Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരഞ്ഞെടുപ്പ് അടുക്കും മുമ്പേ നടപ്പാക്കിയില്ലെങ്കിൽ പൊളിയും; സംസ്ഥാനത്തെ എഞ്ചിനിയറിങ് കോളേജുകളിലെ അദ്ധ്യാപകരുടെ പെൻഷൻ പ്രായം ഉയർത്താൻ നീക്കം; ആദ്യപടിയായി വിദഗ്ധ സമിതിയെ നിയമിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്; സമിതിയിൽ ഭൂരിപക്ഷവും ഇടതുസംഘടനാനുകൂലികൾ; യുവാക്കളെ വഞ്ചിക്കാനുള്ള നീക്കം ഗുണകരമെന്ന് വരുത്താനും ശ്രമം

തിരഞ്ഞെടുപ്പ് അടുക്കും മുമ്പേ നടപ്പാക്കിയില്ലെങ്കിൽ പൊളിയും; സംസ്ഥാനത്തെ എഞ്ചിനിയറിങ് കോളേജുകളിലെ അദ്ധ്യാപകരുടെ പെൻഷൻ പ്രായം ഉയർത്താൻ നീക്കം; ആദ്യപടിയായി വിദഗ്ധ സമിതിയെ നിയമിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്; സമിതിയിൽ ഭൂരിപക്ഷവും ഇടതുസംഘടനാനുകൂലികൾ; യുവാക്കളെ വഞ്ചിക്കാനുള്ള നീക്കം ഗുണകരമെന്ന് വരുത്താനും ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജുകളിലെ അദ്ധ്യാപകരുടെ പെൻഷൻ പ്രായം ഉയർത്താൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷ പരിശോധിക്കാൻ,സർക്കാർ നിർദ്ദേശ പ്രകാരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് വിദഗ്ധ സമിതിയെ നിയോഗിച്ചു. ഡോ.വൃന്ദ വി നായർ ചെയർമാനായ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ഇടതുപക്ഷ സംഘടനാംഗങ്ങളാണ്.

നിലവിൽ, സർവകലാശാല അദ്ധ്യാപകർ ഒഴികെയുള്ള സർക്കാർ/എയ്ഡഡ്, ആർട്‌സ് ആൻഡ് സയൻസ് കോളേജ് അദ്ധ്യാപകരുടെ വിരമിക്കൽ പ്രായം 56 ആണ്. കോളേജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം അറുപതു വയസാക്കി ഉയർത്താൻ ശ്യാം ബി മേനോൻ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പുതിയ നീക്കം. പ്രഗത്ഭരായവരെ അദ്ധ്യാപനത്തിലേക്ക് ആകർഷിക്കാനും, മുതിർന്നവരുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താനും, ഗവേഷണ-അദ്ധ്യാപന നിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണ് കോളേജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം സർവകലാശാല അദ്ധ്യാപകരുടേതിന് തുല്യമാക്കണമെന്ന് ശ്യാം ബി മേനോൻ കമ്മീഷൻ ശുപാർശ ചെയ്തത്. ഇതേ ന്യായങ്ങൾ തന്നെയാണ് എഞ്ചിനീയറിങ് കോളേജ് അദ്ധ്യാപകരുടെ പെൻഷൻ പ്രായം കൂട്ടണമെന്ന അപേക്ഷയിലും വിശദീകരിക്കുന്നത്.

ന്യായീകരണങ്ങൾ ഇങ്ങനെ

1.പ്രൊഫസർ പോസ്റ്റുകളുടെ എണ്ണക്കുറവും പ്രൊഫസറാകാൻ 16 ഉം 20 ഉം വരെ വർഷം സമയം എടുക്കുന്നതും കാരണം ചുരുക്ക ചിലരൊഴിച്ച് വലിയൊരു വിഭാഗം അദ്ധ്യാപകർക്ക് പ്രൊഫസർ പദവി കിട്ടി ഒന്നോ രണ്ടോ വർഷം കഴിയുമ്പോഴോ, പ്രമോഷൻ കിട്ടുന്നതിന് മുമ്പ് 56 വയസ് തികഞ്ഞ് വിരമിക്കേണ്ടി വരുന്ന സാഹചചര്യവും ഉണ്ടാകുന്നു.

വിസി പോസ്റ്റിലേക്കും, അഖിലേന്ത്യ തലത്തിലെ ഉയർന്ന പോസ്റ്റുകൾക്കും, വിദേശ സർവകലാശാലയിലെയും മറ്റും ഉയർന്ന അക്കാദമിക് പദവികൾക്കും, 10 വർഷവും അതിൽ കൂടുതലും അനുഭവ ജ്ഞാനവും, പരിചയവും ആവശ്യമാണ്. നേരത്തെയുള്ള വിരമിക്കൽ കാരണം ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പല മലയാളികൾക്കും ഈ അവസരം നഷ്ടമാകുന്നു.

2. ഗുണനിലവാരമുള്ള ഗവേഷണമില്ല. ലോകത്തിലെ ടോപ് ഗവേഷകരിൽ കേരളത്തിലെ എഞ്ചിനിയറിങ് കോളേജുകളിലെ അദ്ധ്യാപകരിൽ ഒരാൾ പോലും ഇല്ലാത്തതിനും നേരത്തെയുള്ള വിരമിക്കൽ കാരണമാണ്. തമിഴ്‌നാട്ടിലെ 50 ൽ കൂടുതൽ അദ്ധ്യാപകർ തുടർച്ചയായി ഈ പട്ടികയിൽ ഉണ്ട്.

3. നേരത്തെയുള്ള വിരമിക്കൽ കാരണം, എഞ്ചിനിയറിങ് കോളേജുകളിലെ അദ്ധ്യാപക തസ്തികയിലേക്ക് വരാൻ മികച്ച അക്കാദമിക യോഗ്യതയുള്ളവർ വിമുഖത കാട്ടുന്നു.

4.നിലവിലെ വിരമിക്കൽ പ്രായം തുടർന്നാൽ, 1995-2000 വർഷങ്ങളിൽ ജോലിയിൽ ചേർന്ന മികച്ച അദ്ധ്യാപകർ വിരമിക്കുകയും, ഭാവിയിൽ എഞ്ചിനീയറിങ് കോളേജുകളിലെ പഠന നിലവാരത്തെയും നിലനിൽപിനെയും തന്നെ ബാധിച്ചേക്കാം.

5. കേരളത്തിൽ മാത്രമാണ് കോളേജ് അദ്ധ്യാപകരുടെ വിരമിക്കൽ പ്രായം 56 ആയി നിശ്ചയിച്ചിരിക്കുന്നത്. മറ്റുസംസ്ഥാനങ്ങളിൽ ഇത് 60 ഓ, 62 ഓ, 65 ഓ ആണ്.

6. സർക്കാരിന് താൽക്കാലികമായി ഉണ്ടാക്കുന്ന സാമ്പത്തിക നേട്ടത്തേക്കാൾ ഗുണപരമായ മാറ്റത്തിനാണ് ശ്രദ്ധയൂന്നുന്നത് എന്ന വാദമാണ് പെൻഷൻ പ്രായം 60 ആയി ഉയർത്താൻ ഉന്നയിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, കേരളത്തിന്റെ വികസനം, ജനക്ഷേമം എന്നിവയും എടുത്തുപറഞ്ഞ് ചെറുപ്പക്കാരെയും കൂടെ നിർത്താൻ ഈ നീക്കത്തിന് പിന്നിലുള്ളവർ ശ്രദ്ധിക്കുന്നു. എഞ്ചിനിയറിങ് കോളേജിലെ അദ്ധ്യാപകരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നത് യുവാക്കളെ ബാധിക്കില്ലെന്നും, അവർക്ക് വേണ്ടിയുള്ളതാണെന്നും വരുത്താനും ശ്രമിക്കുന്നു.ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ പോലെ പി എച് ഡി- നെറ്റ് യോഗ്യതയുള്ള ഒരുപാടുപേർ എഞ്ചിനീയറിങ് കോളേജുകളുടെ കാര്യത്തിൽ കാത്തുനിൽക്കുന്നില്ല എന്ന ന്യായവും ഉയർത്തുന്നുണ്ട്.

7. ഈ വർഷം തന്നെ അനുകൂല തീരുമാനം എടുക്കണമെന്നും അപേക്ഷയിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. കാരണം തിരഞ്ഞെടുപ്പുകൾ വരാനുള്ളതുകൊണ്ട് തീരുമാനം വൈകിയാൽ നടപ്പാക്കാൻ കഴിയില്ലെന്ന ആശങ്കയും പങ്കുവയ്ക്കുന്നുണ്ട്.

എന്തായാലും, യുവാക്കളുടെ കഞ്ഞിയിൽ പാറ്റയിടാനുള്ള നീക്കമാണ് പെൻഷൻ പ്രായം ഉയർത്തൽ നീക്കമെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. വിശേഷിച്ചും, ഇടതുപക്ഷ സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ, യുവാക്കളെ വഞ്ചിക്കാനാണ് നീക്കമെന്നും അക്കാദമിക് വൃത്തങ്ങളിൽ ചർച്ച നടക്കുന്നു. ശുപാർശയ്ക്കായി നിയോഗിച്ച വിദഗ്ധ സമിതിയിൽ ഭൂരിപക്ഷവും കെ ജി ഒ എ ഭാരവാഹികളാണെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP