Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മീറ്റ് യുവർ ഡോക്ടർ' സൗജന്യ ആരോഗ്യ പരിശോധനയുമായി മെഡ്‌കെയർ

മീറ്റ് യുവർ ഡോക്ടർ' സൗജന്യ ആരോഗ്യ പരിശോധനയുമായി മെഡ്‌കെയർ

സ്വന്തം ലേഖകൻ

മനാമ: പ്രവാസി വെൽഫെയറിന്റെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി എത്തിച്ച് നൽകുന്ന മെഡ്‌കെയർ, മീറ്റ് യുവർ ഡോക്ടർ എന്ന പേരിൽ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

മാർച്ച് 10 വെള്ളിയാഴ്ച രാവിലെ 7.00 മുതൽ 11.00 വരെ സിഞ്ചിലുള്ള പ്രവാസി സെന്ററിലാണ് മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ നടക്കുന്നത്. ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷനിൽ ബഹ്‌റൈനിലെ പ്രഗൽഭ ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫമിൽ എരഞ്ഞിക്കൽ, ഡോ. ഫൈസൽ, ഡോ. ഗായത്രി അയ്യപ്പദാസ് എന്നിവർ സൗജന്യമായി രോഗികളെ പരിശോധിക്കും.

മീറ്റ് യൂവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ വിജയത്തിനായി ഫസൽ റഹ്‌മാൻ ജനറൽ കൺവീനറും ഇർഷാദ് കോട്ടയം കൺവീനറും വിപുലമായ സംഘാടകസമിതിയെ തിരഞ്ഞെടുത്തു. പ്രചരണം : ജാഫർ, ഹാഷിം, ബഷീർ, മഹമൂദ്, റിയാസ്. ഗസ്റ്റ് ആൻഡ് റിസപ്ഷൻ : അബ്ദുല്ല കുറ്റ്യാടി, മജീദ് തണൽ, ബദറുദ്ദീൻ പൂവാർ, ആഷിക് എരുമേലി, സി. എം. മുഹമ്മദലി, ഹാഷിം, ഷാനിബ്. ലേബർ ക്യാമ്പ്: അബ്ദുൽ ലത്തീഫ് കടമേരി. വെന്യൂ : സഫീർ, റാസിഖ്, ബാസിത്, ഷൗക്കത്തലി. രജിസ്‌ട്രേഷൻ : റാഷിദ്, മൻസൂർ, മുസ്തഫ. റഫ്‌റഷ്‌മെന്റ്: ജലീൽ, ടാൽവിൻ. മൊമന്റൊ: അസ്ലം, അനസ്, അനിൽ. ഓഡിറ്റോറിയം: അനിൽ, ജലീൽ ഉമ്മുൽ ഹസം, അമീൻ ആറാട്ടുപുഴ, നൗഷാദ് വാടാനപള്ളി എന്നിവരാണ് മറ്റംഗങ്ങൾ.

പ്രവാസി സെന്ററിൽ നടന്ന മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ സംഘാടകസമിതി യോഗത്തിൽ പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ഡോക്ടർ അനൂപ് അബ്ദുല്ല, കൽഫാൻ, അനസ് കാഞ്ഞിരപ്പള്ളി, ഷാനവാസ്, ഗഫാർ, ഷാനിബ് എന്നിവർ സംസാരിച്ചു. മെഡ് കെയർ കൺവീനർ മജീദ് തണൽ സ്വാഗതവും ആഷിക് എരുമേലി നന്ദിയും പറഞ്ഞു കൂടുതൽ വിവരങ്ങൾക്ക് ?35597784? എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP