Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്നയെ അറസ്റ്റ് ചെയ്ത് മൊബൈൽ പിടിച്ചെടുക്കുക ലക്ഷ്യം; മാനനഷ്ട പരാതിയിൽ പൊലീസ് ചുമത്തിയത് ലഹളയുണ്ടാക്കൽ കുറ്റം; വ്യാജ രേഖ അടക്കം ചാർജ്ജ് ചെയ്യുന്നത് ജാമ്യമില്ലാ പരാതിയാക്കാൻ; തളിപ്പറമ്പിലെ ഏരിയാ സെക്രട്ടറിയുടെ പരാതിയിൽ അതിവേഗ നടപടികളുണ്ടാകും; വിജേഷ് പിള്ളയ്ക്ക് ബംഗ്ലൂരുവിലും നാട്ടിലും കേസ് വരുമ്പോൾ

സ്വപ്നയെ അറസ്റ്റ് ചെയ്ത് മൊബൈൽ പിടിച്ചെടുക്കുക ലക്ഷ്യം; മാനനഷ്ട പരാതിയിൽ പൊലീസ് ചുമത്തിയത് ലഹളയുണ്ടാക്കൽ കുറ്റം; വ്യാജ രേഖ അടക്കം ചാർജ്ജ് ചെയ്യുന്നത് ജാമ്യമില്ലാ പരാതിയാക്കാൻ; തളിപ്പറമ്പിലെ ഏരിയാ സെക്രട്ടറിയുടെ പരാതിയിൽ അതിവേഗ നടപടികളുണ്ടാകും; വിജേഷ് പിള്ളയ്ക്ക് ബംഗ്ലൂരുവിലും നാട്ടിലും കേസ് വരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തളിപ്പറമ്പ്: സ്വപ്‌നാ സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്തത് അറസ്റ്റ് ലക്ഷ്യത്തിൽ. സ്വപ്‌നയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മാർച്ച് 9നു ഫേസ്‌ബുക് ലൈവിലൂടെ സ്വപ്ന സുരേഷ് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പൊതുജന മധ്യത്തിൽ അപമാനിച്ചെന്നാണു പരാതി. ഈ കേസിൽ വിജേഷ് പിള്ളയെ മാപ്പുസാക്ഷിയാക്കുന്നതും പരിഗണനയിലാണ്.

2ാം പ്രതിയായ വിജേഷ് പിള്ള സ്വപ്നയെ സമീപിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ നൽകാമെന്ന് എം വിഗോവിന്ദൻ അറിയിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പറഞ്ഞതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ ആരോപണങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി എം വിഗോവിന്ദൻ ഇവർക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്. ഇതിനിടെയാണ് കേസെടുക്കൽ. സ്വപ്‌നയുടെ ഫോൺ പരിശോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യം.

സ്വപ്നയുടെയും വിജേഷ് പിള്ളയുടെയും നടപടികൾ സംശയാസ്പദമാണ്. മുഖ്യമന്ത്രി പിണറായി വിജയനും എം വിഗോവിന്ദനും എതിരെ ഇത്തരത്തിൽ ആരോപണമുന്നയിക്കാൻ സാമൂഹിക വിരുദ്ധ ശക്തികളുടെ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കും എതിരെ സ്വപ്ന തുടർച്ചയായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുകയാണെന്നും ആരോപിച്ചു. ഈ കേസും കോടതിയിലേക്ക് എത്താൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കോടതി നിലപാടുകൾ നിർണ്ണായകമാകും.

അതിനിടെ സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ആക്ഷൻ ഒടിടി പ്ലാറ്റ്‌ഫോം സിഇഒ വിജേഷ് പിള്ളയെ രാത്രി വൈകിയും ബെംഗളൂരു പൊലീസ് ചോദ്യം ചെയ്തു. വാട്‌സാപ്പിൽ സമൻസ് ലഭിച്ചതിനെത്തുടർന്ന് രാവിലെ 11നാണ് മഹാദേവപുര സ്റ്റേഷനിൽ ഹാജരായത്. വൈകിട്ട് 6 മണിയോടെ സ്വപ്നയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തെങ്കിലും സ്വപ്നയെ പിന്നീട് വിട്ടയച്ചു.

സ്വർണക്കടത്തു കേസിലെ ആരോപണങ്ങളിൽ നിന്നു പിന്മാറിയില്ലെങ്കിൽ വകവരുത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെ നിർദ്ദേശപ്രകാരമാണിതെന്നും വിജേഷ് പറഞ്ഞെന്നായിരുന്നു സ്വപ്നയുടെ പരാതി. ഈ കേസിൽ ബംഗ്ലൂരുവിൽ നടപടികൾ തുടങ്ങിയതിന് പിന്നാലെയാണ് കേരളത്തിൽ കേസെടുക്കുന്നത്. സ്വപ്‌നയ്‌ക്കെതിരെ വിജേഷും ഡിജിപിക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിലെ കേസ് ബലമാകില്ലെന്നായിരുന്നു നിയമോപദേശം. ഈ സാഹചര്യത്തിലാണ് സിപിഎം നേതാവ് തന്നെ പരാതി നൽകിയത്.

മുഖ്യമന്ത്രിക്കെതിരേയുള്ള ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനംചെയ്ത് എം വി ഗോവിന്ദൻ വിജേഷ് പിള്ളയെ അയച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും സ്വപ്നാ സുരേഷ് ഫേസ്‌ബുക്ക് വഴി പ്രചരിപ്പിച്ചിരുന്നു. പൊതുജനമധ്യത്തിൽ സർക്കാരിനെയും പാർട്ടിയെയും മോശമായി ചിത്രീകരിക്കുകയാണ് ആരോപണങ്ങളുടെ ലക്ഷ്യം. സ്വപ്നയും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തിയാണ് ആരോപണങ്ങൾ പുറത്തുവിട്ടതെന്നും പരാതിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP