Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജന്മദിനം അടക്കമുള്ള വിവരങ്ങൾ മുഴുവനും തെറ്റായാണ് നൽകിയിരിക്കുന്നത്; വിക്കിപീഡിയ പൂർണമായും ഇടതുപക്ഷക്കാർ ഹൈജാക്ക് ചെയ്തു; എത്ര തിരുത്താൻ ശ്രമിച്ചാലും വീണ്ടും വളച്ചൊടിക്കുന്നുവെന്നും കങ്കണ

ജന്മദിനം അടക്കമുള്ള വിവരങ്ങൾ മുഴുവനും തെറ്റായാണ് നൽകിയിരിക്കുന്നത്; വിക്കിപീഡിയ പൂർണമായും ഇടതുപക്ഷക്കാർ ഹൈജാക്ക് ചെയ്തു; എത്ര തിരുത്താൻ ശ്രമിച്ചാലും വീണ്ടും വളച്ചൊടിക്കുന്നുവെന്നും കങ്കണ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വിക്കിപീഡിയ പൂർണമായും ഇടതുപക്ഷക്കാർ ഹൈജാക്ക് ചെയ്തുവെന്ന് നടി കങ്കണാ റണാവത്ത്. തന്നെ കുറിച്ച് വിക്കിപീഡിയ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് ആരോപിച്ചാണ് കങ്കണ രംഗത്തെത്തിയിരിക്കുന്നത്.വിക്കിപീഡിയ നൽകിയ വിവരങ്ങൾ തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നടി സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു.

ജന്മദിനം അടക്കമുള്ള വിവരങ്ങൾ മുഴുവനും തെറ്റായാണ് നൽകിയിരിക്കുന്നത്. മാർച്ച് 23നാണ് തന്റ ജന്മ ദിനമെന്നും എന്നാൽ വിക്കീപീഡിയ നൽകിയിരിക്കുന്നത് മാർച്ച് 20 എന്നാണെന്നും കങ്കണ പറഞ്ഞു.ഇത് തിരുത്തിക്കൊണ്ട് തന്റെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ വിശദീകരണം.

'വിക്കിപീഡിയയെ ഇടതുപക്ഷക്കാർ പൂർണ്ണമായും ഹൈജാക്ക് ചെയ്തിരിക്കുന്നു, എന്നെ കുറിച്ചുള്ള വിവരങ്ങൾ, എന്റെ ജന്മദിനം, ഉയരം പശ്ചാത്തലം തുടങ്ങി മിക്ക വിവരങ്ങളും പൂർണ്ണമായും തെറ്റാണ്. ഞങ്ങൾ എത്ര തിരുത്താൻ ശ്രമിച്ചാലും അത് വീണ്ടും വളച്ചൊടിക്കപ്പെടുന്നു. എന്തായാലും നിരവധി റേഡിയോ ചാനലുകളും ഫാൻസ് ക്ലബ്ബുകളും അഭ്യുദയകാംക്ഷികളും മാർച്ച് 20 ന് ജന്മദിനാശംസകൾ അയക്കാൻ തുടങ്ങും.

വിക്കിപീഡിയയിൽ മാർച്ച് 20 ജന്മദിനമായി പറയുന്നത് പല ആരാധകരേയും ആശയക്കുഴപ്പത്തിലാക്കുന്നു.എന്നാൽ മാർച്ച് 23 നാണ് എന്റെ ജന്മദിനം. അന്നാണ് ഞാൻ ആഘോഷിക്കുന്നത്', കങ്കണ പറഞ്ഞു.അടുത്തയാഴ്ചയാണ് കങ്കണയുടെ 36-ാം ജന്മദിനം. തന്റെ 35-ാം ജന്മദിനത്തോടനുബന്ധിച്ച് ആരാധകരെ കണ്ടിരുന്നുവെന്നും വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദർശിച്ചിരുന്നുവെന്നും ഇൻസ്റ്റാഗ്രാമിൽ കങ്കണ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP