Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹയർ സെക്കൻഡറി പരീക്ഷകൾക്ക് വെള്ളിയാഴ്ച തുടക്കമാകും

ഹയർ സെക്കൻഡറി പരീക്ഷകൾക്ക് വെള്ളിയാഴ്ച തുടക്കമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി- വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾകൾക്ക് വെള്ളിയാഴ്ച തുടക്കമാകും. മാർച്ച് 30-ന് പരീക്ഷ അവസാനിക്കും. രാവിലെ 9.30-നാണ് പരീക്ഷ ആരംഭിക്കുക.

4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും എഴുതും. ആകെ 2,023 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ മൊത്തം 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ 28,820 വിദ്യാർത്ഥികളും രണ്ടാം വർഷത്തിൽ 30,740 വിദ്യാർത്ഥികളും പരീക്ഷ എഴുതും.

ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ മൂന്ന് മുതൽ മെയ് ആദ്യ വാരം വരെയാണ് മൂല്യനിർണ്ണയ ക്യാമ്പുകൾ നടക്കുക. 80 മൂല്യനിർണ്ണയ ക്യാമ്പുകൾ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. 25,000 അദ്ധ്യാപകരുടെ സേവനം മൂല്യനിർണ്ണയ ക്യാമ്പുകളിൽ വേണ്ടിവരുമെന്നാണ് കരുതുന്നത്. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ എട്ട് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലായി 3,500 അദ്ധ്യാപകർ വേണ്ടി വരും. ഏപ്രിൽ മൂന്നിന് മൂല്യനിർണ്ണയം ആരംഭിക്കും.

വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പരീക്ഷാ കേന്ദ്രങ്ങളിൽ എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP