Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊല്ലത്ത് പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവം; ആൺസുഹൃത്ത് ബെംഗളൂരിവിൽ നിന്നും അറസ്റ്റിൽ: അഖിലിനെ അറസ്റ്റ് ചെയ്തത് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി

കൊല്ലത്ത് പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവം; ആൺസുഹൃത്ത് ബെംഗളൂരിവിൽ നിന്നും അറസ്റ്റിൽ: അഖിലിനെ അറസ്റ്റ് ചെയ്തത് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി

സ്വന്തം ലേഖകൻ

കൊല്ലം: ചടയമംഗലത്ത് പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പള്ളി സ്വദേശിയായ അഖിൽ ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഫെബ്രുവരി 25ന് രാവിലെയാണ് പതിനേഴുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അഖിലിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഖിലുമായി പെൺകുട്ടി അടുപ്പത്തിലായത്. രണ്ടു വർഷം പ്രണയിച്ചു. അഖിൽ പെൺകുട്ടിക്ക് ഫോൺ വാങ്ങിനൽകിയിരുന്നു. വിവാഹം കഴിക്കാമെന്ന് അഖിൽ ഉറപ്പു നൽകിയെങ്കിലും പിന്നീട് പിന്മാറി. ഇതിന്റെ മനോവിഷമത്തിൽ പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. പലപ്രാവശ്യം വിലക്കിയിട്ടും അഖിൽ പെൺകുട്ടിയെ ശല്യം ചെയ്‌തെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നത്. അഖിൽ മകളെ പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടതാണന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP