Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: അവസാന കളിയും തോറ്റ് കേരള സ്‌ട്രൈക്കേഴ്‌സ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: അവസാന കളിയും തോറ്റ് കേരള സ്‌ട്രൈക്കേഴ്‌സ്

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ സമ്പൂർണ്ണ തോൽവി ഏറ്റുവാങ്ങി കേരള സ്‌ട്രൈക്കേഴ്‌സിന്റെ മടക്കം. ഭോജ്പുരി ദബാങ്‌സിനോട് 76 റൺസിനാണ് കേരള ടീം തോറ്റത്. നിശ്ചിത 10 ഓവറിൽ കേരള സ്‌ട്രൈക്കേഴ്‌സിന് ജയിക്കാൻ 164 റൺസ് വേണമായിരുന്നു. ഇത് പിന്തുടർന്ന കേരളം 9.5 ഓവറിൽ 88 റൺസിന് ഓൾഔട്ടായി.

കേരള നിരയിൽ മൂന്നുപേർ മാത്രമാണ് രണ്ടക്കം കടന്നത് വിവേക് ഗോപൻ മാത്രമാണ് 20 പന്തിൽ 35 റൺസ് നേടി. അർജുൻ നന്ദകുമാർ 8 ബോളിൽ 12 റൺസ് നേടി. രാജീവ് പിള്ള 7 പന്തിൽ 10 റൺസ് നേടി. കേരള ഇന്നിങ്‌സിൽ കാര്യമായി ആരും വലിയ പ്രകടനം ഒന്നും പുറത്തെടുത്തില്ല. ദിനേശ് ലാൽ യാദവ് അവസാന ഓവറിൽ അഞ്ച് പന്ത് എറിയുന്നതിനിടെ തന്നെ മൂന്ന് വിക്കറ്റ് നേടി. ഭോജ്പുരി ക്യാപ്റ്റൻ മനോജ് തിവാരി 2 വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ 48 റൺസിന്റെ ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഭോജ്പുരി രണ്ടാം സ്‌പെല്ലിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 115 റൺസാണ് എടുത്തത്. ആന്റണി പെപ്പെയ്ക്കാണ് ഏക വിക്കറ്റ്.

പർവേശിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ഭോജ്പുരി നേടിയ 167 റൺസ് പിന്തുടർന്ന കേരള സ്‌ട്രേക്കേഴ്‌സിന് ആദ്യ സ്‌പെല്ലിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 119 റൺസാണ് എടുക്കാനായത്. കേരളത്തിനായി ഓപ്പണിംഗായി ഇറങ്ങിയ അർജ്ജുൻ നന്ദകുമാർ 31 പന്തിൽ 64 റൺസ് നേടി നടത്തിയ ചെറുത്തുനിൽപ്പാണ് കേരളത്തിനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. അർജ്ജുൻ നാല് സിക്‌സും നേടി. 13 പന്തിൽ 25 റൺസ് നേടിയ സിദ്ധാർത്ഥ് മേനോൻ ആണ് കേരള ബാറ്റിങ് നിരയിൽ പിന്നീട് രണ്ടക്കം നേടിയ ഏക താരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP