Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മീനമാസ പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച തുറക്കും; ദർശനത്തിനായി വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്യണം

മീനമാസ പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച തുറക്കും; ദർശനത്തിനായി വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്യണം

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: മീനമാസ പൂജകൾക്കായി ശബരിമല നട ചൊവ്വ വൈകിട്ട് അഞ്ചിന് തുറക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഉണ്ടാകില്ല. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിക്കും. ശേഷം മേൽശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകൾ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുൻവശത്തായുള്ള ആഴിയിൽ അഗ്‌നി പകരും. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും

മീനം ഒന്നായ മാർച്ച് 15 ന് പുലർച്ചെ 5 മണിക്ക് ക്ഷേത്ര നടതുറക്കും.ശേഷം നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും.5.30 ന് മഹാഗണപതിഹോമം. തുടർന്ന് നെയ്യഭിഷേകം.7.30 ന് ഉഷപൂജ.15 മുതൽ 19 വരെയുള്ള 5 ദിവസങ്ങളിൽ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാവുന്നതാണ്.

നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 5 ദിവസത്തെ പൂജകൾ പൂർത്തിയാക്കി ക്ഷേത്രതിരുനട 19 ന് രാത്രി 10മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. ഉത്രം തിരുൽസവത്തിനായി ശബരിമല ക്ഷേത്ര നട മാർച്ച് 26 ന് തുറന്ന് ഏപ്രിൽ 5 ന് അടയ്ക്കും. മാർച്ച് 27 നാണ് കൊടിയേറ്റ്. ഏപ്രിൽ 5 ന് പൈങ്കുനി ഉത്രം ആറാട്ട് നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP