Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിന്നക്കനാലിലെ ഒറ്റയാൻ അരികൊമ്പനെ പിടികൂടാൻ 30 അംഗസംഘം

ചിന്നക്കനാലിലെ ഒറ്റയാൻ അരികൊമ്പനെ പിടികൂടാൻ 30 അംഗസംഘം

മറുനാടൻ മലയാളി ബ്യൂറോ

ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാൻ അരികൊമ്പനെ പിടികൂടാൻ 30 അംഗസംഘത്തെ നിയോഗിക്കും. ശാസ്ത്രീയ രീതിയിലാണ് നടപടികൾ. നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം ഇടുക്കിയിൽ എത്തുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. അതിനിടെ പന്നിയാർ എസ്റ്റേറ്റിലെ ലേബർ കന്റീൻ അരികൊമ്പൻ ആക്രമിച്ചു. കെട്ടിടം ഭാഗികമായി തകർന്നു.

ഈ മാസം 16ന് ശേഷമാണ് 30 അംഗ സംഘമെത്തുക. വിപുലമായ തയ്യാറെടുപ്പുകളാണ് അരിക്കൊമ്പനെ പിടികൂടാൻ വനം വകുപ്പ് നടത്തുന്നത്. 30 അംഗ സംഘത്തെ 8 സ്‌ക്വാഡുകൾ ആക്കി തിരിക്കുകയും ഇവർക്ക് ഡിഎഫ്ഒമാർ നേതൃത്വം നൽകുകയും ചെയ്യും.

അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയായാൽ മറ്റു പ്രശ്‌നക്കാരായ ചക്കകൊമ്പൻ, മൊട്ടവാലൻ എന്നീ ഒറ്റയാന്മാരുടെ കാര്യത്തിലും അനുയോജ്യമായ തീരുമാനമെടുക്കുമെന്നും വനംമന്ത്രി തേക്കടിയിൽ വ്യക്തമാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിനുശേഷം ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ രാത്രിയിലാണ് അരികൊമ്പൻ കന്റീൻ ആക്രമിച്ചത്. കന്റീൻ നടത്തിപ്പുകാരനായ എഡ്വിൻ ആനയുടെ പിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എഡ്വിന്റെ പിറകെ ആന 100 മീറ്ററോളം ഓടി. സമീപത്തെ വീട്ടിൽ കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്. നാട്ടുകാർ ചേർന്ന് പിന്നീട് ആനയെ തുരത്തി ഓടിക്കുകയായിരുന്നു. ആക്രമണത്തിൽ കാന്റീനിന്റെ ഭിത്തിയും വാതിലും ജനലും തകർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP