Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാടകമുറി നൽകാത്തത് വൈരാഗ്യമായി; യുവതിയുടെ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പൊലീസ് ക്രൂരമായി മർദ്ദിച്ചു; കുനിച്ചു നിർത്തി ഇടുപ്പിന് ചവിട്ടി; മർദ്ദനം സഹിക്ക വയ്യാതെ മലമൂത്രവിസർജനം നടത്തിയപ്പോൾ തന്നെ കൊണ്ട് തന്നെ വാരിപ്പിച്ചു; കൊല്ലം ഈസ്റ്റ് പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി വയോധികൻ

വാടകമുറി നൽകാത്തത് വൈരാഗ്യമായി; യുവതിയുടെ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പൊലീസ് ക്രൂരമായി മർദ്ദിച്ചു; കുനിച്ചു നിർത്തി ഇടുപ്പിന് ചവിട്ടി; മർദ്ദനം സഹിക്ക വയ്യാതെ മലമൂത്രവിസർജനം നടത്തിയപ്പോൾ തന്നെ കൊണ്ട് തന്നെ വാരിപ്പിച്ചു; കൊല്ലം ഈസ്റ്റ് പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി വയോധികൻ

ശ്യാം ഷാജി

കൊല്ലം: കിളികൊല്ലൂരിലെ പൊലീസ് മർദ്ദനം മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുതുടങ്ങിയിട്ടില്ല. അപ്പോഴേക്കും കൊല്ലം ജില്ലയിൽ നിന്നുതന്നെ സമാനരീതിയിലുള്ള ക്രൂരമായ പൊലീസ് മർദ്ദനത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.അതും ഒരു വയോധികനെ. ഇല്ലാത്ത കേസുണ്ടാക്കിയാണ് തന്നെ ക്രൂരമായി മർദ്ദിച്ചതെന്ന് വയോധികൻ മറുനാടനോട് പ്രതികരിച്ചു. കൊല്ലം ഉമയൻനല്ലൂർ പട്ടരുമുക്കിൽ എസ്ആർ മൻസിലിൽ ഷാജഹാൻ എന്ന 63 വയസ്സുകാരനെയാണ് മർദ്ദിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. സംഭവം ചൂണ്ടിക്കാട്ടി കൊല്ലം ഈസ്റ്റ് സിഐ,എസ്‌ഐ എന്നിവർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് മുൻപാകെ പരാതി സമർപ്പിച്ചിരിക്കുകയാണ് ഷാജഹാൻ.

കടമുറി വാടക നൽകുന്നതുമായി ബന്ധപ്പെട്ടു തുടങ്ങിയ തർക്കം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നാണ ഷാജഹാൻ ആരോപിക്കുന്നത്. കൊല്ലം ഈസ്റ്റ് പൊലീസിനെതിരെയാണ് പരാതി. പൊലീസ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ഇയാൾക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടിയും വന്നു. ഈ ചികിത്സാ രേഖകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. തന്നെ കള്ളക്കേസിൽ കുടുക്കി പൊലീസ് മർദ്ദിച്ചുവെന്നതാണ് ഷാജഹാന്റെ ആരോപണം.

സംഭവത്തെക്കുറിച്ച് ഷാജഹാൻ പറയുന്നത് ഇങ്ങനെ: വടക്കേവിള കൂനംമ്പായികുളത്തിന് സമീപം തനിക്ക് ഒരുകടമുറിയുണ്ടായിരുന്നു. ഈ മുറി വാടകക്ക് വേണമെന്നാവശ്യപ്പെട്ട് ഇയാളുടെ സുഹൃത്തായ അൻസർ എന്നയാൾ ഒരു യുവതിയുമായി തന്നെ കാണാനെത്തി. എന്നാൽ അപ്പോഴേക്കും ഈ മുറി മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. അതിനാൽ തന്നെ ഈ കാര്യം സുഹൃത്തിനെയും യുവതിയെയും ധരിപ്പിക്കുകയും ചെയ്തു. പക്ഷെ അവർ ചോദിച്ച വാടക മുറി മറ്റൊരാൾക്ക് നൽകിയത് അംഗീകരിക്കാൻ ഇവർ തയ്യാറായില്ല.

അവർ തന്നതിനേക്കാൾ തുക തങ്ങൾ തരാമെന്നും മുറി തങ്ങൾക്ക് തന്നെ വേണമെന്നും ഇവർ ആവശ്യപ്പെട്ടു. പക്ഷെ നേരത്തെ കൊടുത്തയാളെ വഞ്ചിക്കാൻ തനിക്ക് കഴിയില്ലെന്നും ആയതിനാൽ മുറി തരാൻ നിർവാഹമില്ലെന്നും ഞാൻ അൻസാറിനെ അറിയിച്ചു. പക്ഷെ ഇത് അംഗീകരിക്കാനാകാതെയും എന്നോട്് പ്രതോപിതനാകുകയാണ് ചെയ്തത്. തുടർന്ന് വഴക്കടിച്ചാണ് ഇരുവരും വീടു വിട്ടത്.

എന്നാൽ ഇവിടം മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. അടുത്തദിവസം രാവിലെ രണ്ട് പൊലീസുകാർ തന്നെ കാണാനെത്തി. ഒരു ഓട്ടോറിക്ഷയിൽ ഈസ്റ്റ് പൊലീസ്സ്‌റ്റേഷനിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പൊലീസുകാരുടെ നിർദ്ദേശ പ്രകാരം സ്റ്റേഷനിലെത്തിയ തന്നോട് അവിടെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. ഏതാണ്ട് രണ്ട് മണിക്കൂറോളം താൻ സ്റ്റേഷനിലിരുന്നു. പക്ഷെ എന്തിനാണ് തന്നെ അവിടെ ഇരുത്തുന്നതെന്നും എന്താണ് പ്രശ്‌നമെന്നും തന്നോട് ആരും പറഞ്ഞില്ല.

പിന്നാലെയാണ് എസ്‌ഐ സ്റ്റേഷനിലേക്ക് എത്തുകയും ഒരു യുവതി തനിക്കെതിരെ പരാതി നൽകിയുണ്ടെന്ന് അറിയിക്കുകയും ചെയ്തത്. അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് തനിക്ക് ബോധ്യമായത്. കാണാനെത്തിയ യുവതിയെ കയറി പിടിച്ചുവെന്നാണ് പരാതി. എന്നാൽ താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പരാതി വ്യാജമാണെന്നും പൊലീസിനോട് വ്യക്തമാക്കി. അപ്പോഴേക്കും പരാതിക്കാരിയായ യുവതിയും സ്റ്റേഷനിലെത്തിയിരുന്നു.

ഈ സംഭവത്തെ തുടർന്ന് തന്നെ വാക്കുകൾ കേൾക്കാതെ പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചു. തന്റെ വാക്കുകളെ ഒന്നും ചെവിക്കൊള്ളാതെ യുവതിയുടെ മുന്നിൽ വച്ചായിരുന്നു പൊലീസ് മർദ്ദനം. സ്ത്രീയുടെ മുന്നിലിട്ട് രണ്ട് കവിളിലും എസ്‌ഐ മാറി മാറിയടിച്ചു. തുടർന്ന് സിഐയും, എസ്‌ഐയും സ്റ്റേഷന് പിന്നിലെ റൂമിൽ കൊണ്ടുപൊയി ക്രൂരമായി മർദിച്ചു. മർദ്ദനം സഹിക്കവയ്യാതെ അവിടത്തന്നെ മലമൂത്രവിസർജനം നടത്തിയ സാഹചര്യവും ഉണ്ടായി. എന്നാൽ അവിടെയും തന്നോടുള്ള ക്രൂരത അവസാനിപ്പിച്ചില്ലെന്നും തന്നെക്കൊണ്ട് തന്നെ വിസർജനം വാരിപ്പിച്ചു. പീഡന കേസായിരുന്നില്ല എടുത്തിരുന്നത്. ജാമ്യം കിട്ടാവുകുന്ന വകുപ്പായതിനാൽ വിട്ടയക്കുകയാണ് ഉണ്ടായത്. ആൾ ജാമ്യത്തിലാണ് തന്നെ വിട്ടയത്.

വീട്ടിലെത്തിയെങ്കിലും ശാരീരിക അവശകതകൾ അനുഭവപ്പെട്ടു. കലശലായ ശാരീരിക വേദനയെ തുടർന്ന് ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. പിന്നാലെ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതോടെ വിദഗ്ധ ചികിൽസക്കായി തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്കും പോകേണ്ടിവന്നു. ഇതിന് ശേഷമാണ് തന്റെ ആരോഗ്യ സ്ഥിതിയും കള്ളക്കേസിൽ കുടുക്കി തന്നെ മർദ്ദിച്ചെന്നും തെളിയിക്കുന്ന രേഖകൾ സഹിതം ജില്ല പൊലീസ് മേധാവിക്കും, ഡിജിപിക്കും പരാതി നൽകിയത്-ഷാജഹാൻ വ്യക്തമാക്കി.

പൊലീസ് പറയുന്നത്

എന്നാൽ യുവതിയുടെ പരാതി വ്യാജമായിരുന്നില്ലെന്നും ഷാജഹാൻ കട മുറി വാടകയ്ക്ക് നൽകാമെന്ന് പ്രലോഭിപ്പിച്ച് അയാളുടെ ഓട്ടോയിൽ വച്ച് യുവതിയെ ഉപദ്രവിച്ചുവെന്നുമാണ് പൊലീസും പറയുന്നത്.മാത്രമല്ല ഷാജഹാന്റെ പരാതിയിൽ പറയുന്നത് പോലെ മർദ്ദനം ഉണ്ടായിട്ടില്ലെന്നും എസ് ഐ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP