Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞാൻ കിടന്നപ്പോൾ എന്റെ മകൻ ഓടിവന്നപ്പോൾ ബാല സാർ സഹായിച്ചു; മരണപ്പായയിൽ നിന്ന് ഞാൻ എഴുന്നേറ്റ് ആദ്യം വരുന്നത് ബാല സാറിനെ കാണാനാണ്'; വീട് ജപ്തി ഭീഷണിയിലെന്ന് മോളി കണ്ണമാലി

'ഞാൻ കിടന്നപ്പോൾ എന്റെ മകൻ ഓടിവന്നപ്പോൾ ബാല സാർ സഹായിച്ചു; മരണപ്പായയിൽ നിന്ന് ഞാൻ എഴുന്നേറ്റ് ആദ്യം വരുന്നത് ബാല സാറിനെ കാണാനാണ്'; വീട് ജപ്തി ഭീഷണിയിലെന്ന് മോളി കണ്ണമാലി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ നടി മോളി കണ്ണമാലി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. രോഗം മാറിയതിനു ശേഷം നടൻ ബാലയെ കാണാൻ എത്തിയിരിക്കുകയാണ് താരം. ബാല ചെയ്ത സഹായങ്ങൾക്ക് നന്ദി പറയാനാണ് നടി എത്തിയത്. കുടുംബത്തിനൊപ്പമാണ് ബാലയെ കാണാൻ മോളി എത്തിയത്. മരണത്തെ മുന്നിൽ കണ്ടെന്നും ആ സമയത്ത് സഹായിച്ചത് ബാലയാണെന്നുമാണ് താരം പറയുന്നത്.

ബാലയോട് നന്ദി പറഞ്ഞ മോളി കണ്ണമാലി തന്റെ ജീവിതത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ചും പറയുന്നുണ്ട്. തന്റെ വീടിന് ജപ്തി വന്നിരിക്കുകയാണ് എന്നാണ് മോളി കണ്ണമാലി പറയുന്നത്. മരണത്തെ ഞാൻ നേരിട്ട് പോയി കണ്ടിട്ട് തിരിച്ച് വന്നയാളാണ്. ഇപ്പോഴും എന്റെ മക്കൾ എന്റെ ചികിത്സയ്ക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഞങ്ങൾ മത്സ്യത്തൊഴിലാളികളാണ്. ഇപ്പോൾ ഞങ്ങൾ ബാല സാറിന്റെ അടുത്ത് വന്നത്... എനിക്ക് ആദ്യം അറ്റാക്ക് വന്നപ്പോൾ എന്റെ പട്ടയം കൊണ്ട് പണയം വെച്ച് ഒരു നാല് ലക്ഷം രൂപ മേടിച്ചിട്ടുണ്ടായിരുന്നു.

കൊറോണ വന്ന സമയത്ത് വർക്ക് കുറഞ്ഞപ്പോൾ എനിക്ക് തിരിച്ചടക്കാൻ പറ്റിയില്ല. ഇപ്പോൾ എനിക്ക് ജപ്തി വന്നിരിക്കുകയാണ്. പതിമൂന്നാം തിയ്യതി ആറ് ലക്ഷം രൂപയോളം കൊടുക്കണം. എനിക്ക് ഒരു നിവർത്തിയുമില്ല. അക്കാര്യം ബാല സാറിനോട് പറയാൻ വന്നതാണ് ഞാൻ. ഞാൻ കിടന്നപ്പോൾ എന്റെ മകൻ ഓടിവന്നപ്പോൾ ബാല സാർ സഹായിച്ചു. മരണപ്പായയിൽ നിന്ന് എഴുന്നേറ്റ് ഞാൻ ആദ്യം വരുന്നത് ഇങ്ങോട്ടേക്കാണ്. - മോളി കണ്ണമാലി പറഞ്ഞു.

എനിക്കും ബാലയ്ക്കും ഒന്നിച്ച് മലയാള സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും മോളി കൂട്ടിച്ചേർത്തു. ദൈവത്തിന്റെ അത്ഭുതം എന്ന അടിക്കുറിപ്പിലാണ് ബാല വിഡിയോ പങ്കുവച്ചത്. ചികിത്സയ്ക്കും മറ്റുമായി ചെറിയ തുകയുടെ ചെക്കും ബാല കൈമാറുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP