Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാവേലിക്കരയിൽ കഞ്ചാവും മാരകായുധങ്ങളുമായി ഒരാൾ പിടിയിൽ

മാവേലിക്കരയിൽ കഞ്ചാവും മാരകായുധങ്ങളുമായി ഒരാൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മാവേലിക്കരയിൽ വാഹനപരിശോധനയ്ക്കിടെ കഞ്ചാവും മാരകായുധങ്ങളുമായി ഒരാൾ പിടിയിൽ. വ്യാഴാഴ്ചയായിരുന്നു സംഭവം. കന്നിമേൽ ഇടത്തറ സ്വദേശി മുഹമ്മദ് കുഞ്ഞ് എന്ന കൊച്ചുമോനാണ് എക്‌സൈസിന്റെ പിടിയിലായത്.

67 പൊതികളിലായിട്ടാണ് ഇയാൾ വാഹനത്തിൽ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വാഹനത്തിൽ നിന്ന് എയർ ഗണും കത്തിയുമുൾപ്പടെയുള്ള ആയുധങ്ങളും കണ്ടെത്തി.

സ്‌കൂൾ പരിസരത്ത് കഞ്ചാവ് വിൽപന നടത്തുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP