Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി; രാജസ്ഥാനിൽ പുതിയ 19 ജില്ലകൾ പ്രഖ്യാപിച്ച് അശോക് ഗെലോട്ട്; പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി; രാജസ്ഥാനിൽ പുതിയ 19 ജില്ലകൾ പ്രഖ്യാപിച്ച് അശോക് ഗെലോട്ട്; പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രാജസ്ഥാനിൽ പുതിയ 19 ജില്ലകളും മൂന്ന് ഡിവിഷനുകളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. 15 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കുന്നത്. നേരത്തെയുള്ള 33 ജില്ലകളും കൂട്ടി ഇപ്പോൾ 52 ജില്ലകളാണ് രാജസ്ഥാനിലുള്ളത്.

തലസ്ഥാനമായ ജയ്പൂരിലടക്കമാണ് പുതിയ ജില്ലകൾ. ജയ്പൂർ നാല് ചെറിയ ജില്ലകളായാണ് തിരിച്ചിരിക്കുന്നത്, ജയ്പൂർ നോർത്ത്, ജയ്പൂർ സൗത്ത്, ദുഡു. ജയ്പൂരിന്റെ ഭാഗമായ കോട്പുത്‌ലി, അൽവാറിലെ ബെഹ്റോറുമായി ലയിപ്പിച്ച് മറ്റൊരു ജില്ലയാകും. രാജസ്ഥാൻ നിയമസഭയിൽ ധനവിനിയോഗ ബില്ലുകളുടെ ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് ഗെലോട്ടിന്റെ പ്രഖ്യാപനം. കാര്യക്ഷമമായ ക്രമസമാധാനം നിലനിർത്താൻ ജില്ലകൾ ചെറുതാണെങ്കിൽ ഗുണകരമാവുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ജന്മനാടായ ജോധ്പൂരിനെ ജോധ്പൂർ ഈസ്റ്റ്, ജോധ്പൂർ വെസ്റ്റ്, ഫലോഡി എന്നിങ്ങനെ വിഭജിക്കും. മറ്റ് പുതിയ ജില്ലകൾ അനുപ്ഗഡ് (ഗംഗാനഗർ), ബലോത്ര (ബാമർ), ബീവാർ (അജ്മീർ), ഡീഗ് (ഭരത്പൂർ), ദീദ്വാന കുചമാൻ (നാഗൗർ), ഗംഗാപൂർ സിറ്റി (സവായ് മധോപൂർ), കെക്രി ( അജ്മീർ), ഖൈർതാൽ (അൽവാർ), നീം കാ താന (സിക്കാർ), സലുംബർ (ഉദയ്പൂർ), സഞ്ചോർ (ജലോർ), ഷാഹ്പുര (ഭിൽവാര) എന്നിവയാണ്. മൂന്ന് പുതിയ ഡിവിഷനുകൾ ബൻസ്വര, പാലി, സിക്കാർ എന്നിവയായിരിക്കും.

''ഭൂമിശാസ്ത്രപരമായി രാജസ്ഥാൻ ഏറ്റവും വലിയ സംസ്ഥാനമാണ്. പ്രധാന നഗരം നൂറ് കിലോമീറ്റർ അകലെയുള്ള നിരവധി ജില്ലകളുണ്ട്. സാധാരണക്കാരന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. മാത്രമല്ല, ചില ജില്ലകളിൽ ജനസംഖ്യ കൂടുതലായതിനാൽ ഭരണപരമായ ബുദ്ധിമുട്ടുകളും നിലനിൽക്കുന്നു,'' ഗെലോട്ട് പറഞ്ഞു.

കോൺഗ്രസ് നിയമസഭാംഗങ്ങളുടെ ദീർഘകാല ആവശ്യം പരിഗണിച്ചു കൊണ്ടാണ് പുതിയ ജില്ലകൾ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി അശോക് പറഞ്ഞു. ഭൂമിശാസ്ത്രപരമായി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാൻ. രണ്ട് കോണുകൾക്കിടയിലുള്ള ദൂരം 100 കിലോമീറ്ററിൽ കൂടുതലുള്ള നിരവധി ജില്ലകൾ സംസ്ഥാനത്ത് ഉണ്ടെന്നും ഇത് ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്നും ഗെലോട്ട് പറഞ്ഞു.

രാജസ്ഥാനിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നവംബറിലോ ഡിസംബറിലോ തെരഞ്ഞെടുപ്പ് നടക്കും. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഗെഹ്ലോട്ടിന്റെ പുതിയ നീക്കം. അതേസമയം, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പുതിയ ജില്ലകളുടെ രൂപീകരണമെന്ന് ബി ജെപി വിമർശിച്ചു. .

രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമായ മധ്യപ്രദേശിൽ 52 ജില്ലകളുണ്ട്. ഇവിടെ 72 ദശലക്ഷം ജനസംഖ്യയുണ്ട്. രാജസ്ഥാനിൽ 78 ദശലക്ഷത്തോളം ജനസംഖ്യയാണുള്ളത്. ഈ വർദ്ധനയോടെ, അതിപ്പോൾ 52 ജില്ലകളാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP