Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയിലിൽ നിന്ന് പുറത്തിറങ്ങിയ പാടേ യുവതിയെ കൊന്ന് ഹൃദയം പുറത്തെടുത്തു; അമ്മാവന്റെയും അമ്മായിയുടെയും വീട്ടിൽ പോയി ഹൃദയം ഉരുളക്കിഴങ്ങ് ചേർത്ത് കറി വച്ച് വിളമ്പി; പിന്നാലെ അമ്മാവനെയും പേരക്കുട്ടിയെയും കൊലപ്പെടുത്തി; ജഡ്ജിയുടെ പോലും ഉറക്കം നഷ്ടപ്പെടുത്തിയ അരുംകൊലകളിൽ സമാധാനം പറയേണ്ടത് ഒക്ലഹോമ ഭരണകൂടം

ജയിലിൽ നിന്ന് പുറത്തിറങ്ങിയ പാടേ യുവതിയെ കൊന്ന് ഹൃദയം പുറത്തെടുത്തു; അമ്മാവന്റെയും അമ്മായിയുടെയും വീട്ടിൽ പോയി ഹൃദയം ഉരുളക്കിഴങ്ങ് ചേർത്ത് കറി വച്ച് വിളമ്പി; പിന്നാലെ അമ്മാവനെയും പേരക്കുട്ടിയെയും കൊലപ്പെടുത്തി; ജഡ്ജിയുടെ പോലും ഉറക്കം നഷ്ടപ്പെടുത്തിയ അരുംകൊലകളിൽ സമാധാനം പറയേണ്ടത് ഒക്ലഹോമ ഭരണകൂടം

മറുനാടൻ ഡെസ്‌ക്‌

ഒക്ലഹോമ: കൊടുംകുറ്റവാളിയെ, വെറുതെ അങ്ങ് തുറന്ന് വിട്ടാൽ എന്തുസംഭവിക്കും? അതും മയക്കുമരുന്ന് കേസിൽ 20 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട ആളെ. ഒക്ലഹോമ ഗവർണറും, ജയിൽ അധികൃതരും എല്ലാം മറുപടി പറയേണ്ടി വരും. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ, ഒരു യുവതിയെ കൊലപ്പെടുത്തിയ ഇയാൾ അവരുടെ ഹൃദയം പുറത്തെടുത്ത് പാകം ചെയ്ത് കുടുംബാംഗങ്ങൾക്ക് നൽകി. കുടുംബത്തിലെ നാല് വയസുകാരി അടക്കം രണ്ടുപേരെ കുത്തിക്കൊല്ലുകയും ചെയ്തു.

44 കാരനായ ലോറൻസ് പോൾ ആൻഡേഴ്‌സനാണ് ഈ അരുംകൊലകൾ ചെയ്തത്. 2021 ൽ നടന്ന കൊലപാതകങ്ങളുടെ പേരിൽ ഒക്ലഹോമ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2017 ൽ മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൽ 2019 ലാണ് പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങി ആഴ്ചകൾക്കുള്ളിലാണ് ആൻഡ്രിയ ബ്ലാക്കൻഷിപ് (41)എന്ന യുവതിയെ കൊലപ്പെടുത്തി ഹൃദയം മുറിച്ചെടുത്ത് ഉരുളക്കിഴങ്ങും ചേർത്ത് പാകം ചെയ്ത് അമ്മാവനും അമ്മായിക്കും വിളമ്പിയത്. അതിനിടെ, 67 കാരനായ അമ്മാവൻ ലിയോൺ പൈയയും നാലുവയസുകാരി പേരക്കുട്ടി കേയോസ് യേറ്റ്‌സിനെയും കുത്തി കൊലപ്പെടുത്തി. അമ്മായി ഡെൽസി പരുക്കുകളോടെ രക്ഷപ്പെട്ടു.

ഒരുകാലത്തും ക്ഷമിക്കാവുന്ന കുറ്റമല്ല ലോറൻസ് ചെയ്തതെന്നാണ് ജഡ്ജി വിധിന്യായത്തിൽ കുറിച്ചത്. അമ്മായി ഡെൽസി കൊല്ലപ്പെടാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നും, കൊലപാതകത്തിന്റെ വിശദാംശങ്ങൾ കേട്ട് തനിക്കും ഉറക്കം നഷ്ടപ്പെട്ടുവെന്നും ജഡ്ജി പറഞ്ഞു.
മയക്കുമരുന്ന് കേസിൽ ഒക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് ശിക്ഷാകാലാവധിയിൽ ഇളവ് നൽകിയതിനെ തുടർന്നാണ് ഇയാൾ വളരെ പെട്ടെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. എന്നാൽ, പൊതുമാപ്പിന്റെ ഭാഗമായി പുറത്തുവിടേണ്ടവരുടെ പട്ടികയിൽ ഇയാൾ അബദ്ധത്തിൽ പെട്ടതാണെന്ന് പിന്നീട് വ്യക്തമായി. കൊലപാതകം അടക്കം എല്ലാ കുറ്റങ്ങളും സമ്മതിച്ചതോടെ, ലോറൻസ് ആന്റേഴ്‌സണ് അഞ്ച് തുടർ ജീവപര്യന്തമാണ് കോടതി ശിക്ഷ വിധിച്ചത്.

ജീവപര്യന്തം തടവിനിടെ പരോളിനുള്ള സാധ്യത പോലും ഇല്ല. ഇരകളുടെ കുടുംബം വധശിക്ഷ നൽകരുതെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രോസിക്യൂട്ടർ ജേസൺ ഹിക്‌സ് അത് ഒഴിവാക്കിയത്.' അവർ വിചാരണ വേണ്ടെന്ന് പറഞ്ഞു. കോടതി മുറിയിലിരുന്ന് തങ്ങളുടെ ഉറ്റവർക്ക് സംഭവിച്ച ദുരന്തത്തിന്റെ ഭീകരത വീണ്ടും വിവരിച്ച് കേൾക്കാൻ അവർക്ക് താൽപര്യമില്ല, ജേസൺ ഹിക്‌സ് പറഞ്ഞു. ലോറൻസ് ആൻഡേഴ്‌സന്റെ അമ്മായിയെ കൂടാതെ മറ്റ് ഇരകളുടെ ബന്ധുക്കളും ഗവർണർക്കും, ജയിൽ പരോൾ ബോർഡിനും എതിരെ കേസ് കൊടുത്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP