Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രോഗ്രോം ചെയ്ത കാൽക്കുലേറ്ററും മൊബൈൽഫോണും പരീക്ഷഹാളിൽ അനുവദിച്ചില്ല; സംഭവം ചോദ്യം ചെയ്ത് പുറത്ത് നിന്നെത്തിയ സംഘം; കടയ്ക്കൽ വിവി എം ഹയർസെക്കന്റി സ്‌കുൾ പ്രിൻസിപ്പളിനെ ഖരാവോ ചെയ്ത് പിടിഎ ഭാരവാഹിയെ മർദ്ദിച്ചു; അക്രമത്തിന് പിന്നിൽ ഡിവൈഎഫ്‌ഐ എന്ന് പൊലീസിൽ പിടിഎയുടെ പരാതി

പ്രോഗ്രോം ചെയ്ത കാൽക്കുലേറ്ററും മൊബൈൽഫോണും പരീക്ഷഹാളിൽ അനുവദിച്ചില്ല; സംഭവം ചോദ്യം ചെയ്ത് പുറത്ത് നിന്നെത്തിയ സംഘം; കടയ്ക്കൽ വിവി എം ഹയർസെക്കന്റി സ്‌കുൾ പ്രിൻസിപ്പളിനെ ഖരാവോ ചെയ്ത് പിടിഎ ഭാരവാഹിയെ മർദ്ദിച്ചു; അക്രമത്തിന് പിന്നിൽ ഡിവൈഎഫ്‌ഐ എന്ന് പൊലീസിൽ പിടിഎയുടെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

കടയ്ക്കൽ: പ്രോഗ്രാം ചെയ്ത കാൽക്കുലേറ്ററും മൊബൈൽ ഫോണും പരീക്ഷാഹാളിൽ അനുവദിക്കാത്തതുസംബന്ധിച്ച തർക്കവും വാക്കേറ്റവും സംഘർഷത്തിൽ കലാശിച്ചു. കടയ്ക്കൽ വയാലാ വാസുദേവൻ പിള്ള മെമോറിയൽ വയല ഹയർസെക്കന്റി സ്‌കുളിലാണ് വാക്കേറ്റവും പിന്നാലെ സംഘർഷവും ഉണ്ടായത്.സംഘർഷത്തിന് പിന്നാലെ പുറത്ത് നിന്നെത്തിയ സംഘം സ്‌കുൾ അധികൃതരെ കൈയേറ്റം ചെയ്‌തെന്ന് കാണിച്ച് പിടിഎ കടയ്ക്കൽ പൊലീസിൽ പരാതി നൽകി.അക്രമത്തിന് പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നും സ്‌കുൾ അധികൃതർ ആരോപിച്ചു.

സംഭവം ഇങ്ങനെ..ഹയർസെക്കന്ററി പരീക്ഷ ഇപ്പോൾ പുരോഗമിക്കുകയാണ്.സ്‌കുളിൽ ഹയർസെക്കന്ററി പരീക്ഷയ്ക്കായി എത്തുന്ന വിദ്യാർത്ഥികൾ പ്രോഗ്രാം ചെയ്ത മൊബൈൽഫോണും കാൽക്കുലേറ്ററും പരീക്ഷ ഹാളിൽ ഉപയോഗിക്കരുതെന്ന് പ്രിൻസിപ്പളിന്റെ നിർദ്ദേശമുണ്ട്.ഇതനുസരിച്ച് വിദ്യാർത്ഥികൾ ഇവ ഉപയോഗിക്കരുതന്നും ക്ലാസിൽ ഇൻവിജിലേറ്റർമാരായുണ്ടായിരുന്ന അദ്ധ്യാപകർ മുന്നറിയിപ്പ് നൽകി.എന്നാൽ ചില വിദ്യാർത്ഥികൾ ഈ നിർദ്ദേശം ലംഘിക്കുകയും മൊബൈലും കാൽക്കുലേറ്ററും ഉപയോഗിക്കുകയും ചെയ്തത് അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടു.

ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകർ വിദ്യാർത്ഥികളിൽ നിന്നും മൊബൈൽഫോൺ പിടിച്ചെടുത്തു.കാൽക്കുലേറ്റർ പുറത്ത് വെക്കാനും അവശ്യപ്പെട്ടു.ഇതാണ് പ്രശ്‌നത്തിന് അടിസ്ഥാനം.പരീക്ഷ കഴിഞ്ഞയുടനെ വിദ്യാർത്ഥികൾ ഈ പ്രശ്‌നം സ്‌കുളിന് പുറത്തെ ഒരുസംഘത്തെ അറിയിച്ചു.ഇവർ ഉടൻ തന്നെ സ്‌കുളിലെത്തി പ്രിൻസിപ്പളിനെയും അദ്ധ്യാപകരെയും ചോദ്യം ചെയ്യുകയും തടഞ്ഞുവെക്കുകയും ചെയ്തു.സംഭവമറിഞ്ഞാണ് പിടിഎയിലെ ചില അംഗങ്ങൾ സ്‌കൂളിലെത്തിയത്.

പിന്നാലെ സംഘത്തോട് പ്രശ്‌നം എന്തെന്ന് ചോദിച്ച പിടിഎ ഭാരവാഹികളോട്, പരീക്ഷാ ഹാളിൽ മൊബൈലും കാൽക്കുലേറ്ററും അനുവദിക്കില്ലെന്നതെന്നു പ്രിൻസപ്പളിന്റെ ധിക്കാരപരമായ നടപടിയാണെന്ന് സംഘം കുറ്റപ്പെടുത്തി.തുടർന്ന് ഖരാവോയെക്കുറിച്ച് ചോദ്യം ചെയ്ത പിടിയെ ഭാരവാഹിയെ പുറത്ത് നിന്നെത്തിയ സംഘം മർദ്ദിച്ചതായും പറയുന്നു.പിടിഎ ഭാരവാഹിയെ മർദ്ദിക്കുന്ന തടയാനെത്തിയ വിദ്യാർത്ഥികളെ സംഘം മർദ്ദിച്ചതായും ആക്ഷേപമുണ്ട്.ഒടുവിൽ വിദ്യാർത്ഥികളെ മറ്റ് അദ്ധ്യാപകർ ഇടപെട്ട് പിടിച്ചുമാറ്റുകയായിരുന്നു.

മർദ്ദിച്ച സംഭവത്തിൽ പിടിഎ ഭാരവാഹിയും സ്‌കുളിൽ അതിക്രമിച്ചെത്തി സംഘർഷമുണ്ടാക്കിയെന്ന് കാണിച്ച് പ്രിൻസിപ്പളും കടയ്ക്കൽ പൊലീസിൽ പരാതി നൽകി.ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് അതിക്രമിച്ചെത്തി അക്രമം നടത്തിയതെന്നും പിടിഎ ഭാരവാഹികൾ ആരോപിച്ചു.സ്‌കുളിലെ ഇത്തരം കാര്യങ്ങളിൽ മാത്രമല്ല പിടിഎ തെരഞ്ഞെടുപ്പിൽ പോലും ഡിവൈഎഫ്‌ഐയും പാർട്ടിയും തങ്ങൾക്ക് സ്വാധീനമുള്ളവരെ ഉൾപ്പെടുത്താൻ നിർബന്ധിക്കുന്നതായും അക്ഷേപമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP