Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻകൂർ അനുമതി കൂടാതെ കെടിയു വി സിയുടെ ചുമതല ഏറ്റെടുത്തു; സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി; മറുപടി നൽകുമെന്ന് സിസാ തോമസ്

മുൻകൂർ അനുമതി കൂടാതെ കെടിയു വി സിയുടെ ചുമതല ഏറ്റെടുത്തു; സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി; മറുപടി നൽകുമെന്ന് സിസാ തോമസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി സി സിസതോമസിന് കാരണം കാണിക്കൽ നോട്ടീസ്. അനുമതി കൂടാതെ വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുത്തതിന് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് നോട്ടീസ് നൽകിയത്.

സർക്കാർ നൽകിയ പേരുകൾ തള്ളി ഗവർണ്ണർ സിസയെ നിയമിച്ചത് മുതൽ സർക്കാർ ഉടക്കിലായിരുന്നു. സിസാ തോമസിനെ നിയമിച്ച് അഞ്ച് മാസത്തിന് ശേഷമാണ് ചുമതലയേറ്റതിൽ കാരണം കാണിക്കൽ നോട്ടീസ്. അടുത്തിടെ സിസയെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ നിന്നും മാറ്റി പകരം നിയമനം നൽകിയിരുന്നില്ല. ഒടുവിൽ സിസയുടെ പരാതിയിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ തിരുവനന്തപുരത്ത് നിയമിക്കാൻ ഉത്തരവിടുകയായിരുന്നു.

സിസയുടെ ഹർജിയിൽ ആണ് ഉത്തരവ്. സിസയെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. പകരം നിയമനം നൽകിയിരുന്നില്ല. സിസ തോമസിന് പകരം നിയമിച്ചത് കെടിയു വിസി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ എം എസ് രാജശ്രീയെയാണ്.

അതേസമയം നോട്ടീസിലെ ആരോപണങ്ങൾ നിഷേധിച്ച സിസാ തോമസ് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുമെന്ന് പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രിയേയും പ്രിൻസിപ്പൽ സെക്രട്ടറിയേയും കാണാൻ ശ്രമിച്ചു. എന്നാൽ മന്ത്രി സ്ഥലത്തില്ലാത്തതിനാൽ കാണാൻ സാധിച്ചില്ലെന്നും സിസാ തോമസ് പറഞ്ഞു

അടുത്തിടെ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഒടുവിൽ സിസയുടെ പരാതിയിൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തിരുവനന്തപുരത്ത് നിയമിക്കാൻ ഉത്തരവിടുകയായിരുന്നു. നേരത്തേ സർക്കാർ ശിപാർശ തള്ളിയാണ് സിസയെ സാങ്കേതിക സർവകലാശാല വി സിയുടെ ചുമതലയിൽ ഗവർണർ നിയമിച്ചത്.

സാങ്കേതിക വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായിരിക്കെയാണ് സിസ തോമസിനെ ഗവർണർ കെടിയു വിസിയാക്കിയത്. നിലവിൽ വിസി സ്ഥാനത്ത് തുടരുന്നതിന് സിസ തോമസിന് തടസ്സമില്ലെങ്കിലും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സിസ തോമസിന്റെ പുതിയ നിയമനം തിരുവനന്തപുരം ജില്ലയ്ക്ക് പുറത്താണെങ്കിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉയരാൻ സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP