Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മരക്കുന്നത്തെ ബി ജി എം ഹോം സ്റ്റേയിൽ പിയാനോ വായിച്ചിരിക്കുകയായിരുന്നു ബെൽജിയം സ്വദേശിനി; പ്രകോപനമില്ലാതെ കയറി പിടിച്ച വൈദ്യനെ തള്ളി മാറ്റി പുറത്തേക്ക് ഓടി വിദേശ വനിത; ആവിക്കുളി ചികിത്സയ്ക്ക് എത്തിയ പരിചയം മുതലാക്കി ശ്രമിച്ചത് പീഡിപ്പിക്കാൻ; ഷാജി വൈദ്യൻ അകത്താകുമ്പോൾ

മരക്കുന്നത്തെ ബി ജി എം ഹോം സ്റ്റേയിൽ പിയാനോ വായിച്ചിരിക്കുകയായിരുന്നു ബെൽജിയം സ്വദേശിനി; പ്രകോപനമില്ലാതെ കയറി പിടിച്ച വൈദ്യനെ തള്ളി മാറ്റി പുറത്തേക്ക് ഓടി വിദേശ വനിത; ആവിക്കുളി ചികിത്സയ്ക്ക് എത്തിയ പരിചയം മുതലാക്കി ശ്രമിച്ചത് പീഡിപ്പിക്കാൻ; ഷാജി വൈദ്യൻ അകത്താകുമ്പോൾ

വിനോദ് പൂന്തോട്ടം

കാട്ടാക്കട: ബെൽജിയത്തിൽ അദ്ധ്യാപികയായ യുവതി പഠനത്തിനും ചികിത്സക്കുമാണ് നെയ്യാർ ഡാമിൽ എത്തിയത്. മരക്കുന്നം എന്ന സ്ഥലത്ത് നെയ്യാർ റിസർവോയറിന്റെ കരയിലുള്ള ബി ജി എം ഹോം സ്റ്റേയിലായിരുന്നു യുവതിയുടെ താമസം. വ്‌ളാവെട്ടിയിൽ ഷാജി വൈദ്യൻ നടത്തിയിരുന്ന ആവികുളി കേന്ദ്രത്തിലെ സന്ദർശകയായിരുന്നു യുവതി. കഴിഞ്ഞ മാസം 15 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

അന്ന് സന്ധ്യയ്ക്ക് മദ്യപിച്ചാണ് ഷാജി വൈദ്യൻ ബി ജി എം ഹോം സ്റ്റേയിൽ എത്തിയത്. ഷാജി വൈദ്യൻ എത്തുമ്പോൾ ബെൽജിയം യുവതി പിയാനോ വായിക്കുകയായിരുന്നു. ഒരു പ്രകോപനവുമില്ലാതെ യുവതിക്ക് അടുത്ത് എത്തി കയറി പിടിക്കുകയായിരുന്നു. ഉടൻ തന്നെ കുതറി ഓടിയ യുവതി ഹോം സ്റ്റേക്ക് പുറത്ത് എത്തി. വിവരം നാട്ടുകാർ അറിഞ്ഞതോടെ സംഭവം പന്തികേടെന്ന് മനസിലാക്കി ഷാജി വൈദ്യൻ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

ചികിത്സാർത്ഥം വൈദ്യന്റെ വ്‌ളാ വെട്ടിയിലെ കേന്ദ്രത്തിൽ എത്തിയപ്പോൾ വിദേശ യുവതി സന്തോഷത്താൽ ആശ്ലേഷിച്ചിരുന്നു. ഇത് തെറ്റിദ്ധരിച്ചാണ് ഹോം സ്റ്റേയിൽ എത്തി ചൂക്ഷണത്തിന് മുതിർന്നത്. യുവതി വൈദ്യൻ പീഡിപ്പിക്കാൻ ശ്രമിച്ചത് സുഹൃത്തും ഇന്ത്യൻ മിലിട്ടറിയിൽ നിന്നും വിരമിച്ച ഉദ്യേഗസ്ഥനുമായ ആളോടു പറഞ്ഞു. അദ്ദേഹമാണ് അപമാനിക്കപ്പെട്ട വിവരം പൊലീസിനെ അറിയിക്കാൻ ഉപദേശിച്ചത്.

അങ്ങനെ യുവതി സുഹൃത്തിനൊപ്പം തന്നെ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ എത്തി നൽകിയ പരാതിയിലാണ് കോട്ടൂർ വ്‌ളാവെട്ടി വീട്ടിൽ ഷാജി (46) നെയ്യാർ ഡാം പൊലീസിന്റെ പിടിയിലായത്. വ്‌ളാവെട്ടിയിലെ ചികിത്സാ കേന്ദ്രത്തിൽ നിന്നാണ് ഷാജി പിടിയിലായത്. ആയുർവേദ ചികിത്സയുടെ ഭാഗമായി ഹോം സ്റ്റേയിൽ എത്തിയപ്പോഴാണ് ഷാജി വൈദ്യൻ അതിക്രമം കാട്ടിയത്.

ആവികുളിയിലൂടെ അസുഖങ്ങൾ പമ്പ കടക്കുമെന്നും സൗന്ദര്യം കൂടുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ചികിത്സക്ക് എത്തിച്ചത്. പ്രതി കുറ്റം സമ്മതിച്ചു ചികിത്സയുടെ മറവിൽ ചൂക്ഷണത്തിന് ശ്രമിച്ചതായി ഇയാൾ സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വ്‌ലാവെട്ടിയിൽ ആയൂർവേദ ചികിത്സാ സ്ഥാപനം നടത്തി വരികയാണ് ഷാജി വൈദ്യൻ. തിരുവനന്തപുരം നഗരത്തിൽ നിന്നും പല വിഐ പി കളും ഇവിടെ ചികിത്സക്ക് എത്താറുണ്ട്. ദിവസങ്ങളോളം തങ്ങി ചികിത്സ തേടുന്നവരും ഉണ്ട്. ഈ ചികിത്സാ കേന്ദ്രത്തിനെതിരെയും പരാതി ഉണ്ട്.

ഷാജി വൈദ്യൻ ഹോം സ്റ്റേകളിലും പഞ്ചകർമ്മ ചികത്സക്ക് പോയി വന്നിരുന്നു. നെയ്യാർ ഡാമിലും ഷാജി വൈദ്യൻ ഇതിനായി എത്തു പതിവായിരുന്നു. ഷാജി വൈദ്യൻ കിർത്താഡ്‌സ് സംഘടിപ്പിക്കുന്ന ആദിവാസി മേളകളിലെ സ്ഥിര സാന്നിധ്യമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP