Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിപിഎം ശക്തികേന്ദ്രമായ കടമ്പേരിയിൽ ജനനം; പിതാവ് ഓട്ടോ റിക്ഷാക്കാരൻ, മാതാവ് പപ്പടം നിർമ്മിച്ചും ഉപജീവന മാർഗം കണ്ടെത്തുന്നു; നാട്ടിൽ അധികം ബന്ധങ്ങൾ ഒന്നുമില്ലാത്തായാൾ കാലങ്ങളായി എറണാകുളത്ത് താമസം; വിലകൂടിയ കാറുകളിൽ സഞ്ചാരവും, സിനിമ, സീരിയൽ രംഗത്തുള്ളവരുമായി സൗഹൃദവും; ആരാണ് ഇടനിലക്കാരൻ വിജേഷ് പിള്ള?

സിപിഎം ശക്തികേന്ദ്രമായ കടമ്പേരിയിൽ ജനനം; പിതാവ് ഓട്ടോ റിക്ഷാക്കാരൻ, മാതാവ് പപ്പടം നിർമ്മിച്ചും ഉപജീവന മാർഗം കണ്ടെത്തുന്നു; നാട്ടിൽ അധികം ബന്ധങ്ങൾ ഒന്നുമില്ലാത്തായാൾ കാലങ്ങളായി എറണാകുളത്ത് താമസം; വിലകൂടിയ കാറുകളിൽ സഞ്ചാരവും, സിനിമ, സീരിയൽ രംഗത്തുള്ളവരുമായി സൗഹൃദവും; ആരാണ് ഇടനിലക്കാരൻ വിജേഷ് പിള്ള?

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സിപിഎമ്മിനെ ഏറെ വിവാദത്തിലാക്കിയ സ്വർണ്ണക്കടത്തു കേസിലെ വിവാദങ്ങളിലേക്കാണ് മറ്റൊരു കണ്ണൂരുകാരൻ അവതാരം കൂടി എത്തുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ 30 കോടി വാഗ്ദാനം ചെയ്ത് എത്തിയത് വിജേഷ് പിള്ള എന്നായാളാണ്. ജനനം കൊണ്ട് കണ്ണൂർ സ്വദേശിയെങ്കിലും കൊച്ചിയിലും ബംഗളുരുവിലുമൊക്കെയാണ് ഇയാളുടെ താമസം. ബിറ്റ്‌കോയിനിൽ അടക്കം പയറ്റിയ ഇയാൾ നാട്ടുകാർക്ക് അത്രയ്ക്ക് പരിചിതനല്ല. വിജേഷിന്റെ താൽപ്പര്യവും ബന്ധങ്ങളുമെല്ലാം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.

കണ്ണൂർ കടമ്പേരി സ്വദേശിയയാണ് വിജേഷ്. എന്നാൽ, പേരിലെ പിള്ളുയും തട്ടിപ്പാണെന്ന സൂചനയുമുണ്ട്. നാട്ടിൽ അധികം ബന്ധങ്ങൾ ഒന്നുമില്ലാത്ത ഇയാൾ ഏറെ കാലമായി എറണാകുളത്താണ് താമസം. കുടുംബവുമായി അത്ര അടുപ്പം സൂക്ഷിക്കാത്ത വിജേഷ് പിള്ള എങ്ങനെ അധികാര ഇടനാഴികളിൽ ഇടനിലക്കാരനായി എന്നതിൽ ആർക്കും വ്യക്തതയില്ല. സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങൾ ശരിയെങ്കിൽ വിജേഷ് വലിയ ഇടനിലക്കാരൻ തന്നെയാണഅ.

സിപിഎം ശക്തികേന്ദ്രമായ കടമ്പേരിയിലാണ് ജനിച്ച് വളർന്നതെങ്കിലും വിജേഷ് പിള്ളക്ക് പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി പോലും അടുപ്പമില്ല. പിതാവ് ഗോവിന്ദനും മാതാവ് ഉഷയും സിപിഎം അനുഭാവികൾ ആണ്. വിജേഷ് പാർട്ടി പരിപാടികളിൽ പോലും പങ്കെടുത്തിരുന്നതായി നാട്ടുകാർക്ക് ഓർമ്മയില്ല. വർഷങ്ങൾക്ക് മുന്നേ നാട് വിട്ട് എറണാകുളത്തേക്ക് താമസം മാറിയ ഇയാൾ വല്ലപ്പോഴും മാത്രമാണ് വീട്ടിൽ എത്തിയിരുന്നത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ജനുവരി 25 ന് നാട്ടിൽ എത്തിയ ഇയാൾ 27 ന് മടങ്ങി.

പിതാവ് ഓട്ടോ റിക്ഷ ഓടിച്ചും മാതാവ് പപ്പടം നിർമ്മിച്ചും ലഭിക്കുന്ന ചെറിയ വരുമാനത്തിലാണ് ഇവരുടെ കുടുംബം ഇപ്പോഴും കഴിഞ്ഞു പോകുന്നത്. എന്നാൽ ആഡാംബര ജീവിതമാണ് വിജേഷ് നയിക്കുന്നത്. വില കൂടിയ കാറുകളിൽ സഞ്ചാരം, സിനിമ, സീരിയൽ രംഗത്തുള്ളവരും പ്രമുഖ ബിസിനസ് കാരുമായും സൗഹൃദം. എറണാകുളം കേന്ദ്രീകരിച്ച് സിനിമ നിർമ്മാണ കമ്പനി ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നതായി നാട്ടുകാരിൽ ചിലർ പറയുന്നു. എന്നാൽ വിജേഷ് വിജയ് പിള്ള എന്ന പേര് സ്വീകരിച്ചത് എന്നാണന്ന് അടുത്ത ബന്ധുക്കൾക്ക് പോലും കൃത്യമായ ധാരണയില്ല. വർഷങ്ങൾക്ക് മുൻപ് എറണാകുളം സ്വദേശിനിയായ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.

സിപിഎമ്മിന്റെ ഏതെങ്കിലും നേതാക്കളുമായോ മുഖ്യമന്ത്രിയുടെ കുടുംബവുമായോ ഇയാൾക്ക് ഏതെങ്കിലും ബന്ധമുള്ളതായി അറിയില്ലെന്ന് പിതാവും പറയുന്നു. എന്തായാലും വിജേഷിന്റെ ജീവിതം അടിമുടി ദുരൂഹമാണന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു. സ്വപ്നയുമായി ഇയാൾ നടത്തിയ കൂടി കാഴ്ചക്ക് പിന്നിലും പുറത്ത് അറിയാത്ത എന്തൊക്കെയോ നീക്കങ്ങൾ ഉണ്ടെന്ന സംശയവും നാട്ടുകാർ പങ്ക് വെക്കുന്നുണ്ട്.

സ്വപ്ന തന്റെ ലൈവിലും, പരാതിയിലും ഒക്കെ പറഞ്ഞിരിക്കുന്നത് അഡ്വ.വിജയ് പിള്ള എന്നാണ്. പരാതിയിൽ നൽകിയിരിക്കുന്ന ആക്ഷൻ ഒടിടി പ്ലാറ്റ്‌ഫോമിലെ വിവരങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുന്നത് വിജേഷ് കൊയിലേത്ത് എന്ന പേരാണ്. വിജേഷ് ബംഗളൂരു ആസ്ഥാനമായി ഡബ്ല്യുജിഎൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സിഇഒ ആണ്. ഇതേ കമ്പനിയാണ് പുതിയ ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ ആക്ഷൻ ഒടിടി എന്ന സ്ഥാപനവും രണ്ടുവർഷം മുൻപ് തുടങ്ങിയത്.

ഇയാൾ കുറച്ചുകാലം കൊച്ചിയിലും ഓഫീസ് നടത്തിയിരുന്നു. വാടക കൊടുക്കാതെ മുങ്ങിയെന്നും ആരോപണമുണ്ട്. ആറു വർഷം മുമ്പാണ് കൊച്ചിയിലെ കളമശേരിയിൽ ചങ്ങമ്പുഴ നഗറിന് അടുത്ത് മോൺലാഷ് ബിസിനസ് സെന്റർ എന്ന സ്ഥാപനത്തിലാണ് വിജേഷ് പിള്ള ഓഫീസ് നടത്തിയത്. 2017 ൽ ഇവിടെ ഡബ്ലു ജി എന്ന പേരിലായിരുന്നു കമ്പനി ആരംഭിച്ചത്. പ്രവർത്തനം തുടങ്ങി ആറു മാസത്തിനുശേഷം കമ്പനി നിർത്തി. ഒരുലക്ഷം രൂപയോളം വാടക കുടിശികയും വരുത്തി വിജേഷ് മുങ്ങി.

ബിറ്റ് കോയിൻ, പോയിന്റ് കാർഡ് എന്നിവയുടെ ബിസിനസ് ആണ് നടത്തുന്നതെന്നാണ് സെന്റർ ഉടമസ്ഥനോട് വിജേഷ് പറഞ്ഞത്. ബിസിനസ് പൊളിഞ്ഞതോടെ നിർത്തി പോയെന്നാണ് കരുതുന്നത്. വാടക കുടിശികയ്ക്കായി ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. വിജേഷിനെ കൂടാതെ ഓഫീസിൽ ഭാര്യയും അഞ്ചോ ആറോ ജീവനക്കാരും ഉണ്ടായിരുന്നു. വിജേഷ് പിള്ളയുടെ ഓഫീസ് അന്വേഷിച്ചു തിങ്കളാഴ്ച ഇഡി ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ എത്തി. എന്നാൽ, കണ്ടെത്താനാകാതെ മടങ്ങി പോയി.

ഇയാൾ എറണാകുളം സ്വദേശിയെന്നും, അതല്ല കണ്ണൂർ സ്വദേശിയെന്നും പറയുന്നു. കമ്പനിയുടെ വിവരങ്ങളിൽ ഇയാളുടെ പേരിൽ പിള്ള ഇല്ല. വിജേഷ് കൊയിലേത്ത് എന്ന പേരാണ് നൽകിയിരിക്കുന്നത്. ഇതേ കമ്പനിയാണ് പുതിയ ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ ആക്ഷൻ ഒടിടി എന്ന സ്ഥാപനവും രണ്ടുവർഷം മുൻപ് തുടങ്ങിയത്.ഡബ്യൂ.ജി.എൻ. ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്ന പദവിയാണ് ഇയാൾ വഹിക്കുന്നത്. 2017-ൽ കൊച്ചി രജിസ്ട്രാർ ഓഫ് കമ്പനീസിന് കീഴിലാണ് ഈ സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിങ്, കൺസൾട്ടൻസി രംഗത്ത് പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന കമ്പനിയുടെ ഓഫീസ് കളമശേരിയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളെക്കൂടാതെ മറ്റൊരാൾ കൂടി കമ്പനിയുടെ ഡയറക്ടറാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP