Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണിക് സാഹ ത്രിപുരയിൽ മുഖ്യമന്ത്രിയായി തുടരും; തീരുമാനം ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ; സത്യപ്രതിജ്ഞ ബുധനാഴ്ച

മണിക് സാഹ ത്രിപുരയിൽ മുഖ്യമന്ത്രിയായി തുടരും; തീരുമാനം ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ; സത്യപ്രതിജ്ഞ ബുധനാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

അഗർത്തല: ത്രിപുരയിൽ മുഖ്യമന്ത്രിയായി മണിക് സാഹ തുടരും. ഇന്ന് അഗർത്തലയിൽ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പ്രതിമ ഭൗമിക് മുഖ്യമന്ത്രിയാകുമെന്ന് നേരത്തേ സൂചനകൾ ഉണ്ടായിരുന്നു. മാണിക് സാഹയ്ക്ക് തന്റെ മണ്ഡലത്തിൽ ഭൂരിപക്ഷം കുറഞ്ഞതോടെ പുതുമുഖം വേണോയെന്ന ചർച്ച ബിജെപിയിൽ ഉയർന്നിരുന്നു.

മുഖ്യമന്ത്രിയായിരുന്ന മാണിക് സാഹയുടെ നേതൃത്വത്തിലാണ് ബിജെപി. ത്രിപുരയിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഫലപ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പ്രതിമാ ഭൗമിക്കിനെ പാർട്ടി പരിഗണിക്കുന്നെന്ന വാർത്തകൾ പുറത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ വനിതകളുടെ പിന്തുണ കൂടുതൽ കിട്ടിയെന്ന വിലയിരുത്തലും പ്രതിമയ്ക്ക് പരിഗണന കിട്ടുമെന്ന നിലയിൽ ചർച്ചയായിരുന്നു.

മാണിക്കോ പ്രതിമയോ- ഇവരിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് എംഎ‍ൽഎമാർക്കിടയിൽ തർക്കം രൂപപ്പെട്ടിരുന്നു. തുടർന്ന് പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു.ഇതിനു പിന്നാലെ കേന്ദ്ര നേതൃത്വം ഇടപെടുകയും തങ്ങളുടെ പിന്തുണ മണിക് സാഹയ്ക്കാണെന്ന് അറിയിക്കുകയുമായിരുന്നു.

ബിപ്ലബ് ദേബ് കുമാറിന് പകരം 2022 ലാണ് മണിക് സാഹ മുഖ്യമന്ത്രിയായത്. ഒരു കൊല്ലം മാത്രമാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി കസേരയിൽ മണിക്ക് സാഹ ഇരുന്നത്.2016-ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന നേതാവാണ് മണിക് സാഹ. ബുധനാഴ്ചയായിരിക്കും മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങ്.

തെരഞ്ഞെടുപ്പിൽ ഗോത്രമേഖലകളിൽ വൻ വിജയം നേടിയ തിപ്ര മോതയെ ഒപ്പമെത്തിക്കാനുള്ള ചരടുവലികളും ബിജെപി നടത്തുന്നുണ്ട്. ചർച്ചകൾക്കായി തിപ്ര മോതയെ വിളിച്ച ബിജെപി ഗോത്ര മേഖലയുടെ വികസനത്തിനാണ് ചർച്ചയെന്നും ത്രിപുരയെ വിഭജിക്കാനാകില്ലെന്നും പ്രതികരിച്ചിരുന്നു.

ചർച്ചക്ക് പച്ചക്കൊടി കാണിച്ച തിപ്രമോത പാർട്ടി നേതാവ് പ്രത്യുദ് ദേബ് ബർമൻ ബഹുമാനത്തോടെയാണ് ക്ഷണമെങ്കിൽ ചർച്ചയിൽ സഹകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പദവികളല്ല പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തിന് ഭരണഘടനപരമായ പരിഹാരമാണ് വേണ്ടതെന്നും പ്രത്യുദ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയിൽ സിപിഎം, ബിജെപി, തിപ്ര മോത പ്രവർത്തകരും പാർട്ടി ഓഫീസുകളും അക്രമിക്കപ്പെട്ടു. വീടുകൾ അഗ്‌നിക്കിരയാക്കി. രണ്ട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പശ്ചിമ ത്രിപുര, ധലായ് ജില്ലകളിലാണ് അക്രമം അതിരൂക്ഷമായത്.

ജുബരാജ് നഗറിലെ സിപിഎം എംഎൽഎ ശൈലേന്ദ്ര ചന്ദ്ര ദേബ്നാഥിന്റെ റബ്ബർ തോട്ടത്തിന് തീയിട്ടു. അഗർത്തലയ്ക്ക് സമീപം അക്രമ സംഭവങ്ങളിൽ ഗുരുതരമായി പരിക്കേറ്റ എട്ട് പേർ ചികിത്സയിലാണ്. വീടുകൾ വ്യാപകമായി തീയിട്ട് നശിപ്പിച്ചു. 35 പേരെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP