Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നട്ടെല്ല് ഒന്നല്ല പത്തുണ്ട്, അതാണ് മാനനഷ്ടക്കേസ് കൊടുത്തത്; സ്വപ്ന തോന്ന്യവാസം പറഞ്ഞാൽ മിണ്ടാതിരിക്കാനാകില്ല, വിശദീകരണം നിയമപരമായി വരട്ടെ; സൂര്യനെ പഴയ മുറംകൊണ്ട് തടുക്കാനാവില്ല'; കോൺഗ്രസിനെയും യുഡിഎഫിനെയും ജനകീയ പ്രതിരോധ ജാഥ അങ്കലാപ്പിലാക്കുന്നു: മറുപടിയുമായി എം വി ഗോവിന്ദൻ

'നട്ടെല്ല് ഒന്നല്ല പത്തുണ്ട്, അതാണ് മാനനഷ്ടക്കേസ് കൊടുത്തത്; സ്വപ്ന തോന്ന്യവാസം പറഞ്ഞാൽ മിണ്ടാതിരിക്കാനാകില്ല, വിശദീകരണം നിയമപരമായി വരട്ടെ; സൂര്യനെ  പഴയ മുറംകൊണ്ട്  തടുക്കാനാവില്ല'; കോൺഗ്രസിനെയും യുഡിഎഫിനെയും ജനകീയ പ്രതിരോധ ജാഥ അങ്കലാപ്പിലാക്കുന്നു: മറുപടിയുമായി എം വി ഗോവിന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വെറുതെ തോന്നിയത് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്ടട്ടറി എം വി ഗോവിന്ദൻ. നട്ടെല്ല് ഒന്നല്ല പത്തുണ്ട്, അതാണ് മാനനഷ്ടക്കേസ് കൊടുത്തത്. തോന്ന്യവാസം പറഞ്ഞാൽ മിണ്ടാതിരിക്കാനാകില്ല. സ്വപ്ന സുരേഷിന്റെ വിശദീകരണം നിയമപരമായി വരട്ടെയെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. കെ സുധാകരന്റെ പ്രസ്താവനയും സ്വപ്‌നയുടെ വിശദീകരണവും പുറത്തുവന്ന പശ്ചാത്തലത്തിലാണ് എം വി ഗോവിന്ദൻ ഈ വിഷയത്തിൽ വീണ്ടും മറുപടി നൽകിയത്.

കോൺഗ്രസിനെയും യുഡിഎഫിനെയും ജനകീയ പ്രതിരോധ ജാഥ അങ്കലാപ്പിലാക്കുന്നുവെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. ജനകീയ പ്രതിരോധ ജാഥയ്ക്ക് വൻ ജനപങ്കാളിത്തം ലഭിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമോ എന്ന പരിഭ്രാന്തിയാണ് യുഡിഎഫിന്. അതാണ് നിയമസഭയിൽ കണ്ടത്. സിപിഐഎമ്മിനെയും എൽഡിഎഫിനെയും പ്രതിപക്ഷത്തിന് നേരിടാൻ കഴിയുന്നില്ലെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

സുധാകരന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് തെറ്റായ പദങ്ങളാണ്. ഇത്തരത്തിലുള്ള പ്രയോഗങ്ങൾ ഒന്നും സമൂഹം അംഗീകരിക്കില്ല. പദപ്രയോഗങ്ങൾ തിരുത്താൻ തയ്യാറാകണം. പ്രതിപക്ഷം പൊലീസിനെ ഉപദ്രവിക്കുന്നു. കോൺഗ്രസ് വിചാരിച്ചാൽ പൊലീസിനെ ആക്രമിക്കാം എന്നാണ്. ജനാധിപത്യ കേരളത്തിൽ ഇത് സാധ്യമല്ല. വ്യക്തികളെ കടന്നാക്രമിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. വ്യക്തികൾക്കെതിരെ സംസാരിക്കുകയല്ല വേണ്ടത്. രാഷ്ട്രീയമായാണ് കൈകാര്യം ചെയ്യേണ്ടതെന്നും സിപിഐഎം സെക്രട്ടറി പറഞ്ഞു.

പ്രതിപക്ഷത്തിന് അടിയന്തര പ്രമേയത്തിന് അവകാശമുണ്ട്. സ്പീക്കർക്കും അതുപോലെയുള്ള അവകാശമുണ്ട്. സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടത് ചർച്ച ചെയ്യും. വേണ്ടപ്പെട്ട വിഷയങ്ങളാണ് സഭ നിർത്തിവെച്ച് ചർച്ച ചെയ്യുന്നത്. കലാപമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

കേരളമാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഫലപ്രദമായി പ്രവർത്തിക്കുന്നത്. തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കാൻ അല്ല ശ്രമിക്കേണ്ടത്. സംസ്ഥാന സർക്കാർ തൊഴിൽ ദിനങ്ങൾ വർധിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതി അവസാനിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കെ സുധാകരൻ എം വി ഗോവിന്ദനെ പിന്തുണച്ചു കൊണ്ടാണ് രംഗത്തുവന്നത്. സ്വപ്ന സുരേഷിനെതിരെ പാർട്ടി സെക്രട്ടറി മാനനഷ്ടത്തിന് പരാതി നൽകി, എന്തേ മുഖ്യമന്ത്രി കേസ് കൊടുക്കാതിരുന്നതെന്ന് സുധാകരൻ ചോദിച്ചു. ഇത് സിപിഎം വിലയിരുത്തണം. എം വി ഗോവിന്ദന്റെ മടിയിൽ കനമില്ലെന്നും അതുകൊണ്ടാണ് അദ്ദേഹം പരാതി നൽകിയതെന്നും സുധാകരൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP