Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനോരമ കൊടുത്ത കേസിൽ നിരപരാധിയായ താൻ ഒന്നാം പ്രതിയാക്കപ്പെട്ടുവെന്ന് ശക്തിധരൻ; വ്യാജരേഖ നിർമ്മിച്ചത് പി.എം മനോജായിരുന്നുവെന്ന് മുമ്പ് പറഞ്ഞ ബർലിൻ കുഞ്ഞനന്തൻ നായർ; 22 കൊല്ലം മുമ്പത്തെ വ്യാജരേഖാ വിവാദത്തിൽ പ്രതിയായത് ദേശാഭിമാനിയും പിണറായിയും; ഇത് ഏഷ്യാനെറ്റ് ന്യൂസിനെ തകർക്കാൻ ശ്രമിക്കുന്നവരുടെ 'വ്യാജ വാർത്താ' കഥ

മനോരമ കൊടുത്ത കേസിൽ നിരപരാധിയായ താൻ ഒന്നാം പ്രതിയാക്കപ്പെട്ടുവെന്ന് ശക്തിധരൻ; വ്യാജരേഖ നിർമ്മിച്ചത് പി.എം മനോജായിരുന്നുവെന്ന് മുമ്പ് പറഞ്ഞ ബർലിൻ കുഞ്ഞനന്തൻ നായർ; 22 കൊല്ലം മുമ്പത്തെ വ്യാജരേഖാ വിവാദത്തിൽ പ്രതിയായത് ദേശാഭിമാനിയും പിണറായിയും; ഇത് ഏഷ്യാനെറ്റ് ന്യൂസിനെ തകർക്കാൻ ശ്രമിക്കുന്നവരുടെ 'വ്യാജ വാർത്താ' കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയ താൽപര്യം വെച്ച് വ്യാജവാർത്ത നൽകുന്നതിൽ ബലം നൽകാൻ വ്യാജരേഖ ഒപ്പം നൽകി ആദ്യം പിടിക്കപ്പെട്ടത് ദേശാഭിമാനി. അതു മറ്റൊരു പത്രത്തിന്റെ ചീഫ് എഡിറ്ററുടേത് എന്ന പേരിൽ വ്യാജ കത്ത് ഉണ്ടാക്കി പ്രസദ്ധീകരിക്കുകയായിരുന്നു. കേസിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ട ആളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പി.എം.മനോജായിരുന്നു വ്യാജരേഖയുടെ നിർമ്മാതാവ് എന്ന ആരോപണവും ഉയർന്നിരുന്നു. 2001 ഫെബ്രുവരി 15ന് ദേശാഭിമാനിയിലെ ഒന്നാം പേജ് വാർത്ത 'മനോരമയിലും സിപിഐ എം സെൽ: കെ എം മാത്യുവിന്റെ കത്ത് ' എന്ന വാർത്തക്കൊപ്പം നൽകിയ കത്ത് ഒട്ടേറെ ചർച്ചകൾക്ക് വഴിവെച്ച സംഭവമായിരുന്നു. മനോരമയ്ക്കകത്ത് സിപിഐ എം പ്രവർത്തനം തടയാൻ ചീഫ് എഡിറ്റർ കെ.എം മാത്യു കണ്ണൂർ യൂണിറ്റ് കോ ഓർഡിനേറ്റിങ് എഡിറ്റർക്ക് അയച്ച കത്ത് സഹിതമാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഇല്ലാത്ത ആരോപണങ്ങളുമായി നിറയുന്നത് സിപിഎമ്മും ദേശാഭിമാനിയുമാണ്. ഏഷ്യാനെറ്റ് ന്യൂസിനെതിരെ ക്യാപ്‌സ്യൂളുണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ വിശ്വസ്തനും ദേശാഭിമാനിയിലെ വ്യാജ രേഖാ കേസിൽ പ്രതിക്കൂട്ടിലായിരുന്നു.

'മാർക്സിസ്റ്റ് പാർട്ടിയുടെ രഹസ്യ പ്രവർത്തനം നമ്മുടെ സ്ഥാപനത്തിനകത്ത് നടക്കുന്നതായറിയുന്നു. നമ്മുടെ സുപ്രധാനമായ ചില വിവരങ്ങൾ ഈയിടയായി ചോർന്നു സിപിഐഎമ്മിന് ലഭിക്കുന്നുണ്ട്. താങ്കളുടെ യൂണിറ്റിൽ ഡെസ്‌കിലും മാനേജ്മെന്റിലും ചിലർ മാർക്സിസ്റ്റ് പാർട്ടിയുമായി ബന്ധംവെയ്ക്കുന്നുണ്ട്. ആ പാർട്ടിയുടെ ഒരു സെൽ അവിടെ പ്രവർത്തിക്കുന്നുണ്ടെന്നും വിവരമുണ്ട്. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നേരിൽ എത്തിക്കാൻ താൽപര്യം. വേണ്ട ജാഗ്രത പുലർത്തുമല്ലോ ' എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. 'മലയാള മനോരമയുടെ ജീവനക്കാർക്കിടയിലെ സിപിഐഎം പ്രവർത്തനം നിരോധിക്കാൻ ചീഫ് എഡിറ്റർ കെ.എം മാത്യു എഴുതിയ കത്ത് ' എന്ന അടിക്കുറിപ്പോടെയാണ് വാർത്തക്കൊപ്പം കത്തും പ്രസിദ്ധീകരിച്ചു. ചീഫ് എഡിറ്റർ കെ.എം മാത്യുവിനെയും മലയാള മനോരമയെയും അപകീർത്തിപ്പെടുത്താനായി വ്യാജരേഖ ചമച്ച് അതിന്റെ ഫോട്ടോസ്റ്റാറ്റ് സഹിതം വ്യാജവാർത്ത പ്രസിദ്ധീകരിച്ചതിന് സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ കെ.എം മാത്യു കേസ് ഫയൽ ചെയ്തു. ദേശാഭിമാനി ന്യൂസ് എഡിറ്റർ ജി.ശക്തിധരൻ, പ്രിന്ററും പബ്ലിഷറുമായ പി. കരുണാകരൻ, ചീഫ് എഡിറ്റർ വി എസ് അച്യുതാനന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ എന്നിവരായിരുന്നു എതിർ കക്ഷികൾ. പ്രതി പട്ടികയിൽ ഇവർ നാലുപേരാണെങ്കിലും വ്യാജകത്ത് തയ്യാറാക്കിയത് ഇപ്പോൾ മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറിയായ പി എം മനോജ് ആയിരുന്നു എന്നാണ് ബർലിൻ കുഞ്ഞനന്തൻ നായർ തന്റെ ആത്മകഥയിൽ പറഞ്ഞത്.

ദേശാഭിമാനിവ്യാജരേഖ ചമച്ച് വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ നിരപരാധിയായ താൻ പ്രതിയാക്കപ്പെട്ടുവെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ വെളിപ്പെടുത്തൽ നേരത്തെ ചർച്ചയായിരുന്നു. ആരൊക്കെയോ ചേർന്ന് നിർമ്മിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച വ്യാജ രേഖക്കെതിരെ മലയാളമനോരമ കൊടുത്ത കേസിൽ താൻ ഒന്നാം പ്രതിയായി എന്നാണ് ശക്തിധരന്റെ ഏറ്റുപറച്ചിൽ. മനോരമ പത്രാധിപർ കെ.എം മാത്യുവിന്റെ ലെറ്റർ പാഡിൽ വ്യാജരേഖ ചമച്ചാണ് ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചത്. ശക്തിധരൻ ഫേസ് ബുക്കിലെഴുതിയ കുറിപ്പിലിങ്ങനെ എഴുതിയിട്ടുണ്ട്:- 'ശ്രീ കെ എം മാത്യു എന്നോട് ഒരു മര്യാദ കാണിച്ചു. ഒരു ദിവസം അതിരാവിലെ ഫോണിൽ എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു, :'ഞങ്ങൾ ചില കേസുകൾ കൊടുത്തിട്ടുണ്ട്. കുടുംബ തീരുമാനമാണ്. താനല്ല പ്രതി എന്ന് അറിയാം. ' ഉറക്കത്തിലായിരുന്ന താൻ കിടക്കയിൽ കിടന്ന് കൊണ്ട് അന്നത്തെ പത്രം എടുത്തു നോക്കിയപ്പോൾ മനോരമയിൽ ഒന്നാം പേജിൽ 8 കോളത്തിൽ വാർത്ത, ' വ്യാജരേഖാ നിർമ്മാണം ജി ശക്തിധരനെതിരെ കേസ്' നടുങ്ങിപ്പോയി എന്നാണ് വ്യാജരേഖ കേസിൽ പ്രതിയായതിനെക്കുറിച്ച് ശക്തിധരൻ വെളിപ്പെടു ത്തുന്നത്. തൃക്കാക്കര യിലെ ഇടതുസ്ഥാനാർത്ഥി ഡോ.ജോ ജോസഫിനെ തിരെ പ്രചരിക്കുന്ന അശ്ലീല വീഡിയോയെ ചൊല്ലിയുള്ള വിവാദത്തിനിടയിലാണ് ശക്തിധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയായത്. ഏഷ്യാനെറ്റ് ന്യൂസിനെതിരായ സർക്കാർ നീക്കം ഈ വിവാദത്തെ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയ്ക്കുകയാണ്.

എന്തായിരുന്നു ശക്തിധരൻ വെളിപ്പെടുത്തിയ ദേശാഭിമാനിയുടെ വ്യാജ രേഖ വിവാദം? സംഭവമിങ്ങനെയാണ്. ..:

2001 ഫെബ്രുവരി 15-ന് പുറത്തിറങ്ങിയ ദേശാഭിമാനിയിലെ ഞെട്ടിക്കുന്ന ഏഴ് കോളം വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു- 'മനോരമയിലും സിപിഐ എം സെൽ: കെ എം മാത്യുവിന്റെ കത്ത് ' എന്ന വാർത്ത കേരളത്തിലെ മാധ്യമരം?ഗത്ത് ചൂടേറിയ ഒട്ടേറെ ചർച്ചകൾക്ക് വഴിവെച്ച സംഭവമായിരു ന്നു. മനോരമയ്ക്കകത്ത് സിപിഐ എം പ്രവർത്തനം തടയാൻ ചീഫ് എഡിറ്റർ കെ.എം മാത്യു കണ്ണൂർ യൂണിറ്റ് കോ ഓർഡിനേറ്റിങ് എഡിറ്റർക്ക് അയച്ച കത്ത് സഹിതമാണ് വാർത്ത പ്രസിദ്ധീകരിച്ചത്.

ആ കത്തിലെ വാചകങ്ങൾ ഇങ്ങനെയായിരുന്നു. -'മാർക്സിസ്റ്റ് പാർട്ടിയുടെ രഹസ്യ പ്രവർത്തനം നമ്മുടെ സ്ഥാപനത്തി നകത്ത് നടക്കുന്നതായ റിയുന്നു. നമ്മുടെ സുപ്രധാനമായ ചില വിവരങ്ങൾ ഈയിടയായി ചോർന്നു സിപിഐഎമ്മിന് ലഭിക്കുന്നുണ്ട്. താങ്കളുടെ യൂണിറ്റിൽ ഡെസ്‌കിലും മാനേജ്മെന്റിലും ചിലർ മാർക്സിസ്റ്റ് പാർട്ടിയുമായി ബന്ധംവെയ്ക്കുന്നുണ്ട്. ആ പാർട്ടിയുടെ ഒരു സെൽ അവിടെ പ്രവർത്തിക്കുന്നു ണ്ടെന്നും വിവരമുണ്ട്. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നേരിൽ എത്തിക്കാൻ താൽപര്യം. വേണ്ട ജാ?ഗ്രത പുലർത്തുമല്ലോ- ' തീയതി വെക്കാതെയുള്ള കത്തായിരുന്നു എന്നാണ് ദേശാഭിമാനി വാർത്തയിൽ പറയുന്നത്. -മലയാള മനോരമയുടെ ജീവനക്കാർക്കിടയിലെ സിപിഐഎം പ്രവർത്തനം നിരോധിക്കാൻ ചീഫ് എഡിറ്റർ കെ.എം മാത്യുവിന്റെ കത്ത് എഴുതി എന്ന അടിക്കുറിപ്പോടെയാണ് വാർത്തക്കൊപ്പം ഈ കത്തും പ്രസിദ്ധീകരിച്ചത്

'മലയാള മനോരമയുടെ ജീവനക്കാർക്കിടയിലെ സിപിഐഎം പ്രവർത്തനം നിരോധിക്കാൻ ചീഫ് എഡിറ്റർ കെ.എം മാത്യുവിന്റെ കത്ത്. പത്രത്തിന്റെ കണ്ണൂർ യൂണിറ്റിൽ സിപിഐഎം സെൽ പ്രവർത്തിക്കു ന്നുണ്ടെന്നും അത് അന്വേഷിച്ച് ഒരാഴ്ചയ്ക്ക കം വിവരം അറിയിക്കണ മെന്നുമാണ് കെ.എം മാത്യു സ്വന്തം കൈയൊപ്പ് ചാർത്തി കത്തയച്ചത്. കണ്ണൂർ യൂണിറ്റിലെ ചുമതലക്കാരനെയാണ് കത്തിൽ അഭിസംബോധന ചെയ്യുന്നത്. എന്നാൽ അയച്ച തീയതിയും വിലാസക്കാരന്റെ പേരും രേഖപ്പെടുത്തിയിട്ടില്ല'-എന്നിങ്ങനെയാണ് സംഭ്രമജനകമായ വാർത്ത ആരംഭിക്കുന്നത്.

സിപിഐഎം പ്രവർത്തനം കണ്ടെത്തി തടയണമെ ന്നാവശ്യപ്പെട്ട് എല്ലാ യൂണിറ്റ് മേധാവികൾക്കും ചീഫ് എഡിറ്റർ കത്തയച്ചിട്ടുണ്ടത്രെ എന്നും ദേശാഭിമാനി വാർത്തയിലുണ്ട്. സിപിഐഎമ്മുമായി ബന്ധമുള്ള ചിലരാണ് മനോരമയെ യുഡിഎഫ് പത്രമായി അറിയപ്പെടും വിധം ഉള്ളറ രഹസ്യങ്ങൾ പുറത്തേക്കെതത്തിക്കുന്നതെന്നും മാനേജ്മെന്റ് വൃത്തങ്ങൾ പറയുന്നു. ഇതുകൂടാതെ മുസ്ലിം, ക്രിസ്ത്യൻ വിഭാ?ഗങ്ങളിൽ എൽഡിഎഫിനോട് ഒട്ടും അനുഭാവം ഉണ്ടാക്കാത്ത വിധം വാർത്തകൾ പ്രസിദ്ധീകരിക്കുക, ബിജെപിയെ നോവിക്കാതിരിക്കുക, എന്നിവയും പത്രമാനേജ്മെന്റിന്റെ തീരുമാനങ്ങളായി മനോരമയുടെ അസോസി യേറ്റ് എഡിറ്റർ തോമസ് ജേക്കബ് തിരുവനന്ത പുരത്ത് ര?ഹസ്യയോ?ഗം വിളിച്ചുചേർത്ത് ആഹ്വാനം ചെയ്തുവെന്നൊക്കെയാണ് ദേശാഭിമാനി വാർത്തയിലുള്ളത്. സിപിഐഎമ്മിനെതിരായ ?ഗൂഢാലോചനകളുടെ ഒരു കേന്ദ്രമാണ് മനോരമ. വ്യാജ മദ്യ ദുരന്തത്തിന് ശേഷം സമുന്നത നേതാക്കളെ വരെ തേജോവധം ചെയ്യാൻ ഇവിടെ ഉന്നതതലശ്രമം നടന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആന്റണിക്ക് പ്രസം?ഗം എഴുതികൊടുക്കുന്നത് മനോരമയുടെ ജോലിയായി. ഈ നെറികേടുകൾക്കെതിരെ ജീവനക്കാർ ശക്തമായ പ്രതിഷേധമുയർത്താൻ പോവുകയാണ്.അതിന് സിപിഐഎമ്മിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല - എന്നുപറഞ്ഞാണ് ദേശാഭിമാനി വാർത്ത അവസാനിക്കുന്നത്.

2001 ഫെബ്രുവരി 18-ലെ മലയാള മനോരമയുടെ ഒന്നാം പേജ് വാർത്തയുടെ തലക്കെട്ട് ഇങ്ങനെയാ യിരുന്നു.- 'വ്യാജരേഖ ചമച്ച് അപകീർത്തിപ്പെടുത്തിയതിന് ദേശാഭിമാനി ക്കെതിരെ കേസ് ' കൊച്ചി: മലയാള മനോരമ ചീഫ് എഡിറ്റർ കെ.എം മാത്യുവിനെയും മലയാള മനോരമയെയും അപകീർത്തിപ്പെടുത്താനായി വ്യാജരേഖ ചമച്ച് അതിന്റെ ഫോട്ടോസ്റ്റാറ്റ് സഹിതം വ്യാജവാർത്ത പ്രസിദ്ധീകരിച്ചതിന് സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ കെ.എം മാത്യു കേസ് ഫയൽ ചെയ്തു. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മാത്യു നൽകിയ ഹർജി, അദ്ദേഹം നേരിട്ട് കോടതിയിൽ നടത്തിയ സത്യപ്രസ്താ വന കൂടി രേഖപ്പെടുത്തിയ ശേഷം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ്.എച്ച് പഞ്ചാപകേശൻ ഫയലിൽ സ്വീകരിച്ച് എതിർകക്ഷി കൾ മാർച്ച് 17-ന് കോടതിയിൽ ഹാജരാ കാൻ നോട്ടീസ് അയച്ചു.

ദേശാഭിമാനി ന്യൂസ് എഡിറ്റർ ജി.ശക്തിധരൻ, പ്രിന്ററും പബ്ലിഷറുമായ പി. കരുണാകരൻ, ചീഫ് എഡിറ്റർ വി എസ് അച്യുതാനന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ എന്നിവരായിരുന്നു എതിർ കക്ഷികൾ. ഒരു പത്രത്തിനൈ അപകീർത്തിപ്പെടുത്താൻ ആ പത്രത്തിന്റെ ചീഫ് എഡിറ്ററുടെ പേരിൽ വ്യാജരേഖ ചമച്ചു പ്രസിദ്ധീകരിച്ചു എന്നതിന് മറ്റൊരു പത്രത്തിന്റെ പേരിൽ കോടതിയിൽ കേസ് വരുന്നത് ഇന്ത്യയിൽ ആദ്യമായായിരുന്നു. കെ.എം മാത്യു മനോരമയുടെ കണ്ണൂർ യൂണിറ്റ് കോ-ഓർ ഡിനേറ്റിങ് എഡിറ്റർക്ക് സ്വന്തം ലെറ്റർഹെഡിൽ അയച്ച കത്തെന്ന വ്യാജേന യാണ് ഫോട്ടോസ്റ്റാറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കെ.എം മാത്യുവിന് ഇത്തരമൊരു ലെറ്റർഹെഡ് തന്നെയില്ലെന്ന് കെ.പി ദണ്ഡപാണിമുഖേന നൽകിയ ഹർജിയിൽ പറയുന്നു.

ദേശാഭിമാനി പ്രസിദ്ധീകരിച്ച ലെറ്റർഹെഡിൽ കെ.എം മാത്യുവിന്റേതായി കൊടുത്തിരിക്കുന്ന ഫോൺനമ്പർ പോലും അദ്ദേഹത്തിന്റേതല്ല. കത്തിൽ തീയതി വെച്ചിട്ടുമില്ല. അദ്ദേഹം കണ്ണൂരിലെ കോ-ഓർഡിനേറ്റിങ് എഡിറ്റർക്ക് ഇത്തരമൊരു കത്തയച്ചിട്ടില്ല. കത്തിലെ ഭാഷയും പ്രയോഗങ്ങളും മനോരമയുടെ ശൈലിയല്ല. മനോരമ സിപിഎമ്മിനെപ്പറ്റി എഴുതുമ്പോൾ സാധാരണയായി സിപിഎം എന്നോ മാർക്സിസ്റ്റ് പാർട്ടി എന്നോ ആണ് എഴുതാറ്. സിപിഎ(എം) എന്നല്ല. സിപിഎം എന്നെഴുതുന്നത് ദേശാഭിമാനിയാണ്. പാർട്ടി എന്നെഴുതുന്നത് ദേശാഭിമാനിയുടെ ശൈലിയാണ്. -ബന്ധംവയ്ക്കുക- എന്ന് തെക്കൻ ജില്ലകളിൽ സാധാരണയായി പ്രയോ?ഗിക്കാറില്ല. കൂടുതലായും മലബാറിലേതാണ് ആ പ്രയോ?ഗം. -ഡസ്‌കും മാനേജ്മെന്റും- എന്നൊരു പ്രയോഗം മനോരമയിലില്ല. കത്തിൽ പറഞ്ഞിരിക്കു ന്നതുപോലെ ഒരു പ്രധാന വിഷയം ഉണ്ടെങ്കിൽ ചുമതലപ്പെട്ടയാളുമായി നേരിട്ടോ ടെലിഫോണിലൂടെയോ സംസാരിക്കുക യാണു മനോരമയിൽ ചെയ്യുക. കത്തയക്കുകയല്ല - കോൺഫിഡൻഷ്യൽ- എന്നു രേഖപ്പെടുത്തിയവ ഒഴികെ മനോരമയിൽ വരുന്ന നൂറുകണക്കിനു കത്തുകൾ തുറക്കുന്നത് പല ജീവനക്കാർ ചേർന്നാണ്. കോൺഫിഡ ൻഷ്യൽ എന്ന് രേഖപ്പെടു ത്താതെ ഇത്തരം ഒരു കത്ത് ചീഫ് എഡിറ്റർ അയയ്ക്കില്ല.

ജയിലിൽ ഉദ്യോ?ഗസ്ഥന്മാരുടെ പാർട്ടിസെൽ രൂപീകരിച്ചതു സംബന്ധിച്ച രേഖകളുടെ ഫോട്ടോസ്റ്റാറ്റ് സഹിതം മനോരമയിൽ രണ്ടുമൂന്ന് ദിവസം വന്ന വാർത്തകളോടുള്ള പ്രതിക്രിയ എന്നോണമാണ് അടുത്ത ദിവസം ദേശാഭിമാനിയിൽ വ്യാജക്കത്തിന്റെ ഫോട്ടോസ്റ്റാറ്റും വ്യാജവാർത്തയും വന്നതെന്നും മാത്യുവിന്റെ ഹർജിയിൽ പറഞ്ഞിരുന്നു. ദേശാഭിമാനിയുടെ ഫെബ്രുവരി 15 ലക്കത്തിൽ ഈ വ്യാജവാർത്ത വായിച്ച ഉടനെ സമൂഹത്തിന്റെ പലശ്രേണിയിലുള്ളയാളുകൾ തന്നെ വിളിച്ച് ഇതിനെക്കുറിച്ച് ആരാഞ്ഞുവെന്ന് മാത്യു കോടതിയെ അറിയിച്ചു. ഇതുമൂലം തനിക്കും മനോരമയ്ക്കും മാനഹാനിയുണ്ടായതായി മാത്യു ബോധിപ്പിച്ചു...

ബർലിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

ദേശാഭിമാനിയുടെ വ്യാജരേഖാ വിവാദം അക്കാലത്ത് പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ 'ഒളിക്യാമറകൾ പറയാത്തത് ' എന്ന തന്റെ ആത്മ കഥയിൽ വിശദമായി പ്രതി പാദിച്ചിട്ടുണ്ട്. സിൽബന്തികളുടെ രാജ്യഭാരം എന്ന അധ്യായത്തിൽ ദേശാഭിമാനിയുടെ വ്യാജ വാർത്താ നിർമ്മാണ ത്തെക്കുറിച്ച് ബർലിൻ തുറന്ന് കാണിക്കുന്നുണ്ട്.

' തിരുവനന്തപുരത്തു നിന്നാണ് ദേശാഭിമാനി യിൽ വാർത്ത വന്നത്. എങ്കിലും കൊച്ചി ന്യൂസ് എഡിറ്റർ ജി. ശക്തിധരൻ ഒന്നാം പ്രതിയാവാൻ കാരണം , കുറെ മുൻപ് മനോരമയ്ക്കെതിരെ 'വിഷവൃക്ഷത്തിന്റെ അടിവേരുകൾ തേടി ' എന്ന ഒരു പരമ്പര എഴുതിയതു കൊണ്ടായിരിക്കണം. എന്നാൽ ഈ വ്യാജക്കത്ത് പ്രസിദ്ധീകരിക്കുന്നതിൽ ഏറ്റവും എതിർപ്പ് പ്രകടിപ്പിച്ചത് ശക്തിധരനായിരുന്നു.

പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറിയാ യതു മുതൽ ദേശാഭിമാനി യിലെ പല മുതിർന്ന സഖാക്കളേയും പിന്തള്ളി, പുതിയൊരു അധികാര കേന്ദ്രമായി മാറിയ പി.എം.മനോജാണ് ഈ വ്യാജരേഖയുടെ നിർമ്മാതാവ് - അന്ന് ദേശാഭിമാനിയിലെ ഉയർന്ന തസ്തികയിലുള്ളവരുടെ മുഴുവൻ എതിർപ്പുക ളേയും മറികടന്ന്, പിണറായി വിജയന്റെ പിൻബലത്തി ലാണ് ഈ വിദ്വാൻ ഈ വ്യാജരേഖ ചമച്ചത് ' ( ഒളിക്യാമറകൾ പറയാത്തത് - ബർലിൻ കുഞ്ഞനന്തൻ നായർ , പേജ് 57)

ചീഫ് എഡിറ്ററായ തന്നോട് ആലോചിക്കാതെ ആരാണ് ഈ വ്യാജ കത്ത് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചത് എന്നതിനെക്കുറിച്ച് വി എസ് അച്ചുതാനന്ദൻ അന്ന് എഡിറ്റോറിയൽ ചുമതലയുള്ളവരോട് വിശദീകരണം തേടി. ഈ വ്യാജരേഖ പ്രസിദ്ധീക രിക്കുക വഴി പത്രം അപഹസിക്കപ്പെട്ടുവെന്ന് വി എസ് പറഞ്ഞു. കേസിന്റെ അനന്തര നടപടികൾ തുടരുന്ന തിനെതിരെ പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്നും സ്റ്റേ കിട്ടിയിട്ടുണ്ടെന്നും ബർലിൻ വ്യക്തമാക്കു ന്നുണ്ട്. ജി.ശക്തിധരൻ വെളിപ്പെടുത്തിയ വ്യാജരേഖാ വിവാദം വീണ്ടും മാധ്യമ രംഗത്ത് ചൂട് പിടിക്കുമെന്നുറപ്പാണ്.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP