Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാല്യത്തിലെ പീഡനം മുറിവേൽപ്പിച്ചുവെന്നും ഭാര്യയെയും മക്കളെയും തല്ലുന്നതും മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും ജന്മാവകാശമാണെന്ന് കരുതിയ ആളായിരുന്നു അച്ഛനെന്നും പറഞ്ഞതിന് ലജ്ജിക്കേണ്ടത് ഞാനല്ല; ലജ്ജിക്കേണ്ടത് എന്നോട് അത് ചെയ്ത ആൾ; കളിയാക്കുന്നവരെ തള്ളി ഖുശ്‌ബു

ബാല്യത്തിലെ പീഡനം മുറിവേൽപ്പിച്ചുവെന്നും ഭാര്യയെയും മക്കളെയും തല്ലുന്നതും മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും ജന്മാവകാശമാണെന്ന് കരുതിയ ആളായിരുന്നു അച്ഛനെന്നും പറഞ്ഞതിന് ലജ്ജിക്കേണ്ടത് ഞാനല്ല; ലജ്ജിക്കേണ്ടത് എന്നോട് അത് ചെയ്ത ആൾ; കളിയാക്കുന്നവരെ തള്ളി ഖുശ്‌ബു

സ്വന്തം ലേഖകൻ

ഹൈദരാബാദ്: തന്നെ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചു എന്നു വെളിപ്പെടുത്തിയതിൽ താൻ ലജ്ജിക്കേണ്ടതില്ലെന്ന് നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്‌ബു. തങ്ങൾ നേരിടേണ്ടി വരുന്നദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയാൻ കൂടുതൽ സ്ത്രീകൾക്ക് പ്രചോദനം നൽകണമെന്ന് ആഗ്രഹിച്ചാണ് എല്ലാം തുറന്നു പറഞ്ഞതെന്നും ഖുശ്‌ബു വിശദീകരിച്ചു.

'എനിക്കു നേരിടേണ്ടി വന്ന അനുഭവം സത്യസന്ധമായി പറയുകയാണ് ഞാൻ ചെയ്തത്. അതിൽ എനിക്ക് ലജ്ജ തോന്നുന്നില്ല. ഞാൻ അല്ല എന്നോടിത് ചെയ്തയാളാണ് ലജ്ജിക്കേണ്ടത്. ' ഖുശ്‌ബു പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എട്ടുവയസ്സുള്ളപ്പോൾ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു അഭിമുഖത്തിൽ ഖുശ്‌ബു വെളിപ്പെടുത്തിയത്. ബാല്യത്തിലെ പീഡനം ജീവിതത്തിലെന്നെന്നും മുറിവേൽപ്പിച്ചുവെന്നും ഭാര്യയെയും മക്കളെയും തല്ലുന്നതും മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും ജന്മാവകാശമാണെന്ന് കരുതിയ ആളായിരുന്നു അച്ഛനെന്നും ഖുശ്‌ബു പറഞ്ഞു.

ഖുശ്‌ബുവിനെ ദേശീയ വനിതാ കമ്മിഷൻ അംഗമായി തിരഞ്ഞെടുത്തത് അടുത്തിടെയാണ്. 2010-ൽ രാഷ്ട്രീയത്തിലെത്തിയ ഖുശ്‌ബു കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനം രാജിവെച്ച് 2020 ഒക്ടോബറിലാണ് ബിജെപി.യിൽ ചേർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP