Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ത്യാഗപൂർണമായി പ്രവർത്തിച്ച് വന്നയാളല്ല റിയാസ്, പിണറായിയുടെ ആശീർവാദമുള്ളതുകൊണ്ട് ഉയർന്നയാളാണ്; മറ്റുള്ളവരെ ബൈപാസ് ചെയ്തു വന്നുവെന്ന അപകർഷതാ ബോധമാണ് അദ്ദേഹത്തിന്; ബ്രഹ്മപുരത്തെ അഴിമതിയുടെ പുറത്തുവരുമെന്ന് ഭയപ്പാടിലാണ് പ്രതികരണങ്ങൾ; റിയാസിനെതിരെ വി ടി ബൽറാം

ത്യാഗപൂർണമായി പ്രവർത്തിച്ച് വന്നയാളല്ല റിയാസ്, പിണറായിയുടെ ആശീർവാദമുള്ളതുകൊണ്ട് ഉയർന്നയാളാണ്; മറ്റുള്ളവരെ ബൈപാസ് ചെയ്തു വന്നുവെന്ന അപകർഷതാ ബോധമാണ് അദ്ദേഹത്തിന്; ബ്രഹ്മപുരത്തെ അഴിമതിയുടെ പുറത്തുവരുമെന്ന് ഭയപ്പാടിലാണ് പ്രതികരണങ്ങൾ; റിയാസിനെതിരെ വി ടി ബൽറാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണവുമായി കെപിസിസി വൈസ പ്രസിഡന്റ് വി ടി ബൽറാം. ത്യാഗപൂർണ്ണമായി പ്രവർത്തിച്ചയാളല്ല റിയാസ്. പിണറായിയുടെ ആശീർവാദമുള്ളതുകൊണ്ട് ഉയർന്നയാളാണ് റിയാസ്. മറ്റുള്ളവരെ ബൈപാസ് ചെയ്തു വന്നുവെന്ന അപകർഷതാ ബോധം റിയാസിനുണ്ട്. ബ്രഹ്മപുരത്തെ അഴിമതിയുടെ വിവരങ്ങൾ അടുത്ത ദിവസം പുറത്തുവരും. പണമിടപാടിന്റെ തെളിവുകൾ പുറത്തുവരുമെന്നും ബൽറാം. അതിന്റെ ഭയത്തിലാണോ റിയാസ് പ്രതികരിക്കുന്നതെന്ന് സംശയമെന്നും ബൽറാം വ്യക്തമാക്കി.

ബിജെപിക്കെതിരെ സമരം നടത്തിയെന്ന് തെളിയിക്കാൻ പത്ര കട്ടിങ് കാണിക്കേണ്ട ഗതികേടിലാണ് പ്രതിപക്ഷമെന്ന് സതീശനെതിരെ റിയാസ് തുറന്നടിച്ചികുന്നു. പേരിന് വേണ്ടി ബിജെപിക്ക് എതിരെ ഫോട്ടോഷൂട്ട് സമരം നടത്തിയിട്ട് കാര്യമില്ല. പത്രത്തിൽ ഫോട്ടോ വരാനുള്ള സമരം മാത്രമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്. നട്ടല്ല് വാഴപ്പിണ്ടിയാണെന്നത് വീണ്ടും ആവർത്തിച്ച് പറയുന്നില്ല. നട്ടെല്ല് ആർഎസ്എസിന് പണയം വച്ചിരിക്കുന്നുവെന്നും റിയാസ് പരിഹസിക്കുകയുണ്ടായി. ഇതിന് മറുപടിയായാണ് ബൽറാം അടക്കമുള്ളവർ രംഗത്തുവന്നത്.

സതീശന്റെ നട്ടെല്ല് ആർഎസ്എസിന് പണയം വെച്ചിരിക്കുകയാണെന്ന് പറഞ്ഞായിരുന്നു റിയാസ് രംഗത്തുവന്നത്. മന്ത്രിമാർ പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ല. പ്രതിപക്ഷ നേതാവിന്റെ താളത്തിനൊത്ത് തുള്ളുന്ന നിലയിൽ, പ്രീതിപ്പെടുത്തി മന്ത്രി പണിയെടുക്കാമെന്ന ഗതികേടിൽ ഇടതുപക്ഷ മന്ത്രിമാർ പോയിട്ടില്ലെന്നും സതീശൻ തൻപ്രമാണിത്തം കാണിക്കേണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

സൈബർ ലോകത്ത് മാത്രം കാണുന്ന ജീവികൾ ചില നിലവാരമില്ലാത്ത പ്രചാരണങ്ങൾ നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് അത് ഏറ്റുപിടിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് എന്ന ഭാരിച്ച ഉത്തരവാദിത്തത്തിനിടയിലും സൈബർ ലോകത്ത് ഇടപെടാനും അതിന് മാർഗനിർദേശങ്ങൾ നൽകാനും വി ഡി സതീശന് കഴിയുന്നുവെന്നതിനെ അഭിനന്ദിക്കുന്നു. നിലവാരം താഴ്ന്ന പ്രചാരണം നടത്താൻ വി ഡി സതീശൻ മാർഗനിർദ്ദേശം നടത്തിയെന്ന് സംശയിക്കുന്നെന്നും മന്ത്രി റിയാസ് പറഞ്ഞിരുന്നു.

2021 ൽ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് ആരാവണമെന്ന് തീരുമാനിക്കാൻ ഖാർഗേയുടെ നേതൃത്വത്തിൽ കേന്ദ്ര സംഘം കെപിസിസി ഓഫീസിൽ വന്ന് അഭിപ്രയം എടുത്തപ്പോൾ 21ൽ നാല് പേര് മാത്രമാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് പറഞ്ഞത്. അത് അങ്ങാടിപ്പാട്ടാണ്. എന്നിട്ടും പ്രതിപക്ഷ നേതാവായെങ്കിൽ അത് അദ്ദേഹത്തിന്റെ ഭാഗ്യമാണ്.''- മുഹമ്മദ് റിയാസ് പറഞ്ഞു.സതീശന്റെ നട്ടെല്ല് ആർഎസ്എസിന് പണയം വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോഷൂട്ട് സമരം നടത്തിയതുകൊണ്ട് കാര്യമില്ല. മണ്ണിലിറങ്ങി തുടർ സമരമോ ക്യാമ്പയിനോ നടത്തുന്നില്ല, പേരിന് മാത്രം ഫോട്ടോഷൂട്ട് നടത്തുകയാണെന്നും മുഹമ്മദ് റിയാസ് വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP