Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണൂർ വിമാനത്താവളം സ്വർണക്കടത്തുകാരുടെ ഇഷ്ട ഹബ്ബായി മാറുന്നു; രണ്ടു മാസത്തിനിടെ നടന്നത് റെക്കാർഡ് സ്വർണവേട്ട; പിടികൂടിയത് 12 കോടിയുടെ സ്വർണം; റെയ്ഡ് ശക്തമാക്കുമെന്ന് കസ്റ്റംസ്; തില്ലങ്കേരി ജയിലിലായിട്ടും മൂർഖൻ പറമ്പിൽ കള്ളക്കടത്തുകാർ സജീവം

കണ്ണൂർ വിമാനത്താവളം സ്വർണക്കടത്തുകാരുടെ ഇഷ്ട ഹബ്ബായി മാറുന്നു; രണ്ടു മാസത്തിനിടെ നടന്നത് റെക്കാർഡ് സ്വർണവേട്ട; പിടികൂടിയത് 12 കോടിയുടെ സ്വർണം; റെയ്ഡ് ശക്തമാക്കുമെന്ന് കസ്റ്റംസ്; തില്ലങ്കേരി ജയിലിലായിട്ടും മൂർഖൻ പറമ്പിൽ കള്ളക്കടത്തുകാർ സജീവം

അനീഷ് കുമാർ

മട്ടന്നൂർ: പുതിയ സാമ്പത്തിക വർഷം തുടങ്ങി മാസങ്ങൾ പിന്നിടുമ്പൊഴെക്കും കണ്ണൂർ അന്താരാഷ്ട്ര വിമാനാവളത്തിലൂടെ സ്വർണക്കടത്ത് സർവ്വകലാ റെക്കാർഡിലേക്ക് കടന്നു. കഴിഞ്ഞ ഒരാഴ്‌ച്ചയായി തുടർച്ചയായുള്ള ദിവസങ്ങളിൽ കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിലൂടെ സ്വർണക്കടത്ത് പിടികൂടിയതോടെയാണ്. രണ്ടുമാസത്തിനിടെ പന്ത്രണ്ട് കോടിയുടെ സ്വർണമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കടത്തവേ പിടികൂടിയത്. 21 കിലോയധികം സ്വർണമാണ് നവാഗത വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്.

കസംറ്റസും ഡി. ആർ. ഡി. ഐയും ഇരുപത്തിയൊന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിമാനത്താവള പൊലിസും രണ്ടുതവണ സ്വർണം പിടികൂടി. ഇതുകൂടാതെ രണ്ടു പേരിൽ നിന്നായി ഇരുപതു ലക്ഷം വിദേശകറൻസിയും ഇതിനിടെയിൽ പിടികൂടിയിട്ടുണ്ട്. മാർച്ച് ഏഴിന് അബുദാബിയിൽ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനം ലാൻഡ് ചെയ്തപ്പോൾ 1.94- കോടിരൂപയുടെ സ്വർണവും പിടികൂടിയിട്ടുണ്ട്. ഫെബ്രുവരി 22ന് യാത്രക്കാരനിൽ നിന്നും 1.03 കോടി രൂപയുടെ സ്വർണവും പിടികൂടിയിരുന്നു. ഈകേസിൽ സ്വദേശിയായ കാസർകോട് സ്വദേശി സൈഷാദിനെ കൊച്ചിയിലെ കുറ്റകൃത്യങ്ങൾ കൈക്കാര്യം ചെയ്യുന്ന കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. മൂർഖൻപറമ്പിലെ വിമാനത്താവളത്തിൽ കൂടുതൽ പരിശോധന അനിവാര്യമാണെന്നാണ് കണക്കുകൾ കാട്ടുന്നത്.

2021-22 സാമ്പത്തിക വർഷം 59 കിലോ സ്വർണമാണ് പിടിച്ചത്. എന്നാൽ 2022- ഏപ്രിൽ മുതൽ ഇതുവരെ അറുപതുകിലോയോളം സ്വർണം പിടികൂടി കഴിഞ്ഞു. എളുപ്പം വലയിലാകാതിരിക്കാൻ വസ്ത്രങ്ങളിൽ തേച്ചു പിടിപ്പിച്ചും ലോഹകമ്പിയുടെ രൂപത്തിലാക്കിയും ബട്ടണുകളിലും ഇലക്ട്രോക് ഉപകരണങ്ങളിൽ ഒളിപ്പിച്ചുമാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വർണം കടത്തുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ദേഹത്ത് രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചുവച്ചാണ് സ്വർണം കടത്തുന്നത്. കണ്ണൂരിലെ സ്വർണ്ണ കടത്തിന് പിന്നിൽ തില്ലേങ്കിരിയിലെ വിമത സഖാക്കളാണെന്ന് സിപിഎമ്മിലെ ഒരു വിഭാഗം ആരോപിച്ചിരുന്നു. ഇപ്പോൾ കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെ ജയിലിലാക്കിയിരിക്കുകയാണ്. രണ്ടു മാസമായി പലവിധ സമ്മർദ്ദത്തിലും ആയിരുന്നു. അപ്പോഴും സ്വർണ്ണ കടത്ത് തുടരുന്നു. അതായത് തില്ലങ്കേരിക്കാരല്ല സ്വർണ്ണ കടത്തിന് പിന്നിലെന്ന വിലയിരുത്തലാണ് സജീവമാകുന്നത്.

കഴിഞ്ഞദിവസം പുലർച്ചെ രണ്ടു യാത്രക്കാരിൽ നിന്നും പൊലിസ് ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടിയിട്ടുണ്ട്. ദുബായിൽ നിന്ന് എയർ ഇന്ത്യാ എക്സ് പ്രസ് വിമാനത്തിലെത്തിയ താഹിദ് , അബുദാബിയിൽ നിന്ന് ഗോഫസ്റ്റ് വിമാനത്തിലെത്തിയ തംസീർ എന്നിവരാണ് പിടിയിലായത്. വിമാനത്താവള പരിസരത്തു നിന്നും എയർപോർട്ട്് പൊലിസ് ഇൻസ് പെക്ടർ എ.കുട്ടികൃഷ്ണന്റെ നേതൃത്വത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കുമ്പള സ്വദേശികളായ ഇവരിൽ നിന്നും 1484 ഗ്രാം സ്വർണമാണ് പിടിച്ചത്. ഹാർഡ് ബോർഡ് പെട്ടിയിൽ കടലാസിന്റെ രൂപത്തിൽ പതിച്ചതും പൊടിരൂപത്തിലുള്ളതും ടേപ്പിനുള്ളിലും മറ്റുമാണ് സ്വർണമുണ്ടായിരുന്നത്.

പിടിച്ച സ്വർണവും യാത്രക്കാരെയും കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. ഇതേ ദിവസം തന്നെ കസ്റ്റംസും ്സ്വർണം പിടികൂടിയിരുന്നു. അറുപതുലക്ഷം രൂപ വിലവരുന്ന 1085 ഗ്രാം സ്വർണമാണ് കാസർകോട്് സ്വദേശിയായ സഹദിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്.
ഡി. ആർ. ഡി. ഐ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചാണ് കടത്താൻ ശ്രമിച്ചത്. വേനലവധിക്കാലത്ത് യാത്രക്കാരുടെ വർധനവ് സ്വർണക്കടത്തിനുള്ള അവസരമാക്കി കള്ളക്കടത്തുകാർ ഉപയോഗിക്കുന്നുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.

കോവിഡ് നിയന്ത്രിതവർഷങ്ങളിൽ വന്ദേഭാരത് പ്രത്യേക ഫ്ളൈറ്റുകളിലും സ്വർണക്കടത്ത് നടന്നിരുന്നു. സംസ്ഥാനത്തെ മറ്റുവിമാനത്താവളങ്ങളെക്കാൾ കണ്ണൂർ വിമാനത്താവളത്തെയാണ് സ്വർണം കടത്തുന്നതിനായി കാരിയർമാർ തെരഞ്ഞെടുക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും മടങ്ങിവരുന്നവരാണ് ഈക്കാര്യത്തിൽ മുൻപന്തിയിൽ. വരും ദിവസങ്ങളിലും വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്തിനെതിരെ നടപടി ശക്തമാക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.

ഡി. ആർ. ഡി. ഐ യടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ നൽകുന്ന രഹസ്യവിവരമനുസരിച്ചും പ്രത്യേക പരിശോധന വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങുന്ന യാത്രക്കാരെ കേന്ദ്രീകരിച്ചു നടത്തുന്നുണ്ട്. യാത്രക്കാരുടെ കുറവ് ഇപ്പോഴും അനുഭവപ്പെടുന്ന കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് നിയന്ത്രണാതീതമായിരിക്കുകയാണ്. സ്വർണക്കടത്തുകാരുടെ ഇഷ്ടഹബ്ബായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ചുരുങ്ങിയ കാലം കൊണ്ടു മാറിക്കഴിഞ്ഞിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP