Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചടയമംഗലത്ത് പതിനേഴുകാരി പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ; ആൺസുഹൃത്ത് ശല്യം ചെയ്തതുകൊണ്ടാണ് ആത്മഹത്യയെന്ന് ബന്ധുക്കളുടെ പരാതി

ചടയമംഗലത്ത് പതിനേഴുകാരി പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ; ആൺസുഹൃത്ത് ശല്യം ചെയ്തതുകൊണ്ടാണ് ആത്മഹത്യയെന്ന് ബന്ധുക്കളുടെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ചടയമംഗലത്ത് 17 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് ശല്യം ചെയ്തതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പരീക്ഷാക്കാലത്ത് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ആൺസുഹൃത്താണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആൺസുഹൃത്തുമായി പെൺകുട്ടി അടുപ്പത്തിലായത്. ഇയാൾ പെൺകുട്ടിക്ക് ഫോൺ വാങ്ങി നൽകിയിരുന്നു. പെൺകുട്ടിയെ വീട്ടുകാർ പലപ്രാവശ്യം വിലക്കിയിട്ടും ആൺസുഹൃത്ത് ശല്യം ചെയ്തു. പെൺകുട്ടിയെ പിന്നീട് കട്ടപ്പനയിലെ ബന്ധു വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.

ആൺസുഹൃത്ത് തിങ്കളാഴ്ച പെൺകുട്ടിയുമായി വഴിയിൽനിന്ന് സംസാരിക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതിനു ശേഷമാണ് തൂങ്ങിമരിച്ചതെന്നാണ് ആക്ഷേപം. അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP