് നാവിക യുദ്ധ വിദഗ്ദ്ധർ കരുതുന്നു.

അങ്ങനെ സാധ്യമായാൽ വലിയൊരു ആണവ അന്തർവാഹിനി വ്യുഹത്തെ ആർക്ടിക് വഴി അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് അയക്കാൻ ചൈനക്ക് കഴിയും. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ അതിനുള്ള സാഹചര്യം ഒരുങ്ങുമെന്നാണ് അവർ പറയുന്നത്. അതായത്, ചൈനയുമായി ഒരു യുദ്ധമുണ്ടായാൽ അറ്റ്ലാന്റിക്കിലെ മേൽക്കൈ ഒരുപക്ഷെ നാറ്റോ സഖ്യത്തിന് നഷ്ടപ്പെട്ടേക്കാം എന്ന് ചുരുക്കം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP