Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് ജയം അനിവാര്യം; തോൽവിയോ സമനിലയോ തുലാസിലാക്കുക ടെസ്റ്റ് ലോകകപ്പ് ഫൈനലിലെ സ്ഥാനം; ജയിച്ചില്ലെങ്കിൽ കാത്തിരിക്കേണ്ടത് ന്യൂസിലാന്റിന്റെ കനിവിനായി; ടെസ്റ്റ് ലോകകപ്പ് ഫൈനലിലെ സാധ്യതകൾ അറിയാം

അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് ജയം അനിവാര്യം; തോൽവിയോ സമനിലയോ തുലാസിലാക്കുക ടെസ്റ്റ് ലോകകപ്പ് ഫൈനലിലെ സ്ഥാനം; ജയിച്ചില്ലെങ്കിൽ കാത്തിരിക്കേണ്ടത് ന്യൂസിലാന്റിന്റെ കനിവിനായി; ടെസ്റ്റ് ലോകകപ്പ് ഫൈനലിലെ സാധ്യതകൾ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: വ്യാഴാഴ്ച ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ആവില്ല ടീം ഇന്ത്യയുടെ മനസ്സിൽ.കാരണം സമനിലയോ തോൽവിയോ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ സ്ഥാനവും കൂടിയാണ് തുലാസിലാക്കുന്നത്.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റിൽ ജയിക്കേണ്ടത് അനിവാര്യമാണ്.

നാലാം ടെസ്റ്റ് സമനില ആയാൽ ഇന്ത്യ 2-1ന് പരമ്പര നേടുമെങ്കിലും ജൂണിൽ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ ആരാകും ഓസ്‌ട്രേലിയയുടെ എതിരാളികളെന്നറിയാൻ ആരാധകർ കാത്തിരിക്കേണ്ടിവരും. ശ്രീലങ്ക-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയാകും ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയയുടെ എതിരാളികളെ നിർണയിക്കുക. ഇൻഡോർ ടെസ്റ്റിലെ ജയത്തോടെ 148 പോയന്റും 68.52 വിജയശതമാനവുമായി ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയിരുന്നു.

123 പോയന്റും 60.29 വിജയശതമാനമുള്ള ഇന്ത്യ നിലവിൽ രണ്ടാം സ്ഥാനത്താണ്. 64 പോയന്റും 53.33 വിജയശതമാനവുമായി ശ്രീലങ്ക മൂന്നാം സ്ഥാനത്തും നിൽക്കുന്നു. അതുകൊണ്ടുതന്നെ അഹമ്മദാബാദിൽ ജയിച്ചാൽ ശ്രീലങ്ക-ന്യൂസിലൻഡ് പരമ്പരയുടെ ഫലത്തിനായി കാക്കാതെ ഇന്ത്യക്ക് ഇംഗ്ലണ്ടിലേക്ക് ടിക്കറ്റെടുക്കാം.എന്നാൽ ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് സമനിലയായാൽ ഇന്ത്യയുടെ വിജയശതമാനം 52.9 ആയി കുറയും.

ഈ സാഹര്യത്തിലും ഇന്ത്യക്ക് ഫൈനൽ സാധ്യതയുണ്ട്. അതിന് പക്ഷെ ന്യൂസിലൻഡിനെതിരായ പരമ്പര ശ്രീലങ്ക 2-0ന് ജയിക്കാതിരിക്കണം. നിലവിലെ സാഹചര്യത്തിൽ എവേ പരമ്പരയിൽ ശ്രീലങ്ക ന്യൂസിലൻഡിനെ 2-0ന് തോൽപ്പിക്കില്ലെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കയിൽ പരമ്പര നേടി ഇതുവരെ ഇന്ത്യക്ക് പോലും കഴിയാതിരുന്ന നേട്ടം സ്വന്തമാക്കിയ ചരിത്രം ലങ്കക്കുണ്ട്. ഈ സാഹചര്യത്തിൽ അഹമ്മദാഹബാദിൽ ജയിച്ച് കാത്തിരിപ്പും കണക്കുക്കൂട്ടലും ഒഴിവാക്കാനാവും ഇന്ത്യ ശ്രമിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP