Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റംസാൻ ഷോപ്പിങ്: 75% വരെ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്

റംസാൻ ഷോപ്പിങ്: 75% വരെ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്

സ്വന്തം ലേഖകൻ

ദുബായ് എമിറേറ്റിലെ മുഴുവൻ യൂണിയൻ കോപ് ശാഖകളിലും ഡിസ്‌കൗണ്ട് ലഭ്യമാകും. ഫെബ്രുവരി 24 മുതൽ ഓഫർ ലഭ്യമാണ്.റംസാൻ മാസത്തിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് യൂണിയൻ കോപ്. ഏകദേശം 10,000 ഉൽപ്പന്നങ്ങൾക്ക് ഇളവ് ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ അബ്ദുള്ള മുഹമ്മദ് റഫീ അൽ ദല്ലാൽ അറിയിച്ചു. ഓൺലൈൻ സ്റ്റോറിലും സ്മാർട്ട് ആപ്പിലും കിഴിവ് ലഭിക്കും.

ഇത്തവണ 75% ഇളവ് അവശ്യവസ്തുക്കളിൽ ഉപയോക്താക്കൾക്ക് നേടാനാകും. ദുബായ് എമിറേറ്റിലെ മുഴുവൻ യൂണിയൻ കോപ് ശാഖകളിലും ഡിസ്‌കൗണ്ട് ലഭ്യമാകും. ഫെബ്രുവരി 24 മുതൽ കിഴിവ് ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഇത് റംസാൻ മാസത്തിലും തുടരും. മൊത്തം 60 ദിവസമാണ് ഡിസ്‌കൗണ്ട് കാലയളവ്.

ഏഴ് വ്യത്യസ്ത പ്രൊമോഷനൽ ക്യാംപെയ്‌നുകൾ യൂണിയൻ കോപ് നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് 60% മുതൽ 75% വരെ കിഴിവ് നേടാം. അരി, മാംസം, പാൽ ഉൽപ്പന്നങ്ങൾ, പഴം, പച്ചക്കറി, പ്രത്യേക റംസാൻ ഉൽപ്പന്നങ്ങൾ, കാന്നുകളിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് കിഴിവ് ലഭിക്കും.

സ്മാർട്ട് ഓൺലൈൻ ആപ്പിലൂടെയും വെബ് സ്റ്റോറിലൂടെയും ലഭിക്കുന്ന ഓർഡറുകൾക്ക് ഡെലിവറി സൗകര്യം ഏർപ്പാടാക്കുമെന്നും യൂണിയൻ കോപ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP