Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'ഷാഫിയെ തോൽപ്പിക്കുമെന്ന് പറയുമ്പോൾ ബിജെപിയെ ജയിപ്പിക്കുമെന്നല്ലേ? പാലക്കാട് പിടിക്കാൻ മോദിയും അമിത് ഷായും പിണറായിയും ഒരുമിച്ച് ശ്രമിച്ചിട്ട് ഷാഫി തോറ്റില്ല; പിന്നല്ലേ ഷംസീർ'; സിപിഎമ്മിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

'ഷാഫിയെ തോൽപ്പിക്കുമെന്ന് പറയുമ്പോൾ ബിജെപിയെ ജയിപ്പിക്കുമെന്നല്ലേ? പാലക്കാട് പിടിക്കാൻ മോദിയും അമിത് ഷായും പിണറായിയും ഒരുമിച്ച് ശ്രമിച്ചിട്ട് ഷാഫി തോറ്റില്ല; പിന്നല്ലേ ഷംസീർ'; സിപിഎമ്മിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബ്രഹ്‌മപുരം വിഷയത്തിൽ നിയമസഭയിലെ പ്രതിഷേധം ജനങ്ങൾ കാണുന്നുണ്ടെന്നും ഷാഫി പറമ്പിൽ അടുത്ത തവണ തോൽക്കുമെന്നുമുള്ള സ്പീക്കർ എ.എൻ.ഷംസീറിന്റെ നിയമസഭയിലെ പരാമർശം കടുത്ത വിമർശനമാണ് ഉയർത്തുന്നത്. സ്പീക്കറുടെ കസേരയിലിരുന്ന് പറയാൻ പാടില്ലാത്തതാണ് പറഞ്ഞതെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നു.

അതിനിടെ വിവാദ പരാമർശനത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഷാഫിയെ തോൽപ്പിക്കുമെന്ന് പറയുമ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രണ്ടാമത് എത്തിയ ബിജെപിയെ ജയിപ്പിക്കുമെന്നല്ലേ സിപിഎം പറയുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

നാടിന് വേണ്ടി, ശുദ്ധ വായുവിന് വേണ്ടി നിയമസഭയിൽ ശബ്ദം ഉയർത്തിയതിന്റെ പേരിലാണ് ഭീഷണി. മോഹമൊക്കെ കൊള്ളാം, പക്ഷേ പാലക്കാട്ടുകാർ സമ്മതിക്കില്ലായെന്ന് മാത്രം. അവിടെ ബിജെപിയെ ജയിപ്പിച്ച് ഷാഫി പറമ്പിലിനെ തോൽപ്പിക്കുവാൻ ഇത്തവണയും നിങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കിയതാണ്. പാലക്കാട് പിടിക്കാൻ നരേന്ദ്ര മോദിയും അമിത് ഷായും പിണറായി വിജയനും പ്രചാരണത്തിനു വന്നിട്ടും നടന്നില്ല. പിന്നല്ലേ ഷംസീർ... വിജയൻ പറയും പോലെയല്ല 'ഇത് ജനുസ്സ് വേറെയാണ്' രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചു.

ബ്രഹ്‌മപുരം പ്രശ്‌നത്തിൽ പ്രതിഷേധിച്ച കൊച്ചി കോർപറേഷനിലെ കൗൺസിലർമാർക്കെതിരായ പൊലീസ് നടപടിയിലാണ് ഇന്ന് പ്രതിപക്ഷം സഭയിൽ പ്രതിഷേധം കടുപ്പിച്ചത്. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതിൽ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തി. അടിയന്തരപ്രമേയമായി വിഷയം പരിഗണിക്കാനാവില്ലെന്നും സബ്മിഷൻ ആയി ഉന്നയിക്കാം എന്നുമായിയരുന്നു സ്പീക്കർ എ എൻ ഷംസീറിന്റെ നിലപാട്. അതിനിടെ സ്പീക്കർ, ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ നടത്തിയ പരാമർശവും പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി.

അടുത്ത തവണ ഷാഫി പറമ്പിൽ തോൽക്കുമെന്ന സ്പീക്കറുടെ പരാമർശമാണ് ബഹളത്തിനിടയാക്കിയത്. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു. ഇതിനിടെയിലാണ് എ എൻ ഷംസീർ ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ വിവാദ പരാമർശം നടത്തിയത്. എല്ലാം ജനങ്ങൾ കാണുന്നുണ്ട്, എല്ലാവരും ചെറിയ മാർജിനിൽ ജയിച്ചവരാണ്. അത് മറക്കേണ്ട, അടുത്ത തവണ തോൽക്കും എന്ന് ഷാഫി പറമ്പിലിനോട് സ്പീക്കർ പറഞ്ഞു. സഭയിൽ ബാനർ കൊണ്ട് സ്പീക്കറുടെ മുഖം മറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചത്

''ഷാഫി പറമ്പിൽ അടുത്ത തവണ തോല്ക്കും'' സ്പീക്കർ AN ഷംസീർ.

നാടിന് വേണ്ടി , ശുദ്ധ വായുവിന് വേണ്ടി നിയമസഭയിൽ ശബ്ദം ഉയർത്തിയതിന്റെ പേരിലാണ് ഈ ഭീഷണി...

ഷാഫി പറമ്പിൽ തോല്ക്കും, അല്ലെങ്കിൽ തോല്പിക്കും എന്ന് CPM പറയുമ്പോൾ അവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ രണ്ടാമത് എത്തിയ BJP യെ ജയിപ്പിക്കും എന്നല്ലേ? മോഹമൊക്കെ കൊള്ളാം, പക്ഷേ പാലക്കാട്ടുകാര് സമ്മതിക്കില്ലായെന്ന് മാത്രം.

അവിടെ BJP യെ ജയിപ്പിച്ച് ഷാഫി പറമ്പിലിനെ തോല്പിക്കുവാൻ ഇത്തവണയും നിങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും, പാലക്കാട് പിടിക്കാൻ നരേന്ദ്ര മോദിയും , അമിത് ഷായും , പിണറായി വിജയനും പ്രചാരണത്തിനു വന്നിട്ടും നടന്നില്ല. പിന്നല്ലേ ഷംസീർ....

വിജയൻ പറയും പോലെയല്ല ' ഇത് ജനുസ്സ് വേറെയാണ്.... '
Shafi Parambil

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP