Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വനിതാ ദിനത്തിൽ ഭാഗ്യക്കുറി നറുക്കെടുപ്പു ചുമതല പൂർണമായും വനിതകൾക്ക്; ഫിഫ്റ്റി ഫിഫ്റ്റി നറക്കെടുപ്പ് നടത്തിയത് പൂർണ്ണമായും സ്ത്രീകൾ; ലോട്ടറി വകുപ്പും സ്ത്രീശാക്തീകരണത്തിനൊപ്പം

വനിതാ ദിനത്തിൽ ഭാഗ്യക്കുറി നറുക്കെടുപ്പു ചുമതല പൂർണമായും വനിതകൾക്ക്; ഫിഫ്റ്റി ഫിഫ്റ്റി നറക്കെടുപ്പ് നടത്തിയത് പൂർണ്ണമായും സ്ത്രീകൾ; ലോട്ടറി വകുപ്പും സ്ത്രീശാക്തീകരണത്തിനൊപ്പം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വനിതാ ദിനത്തിൽ ഭാഗ്യക്കുറി നറുക്കെടുപ്പു ചുമതല പൂർണമായും വനിതകൾക്ക് നൽകി ഭാഗ്യക്കുറി വകുപ്പ് . വനിതാ ദിനത്തിൽ തിരുവനന്തപുരം ഗോർഖിഭവനിൽ നടന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി നറുക്കെടുപ്പാണ് പൂർണമായും വനിതകളുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയത് .

വകുപ്പിലെ ജോയിന്റ് ഡയറക്ടർ മായാ എൻ പിള്ളയുടെ മേൽനോട്ടത്തിലായിരുന്നു നറുക്കെടുപ്പ് പ്രക്രിയകൾ.തിരുവനന്തപുരം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ സിന്ധു വിജയകുമാറിന്റെഅധ്യക്ഷതയിലുള്ള വിധികർത്താക്കളുടെ പാനലിലും വനിതകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത് .നഗര സഭ കൗൺസിലർമാരായ നാജ , സൗമ്യ എൽ , ബാലരാമപുരം ഗ്രാമപഞ്ചായത്ത് അംഗം ഷീല കെ പി, അഭിഭാഷക ശ്രീദേവി ആർ,സിനിമാ സീരിയൽ താരം ആശ നായർ എന്നിവരായിരുന്നു പാനൽ അംഗങ്ങൾ .

ജില്ലാ ഭാഗ്യക്കുറി ഓഫീസർ സജിത വി എസ് , ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരായ അശ്വനി എസ് നായർ, ശോഭ വി എസ്, താര ജി നായർ, സോനിഷ എം വി ,ആൻസി അൽഫോൻസ്,ലീന റോബർട്ട് ,ശ്രീകുമാരി എസ് എന്നിവരായിരുന്നു നറുക്കെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന മറ്റു വനിതകൾ . നറുക്കെടുപ്പ് ലൈവിന്റെ നിർമ്മാണം സി ഡിറ്റിലെ ജീവ ജയദാസും അവതരണം ദേവിയും നിർവഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP