Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യ രംഗത്തെ ഭാവിയെ നയിക്കേണ്ടവർക്ക് ആരോഗ്യമില്ലേ? അഞ്ചു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 119 മെഡിക്കൽ വിദ്യാർത്ഥികൾ; പഠനം പാതിവഴിയിൽ ഉപേക്ഷിച്ചത് 1166 വിദ്യാർത്ഥികളും; പഠന സമ്മർദ്ദം താങ്ങാൻ കഴിയാതെ ആത്മഹത്യകൾ; മാനസികാരോഗ്യം ഉറപ്പാക്കാൻ ദേശീയ ആത്മഹത്യ പ്രതിരോധ പദ്ധതികൾ വേണമെന്ന് എൻ.എം.സി

ആരോഗ്യ രംഗത്തെ ഭാവിയെ നയിക്കേണ്ടവർക്ക് ആരോഗ്യമില്ലേ? അഞ്ചു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 119 മെഡിക്കൽ വിദ്യാർത്ഥികൾ; പഠനം പാതിവഴിയിൽ ഉപേക്ഷിച്ചത് 1166 വിദ്യാർത്ഥികളും; പഠന സമ്മർദ്ദം താങ്ങാൻ കഴിയാതെ ആത്മഹത്യകൾ; മാനസികാരോഗ്യം ഉറപ്പാക്കാൻ ദേശീയ ആത്മഹത്യ പ്രതിരോധ പദ്ധതികൾ വേണമെന്ന് എൻ.എം.സി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സംസ്ഥാനത്തെ ആരോഗ്യരംഗത്തിന് ആരോഗ്യം കുറയുന്നോ? മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യാ നിരക്ക് ഉയരുന്നുവെന്ന വെളിപ്പെടുത്തലുകൾ പുറത്തുവരുമ്പോൾ ആശങ്കയും വർധിക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 119 മെഡിക്കൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയതെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.)നാണ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്.

ഇതിൽ 64 പേർ എം.ബി.ബി.എസ് വിദ്യാർത്ഥികളും 55 പേർ പി.ജി. ഡോക്ടർമാരുമാണ്. 1166 വിദ്യാർത്ഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതായും സാമൂഹിക പ്രവർത്തകൻ വിവേക് പാണ്ഡേ വിവരാവകാശപ്രകാരം നൽകിയ ചോദ്യത്തിന് മറുപടിയായി എൻ.എം.സി. അറിയിച്ചു. പഠനം ഉപേക്ഷിച്ചവരിൽ 160 പേർ എം.ബി.ബി.എസ്. വിദ്യാർത്ഥികളാണ്. മറ്റുള്ളവർ പി.ജി. ഡോക്ടർമാരും. മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യ കൂടുന്നത് കണക്കിലെടുത്ത് കോളേജുകളിൽനിന്ന് രണ്ടുമാസംമുമ്പ് എൻ.എം.സി. റിപ്പോർട്ട് തേടിയിരുന്നു.

ഒപ്പം മാനസികാരോഗ്യനയം (2014), മാനസികാരോഗ്യ സംരക്ഷണ നിയമം (2017) എന്നിവ അടിസ്ഥാനമാക്കി ജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ ദേശീയ ആത്മഹത്യപ്രതിരോധ പദ്ധതി സ്ഥാപനങ്ങളിൽ നടപ്പാക്കണമെന്നും എൻ.എം.സി. നിർദേശിച്ചു. വിദ്യാർത്ഥികളുടെ പ്രവൃത്തിസമയം, ആഴ്ചതോറുമുള്ള അവധി എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ആരാഞ്ഞിരുന്നു. പി.ജി. ഡോക്ടർമാർ നേരിടുന്ന അധികസമ്മർദം ഒഴിവാക്കാൻ മതിയായ വിശ്രമം ഉറപ്പാക്കൽ, ആഴ്ചതോറുമുള്ള അവധി, സമ്മർദം അനുഭവിക്കുന്നവർക്ക് കൗൺസലിങ്, പ്രശ്‌നങ്ങൾ പങ്കുവെക്കാനും അവ കേൾക്കാനും സ്വകാര്യ വേദിയൊരുക്കുക, യോഗാ സെഷനുകൾ, അനുകൂലമായ തൊഴിലന്തരീക്ഷം, ഹെൽപ്പ് ലൈൻ നമ്പറുകൾ എന്നിവ ഉറപ്പാക്കണമെന്നും കോളേജുകൾക്കും സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു.

അടുത്തിടെ രാജ്യത്തെ പഠനകേന്ദ്രങ്ങളിൽ വർധിച്ചുവരുന്ന വിദ്യാർത്ഥി ആത്മഹത്യകളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും രംഗ്തതുവന്നിരുന്നു. മരിച്ച കുട്ടികളുടെ പ്രിയപ്പെട്ടവർക്കൊപ്പമാണ് തന്റെ മനസ്സെന്നും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് എവിടെയാണ് പിഴക്കുന്നതെന്നോർത്ത് അദ്ഭുതപ്പെടുകയാണെന്നും നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ ബിരുദദാനച്ചടങ്ങിൽ അദ്ദേഹം പറഞ്ഞു. അദ്ധ്യാപകർ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങളെ അനുകമ്പയോടെ സമീപിക്കണം. സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനമനോഭാവം മാറണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ഈ മാസം 12-ന് ബോംബെ ഐ.ഐ.ടി.യിലെ ദളിത് വിദ്യാർത്ഥി ആത്മഹത്യചെയ്ത സാഹചര്യത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. വിവിധ തലങ്ങളിലെ സമ്മർദ്ദം അതിജീവിച്ചാണ് ഓരോ വിദ്യാർത്ഥിയും വിവിധ പ്രവേശനപരീക്ഷകളെ നേരിടുന്നത്. എന്നാൽ കോഴ്‌സിന് പ്രവേശനം നേടിയതിന് ശേഷമുള്ള സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള വിദ്യാർത്ഥികളുടെ കഴിവ് കുറയുന്നതായി ഈയടുത്ത് നടന്ന ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഐഐടി ബോംബെ, ഐഐടി മദ്രാസ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ ജീവനൊടുക്കിയത് ഈ പശ്ചാത്തലത്തിൽ പഠനവിധേയമാക്കണമെന്നാണ് അദ്ധ്യാപകരുൾപ്പെടെയുള്ള വിദഗ്ദ്ധർ പറയുന്നത്.

ഫെബ്രുവരി 12നാണ് ഐഐടി ബോംബെയിലെ കെമിക്കൽ എൻജീനിയറിങ് വിദ്യാർത്ഥിയായ ദർശൻ സോളങ്കി ജീവനൊടുക്കിയത്. കോളേജ് ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് യുവാവ് ജീവിതം അവസാനിപ്പിച്ചത്. അഹമ്മദാബാദിലെ ഒരു ദളിത് കുടുംബാംഗമാണ് ദർശൻ. ക്യാംപസിലെ ജാതിവിവേചനമാണ് തങ്ങളുടെ മകന്റെ ജീവനെടുത്തത് എന്നാണ് മതാപിതാക്കളുടെ ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കോളേജ് അധികൃതർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.

അതേസമയം ഫെബ്രുവരി 13ന് മദ്രാസ് ഐഐടിയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇലക്ട്രിക്കൽ എൻജീനിയറിംഗിൽ റിസർച്ച് ചെയ്യുന്ന സ്റ്റീഫൻ സണ്ണി എന്ന വിദ്യാർത്ഥിയാണ് ഇവിടെ ജീവനൊടുക്കിയത്. ഹോസ്റ്റൽ റൂമിൽ മരിച്ച നിലയിലാണ് സ്റ്റീഫന്റെ മൃതദേഹം കണ്ടെത്തിയത്. അന്നേ ദിവസം തന്നെ മദ്രാസ് ഐഐടിയിലെ മറ്റൊകു ബിടെക് വിദ്യാർത്ഥിയും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഉറക്കഗുളിക കഴിച്ചാണ് ഈ വിദ്യാർത്ഥി ജീവനൊടുക്കാൻ ശ്രമിച്ചത്. എന്നാൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് കുട്ടിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.

എന്നാൽ ഇത്തരം സംഭവങ്ങൾ നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ഥിരമാകുകയാണ് എന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. കുറച്ചുനാൾ മുമ്പാണ് രാജസ്ഥാനിലെ കോട്ടയിലെ കോച്ചിങ് സെന്ററിൽ എൻജീനിയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കായി എത്തിയ 4 വിദ്യാർത്ഥികൾ ജീവനൊടുക്കാൻ ശ്രമിച്ചതും വാർത്തയായിരുന്നു. അതിൽ മൂന്ന് പേരും ജീവനൊടുക്കിയത് ഒരേ ദിവസമായിരുന്നു. 2022 ഡിസംബർ 11നായിരുന്നു മൂന്ന് പേർ മരിച്ചത്. നാലാമത്തെയാൾ മരിച്ചത് 2022 ഡിസംബർ 23നാണ്. കഴിഞ്ഞ വർഷം മാത്രം ഏകദേശം 15 വിദ്യാർത്ഥികളാണ് കോച്ചിങ് സെന്ററിലെ പഠനത്തിനിടെ ആത്മഹത്യ ചെയ്തത്. ഇവരെല്ലാം 16-18 വയസ്സിന് ഇടയിലുള്ളവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP