Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വപ്‌നയുടെ ഫോൺ പിടിച്ചെടുക്കണം; ഇതിനൊപ്പം കേരളത്തിലേക്ക് തിരികെ എത്തിക്കണം; പിന്നെ അമിത് ഷായുടെ വിശ്വസ്തനിലേക്ക് അന്വേഷണം എത്തിക്കണം; കെടി ജലീലിന്റെ പരാതിയിൽ 'ഒന്നും ചെയ്യാനാകാത്തവർ' മാനഷ്ടത്തിന് കേസെടുക്കുന്നതും വ്യക്തമായ പദ്ധതിയിൽ; കർണ്ണാടക പൊലീസ് നീക്കവും നിർണ്ണായകം; വിജേഷ് പിള്ള ഒളിവിലോ?

സ്വപ്‌നയുടെ ഫോൺ പിടിച്ചെടുക്കണം; ഇതിനൊപ്പം കേരളത്തിലേക്ക് തിരികെ എത്തിക്കണം; പിന്നെ അമിത് ഷായുടെ വിശ്വസ്തനിലേക്ക് അന്വേഷണം എത്തിക്കണം; കെടി ജലീലിന്റെ പരാതിയിൽ 'ഒന്നും ചെയ്യാനാകാത്തവർ' മാനഷ്ടത്തിന് കേസെടുക്കുന്നതും വ്യക്തമായ പദ്ധതിയിൽ; കർണ്ണാടക പൊലീസ് നീക്കവും നിർണ്ണായകം; വിജേഷ് പിള്ള ഒളിവിലോ?

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ബ്ലാക്ക്‌മെയിൽ ചെയ്യുന്നുവെന്നു പരാതി നൽകിയ മൊറാഴ സ്വദേശി വിജേഷ് പിള്ളയുടെ മൊഴി ക്രൈംബ്രാഞ്ച് എസ്‌പി പി.പി.സദാനന്ദൻ രേഖപ്പെടുത്തിയതിന് പിന്നിൽ അട്ടിമറി കേസിന്റെ സാധ്യത തേടൽ. വെബ്‌സീരിസിനു വേണ്ടിയാണു സ്വപ്നയെ കണ്ടതെന്നും സ്വപ്നയുടെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും വിജേഷ് പിള്ള മൊഴി നൽകിയിട്ടുണ്ട്. എന്നാൽ സ്വപ്‌ന നൽകിയ ഭീഷണി കേസിൽ കർണ്ണാടക പൊലീസ് വിജേഷിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. ഇതോടെ രണ്ടു തലത്തിലേക്ക് കേസ് നീളുകയാണ്. വിജേഷ് ഒളിവിലാണെന്നാണ് കർണ്ണാടക പൊലീസിന്റെ വിശദീകരണം.

മാനനഷ്ടത്തിന് പൊലീസ് സാധാരണ കേസെടുക്കാറില്ല. അസാധാരണ സാഹചര്യത്തിൽ കോടതി നിർദ്ദേശങ്ങൾ പരിഗണിക്കാറുണ്ട്. എന്നാൽ സ്വപ്‌നയ്‌ക്കെതിരായ പരാതിയിൽ കേസെടുക്കാൻ അതിവേഗം ക്രൈംബ്രാഞ്ച് തന്നെ എത്തുന്നു. സിപിഎമ്മിന്റെ അതിവിശ്വസ്തനായ എസ് പി സദാനന്ദൻ തന്നെ അന്വേഷണ ചുമതലയിലും. സ്വപ്‌നയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരുടെ വിശ്വസ്തനുമായ മലയാളിയേയുമാണ് പൊലീസ് ലക്ഷ്യമിടുന്നത്. സ്വപ്‌നയുടെ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ച് ഗൂഢാലോചന തെളിയിക്കുകയാണ് ലക്ഷ്യം. സ്വപ്‌നയുടെ ഫോണിലൂടെ ഗൂഢാലോചന കണ്ടെത്താനാണ് ശ്രമം. എന്നാൽ കർണ്ണാകട പൊലീസ് വിജേഷിനൊപ്പം ഉണ്ടായിരുന്നുവെന്ന് പറയുന്ന അജ്ഞാതനെ കണ്ടെത്തുമോ എന്നതാണ് നിർണ്ണായകം.

വിജേഷ് ക്രൈംബ്രാഞ്ചിന് മുമ്പിൽ കീഴടങ്ങിയിട്ടുണ്ട്. ബിസിനസാണു സംസാരിച്ചത്. അതു വളച്ചൊടിച്ചാണു ബ്ലാക്ക് മെയിൽ ചെയ്യാൻ നോക്കുന്നത്. ഒരു നേതാവിനും വേണ്ടിയല്ല സ്വപ്നയെ കണ്ടത്. ഹോട്ടലിൽ വച്ചു കാണും മുൻപ് ഒരു ബന്ധവുമുണ്ടായിരുന്നില്ല.' മൊഴിയിൽ പറയുന്നു. ആദ്യപടിയായാണു വിജേഷിന്റെ മൊഴി രേഖപ്പെടുത്തിയതെന്നു ക്രൈംബ്രാഞ്ച് എസ്‌പി പറഞ്ഞു. വിജേഷിന്റെ പരാതി എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കു ഡിജിപി കൈമാറിയിട്ടുണ്ടെന്നും വിജേഷ് കണ്ണൂർ സ്വദേശിയാണെന്നു കണ്ട് ഇതിന്റെ കോപ്പി കണ്ണൂർ ക്രൈംബ്രാഞ്ചിന് അയച്ചതാണെന്നും എസ്‌പി പറഞ്ഞു. പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല.

വിജേഷ് കൊച്ചിയിലാണു സ്ഥിരതാമസമെന്നതിനാൽ, എറണാകുളം സിറ്റി പൊലീസിന്റെ നീക്കങ്ങൾ നോക്കി മാത്രമേ കണ്ണൂർ ക്രൈംബ്രാഞ്ച് തുടർ നടപടികളെടുക്കൂ. കേസെടുക്കുന്നതിനു മുൻപ്, ആവശ്യമെങ്കിൽ സ്വപ്ന സുരേഷിനെ വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്നും അറിയിച്ചു. അതിനിടെ കർണ്ണാടക പൊലീസ് വീണ്ടും സ്വപ്‌നയുടെ മൊഴി എടുക്കുന്നുണ്ട്. അതും നിർണ്ണായകമാണ്. കേരളാ പൊലീസ് കൊച്ചിയിലേക്ക് വിളിപ്പിച്ചാൽ സ്വപ്‌ന എത്തുമോ എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. ഏതായാലും സ്വർണ്ണ കടത്ത് കേസിന്റെ സമയത്ത് ഇഡിക്കെതിരെ കേസെടുത്തതിന് സമാനമായ നീക്കമാണ് പൊലീസ് നടത്തുന്നത്. ഇത് കോടതികളുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു.

സ്വപ്‌ന ബംഗ്ലൂരുവിലാണുള്ളത്. എങ്ങനെ സ്വപ്നയെ കേരളത്തിലെത്തിച്ച് ചലിത് മനസ്സിലാക്കാനാണ് കേരളാ പൊലീസിന്റെ ശ്രമം. അതിനിടെ വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് എടുത്ത കേസിനെ സ്വാഗതം ചെയ്യുന്നുവെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചു. വിജേഷ് പിള്ള മാന നഷ്ടത്തിന് കൊടുത്ത പരാതിയിൽ കേസെടുത്തതിന് പിന്നിൽ മുഖ്യമന്ത്രിയിലോ ഡിജിപിയിലോ അദ്ദേഹത്തിന് സ്വാധീനം കാണുമായിരിക്കുമെന്നും സ്വപ്ന പറഞ്ഞു. അതേ സമയം തനിക്കെതിരെ ഇടത് എംഎൽഎ കെ ടി ജലീലിന്റെ പരാതിയിൽ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായെന്നും സ്വപ്ന ആരാഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് സ്വപ്നയുടെ പ്രതികരണം.

സ്വപ്നയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം...

വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് എടുത്ത കേസിനെ ഞാൻ സ്വാഗതം ചെയ്യുന്നു.
വിജേഷ് പിള്ള എന്നേ ബാംഗ്ലൂരിൽ വന്ന് ഭീഷണിപ്പെടുത്തുന്നു. ഞാൻ പിറ്റേ ദിവസം തന്നെ കർണാടക ഹോം സെക്രട്ടറിക്കും ഡിജിപിക്കും മെയിൽ വഴി പരാതി അയക്കുന്നു. അവർ ആ പരാതി ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് കൈ മാറുന്നു. പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷം FIR രജിസ്റ്റർ ചെയ്യുന്നു.
ഇനി കേരളത്തിലെ സ്ഥിതി നോക്കൂ. എന്നെ ഭീഷണി പെടുത്തിയ വിജേഷ് പിള്ള എനിക്കെതിരെ ഒരു പരാതി കൊടുക്കുന്നു. അദ്ദേഹം തന്നെ പറഞ്ഞത് അനുസരിച്ചു മാനനഷ്ടത്തിനാണ് പരാതി. മാനനഷ്ട പരാതിയിൽ പൊലീസിന് കേസ് എടുക്കാൻ അധികാരം ഇല്ല. പക്ഷേ ഡിജിപി ക്രൈം ബ്രാഞ്ചിനോട് എനിക്കെതിരെ കേസ് എടുക്കാൻ പറയുന്നു.
ഈ രണ്ട് കേസിലെയും വ്യത്യാസം എന്താണെന്ന് വച്ചാൽ എനിക്ക് കർണാടക മുഖ്യമന്ത്രിയിലോ ഡിജിപിയിലോ ഒരു സ്വാധീനവും ഇല്ല. വിജേഷ് പിള്ളക്ക് കേരള മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം കാണുമായിരിക്കും.
കർണാടക മുഖ്യമന്ത്രിക്കോ ഡിജിപിക്കോ എന്റെ പരാതിയിൽ ഒരു പ്രത്യേക താല്പര്യവും ഇല്ല. കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജേഷ് പിള്ളയുടെ പരാതിയിൽ പ്രത്യേക താല്പര്യം കാണുമായിരിക്കും. എനിക്കറിയില്ല.
കെ ടി ജലീലിന്റെ പരാതിയിൽ എനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായോ എന്തോ? 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP