Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റൂഫ് വർക്ക് ജോലിക്കെന്ന പേരിൽ വിളിച്ചുവരുത്തി; മുറിയിലേക്ക് നഗ്നയായ യുവതിയെ എത്തിച്ച് വിഡിയോ പകർത്തി; പൊലീസുകാരനെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; മധ്യവയസ്‌കന്റെ പരാതിയിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

റൂഫ് വർക്ക് ജോലിക്കെന്ന പേരിൽ വിളിച്ചുവരുത്തി; മുറിയിലേക്ക് നഗ്നയായ യുവതിയെ എത്തിച്ച് വിഡിയോ പകർത്തി; പൊലീസുകാരനെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; മധ്യവയസ്‌കന്റെ പരാതിയിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വൈക്കത്ത് റൂഫ് വർക്ക് ജോലിക്കായി വിളിച്ചുവരുത്തി മധ്യവയസ്‌കനെ ഹണി ട്രാപ്പിൽ കുരുക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ. വൈക്കം സ്വദേശിയെ വീട്ടിൽ വിളിച്ചുവരുത്തിയാണ് ഹണിട്രാപ്പിൽ കുരുക്കി പണം തട്ടാൻ ശ്രമിച്ചത്. വെച്ചൂർ ശാസ്തക്കുളം ഭാഗത്ത് കുന്നപ്പള്ളിൽ വീട്ടിൽ വിജയന്റെ ഭാര്യ ഷീബ (രതിമോൾ) (49), ഓണംതുരുത്ത് പടിപ്പുരയിൽ വീട്ടിൽ മഹേഷിന്റെ ഭാര്യ രഞ്ജിനി (37),കുമരകം ഇല്ലിക്കുളംചിറ വീട്ടിൽ പുഷ്‌കരൻ മകൻ ധൻസ് (39) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ മൂവരും ചേർന്ന് വൈക്കം സ്വദേശിയും രതിമോളുടെ ബന്ധുവുമായ മധ്യവയസ്‌കനെയാണ് ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. രതിമോളുടെ വീടിന്റെ സമീപത്തുള്ള വീട്ടിൽ റൂഫ് വർക്ക് ജോലി ചെയ്യുന്നതിനായി വിളിച്ചു വരുത്തിയായിരുന്നു ഹണിട്രാപ്പിൽ കുരുക്കിയത്. വീട്ടിലെത്തിയ സമയം വീട്ടുകാർ പുറത്തുപോയിരിക്കുകയാണെന്നും അവർ വന്നിട്ട് നോക്കാമെന്നും പറഞ്ഞ് ഇയാളെ രതിമോൾ അടുത്ത മുറിയിൽ ഇരുത്തുകയായിരുന്നു.

തുടർന്ന് രഞ്ജിനി നഗ്‌നയായി മധ്യവയസ്‌കന്റെ മുറിയിലേക്ക് കടക്കുകയും, ഈ സമയം കൂട്ടാളിയായ ധൻസ് മുറിയിൽ എത്തി ഇവരുടെ വീഡിയോ പകർത്തി. ഇതിനുശേഷം രതിമോൾ വന്ന് യുവാവ് പൊലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താൽ ഒത്തുതീർപ്പാക്കാമെന്നും അറിയിച്ചു. പിന്നീട് 50 ലക്ഷം എന്നുള്ളത് 6 ലക്ഷം രൂപ ആക്കി കുറച്ചിട്ടുണ്ടെന്നും, രതിമോൾ അതുകൊടുത്തിട്ടുണ്ടെന്നും ഇത് പിന്നീട് തനിക്ക് തിരിച്ചുതരണമെന്ന് മധ്യവയസ്‌കനോട് ആവശ്യപ്പെടുകയുമായിരുന്നു.

പിന്നീട് പലപ്പോഴായി രതിമോളും, ഇവരുടെ ഫോണിൽ നിന്ന് ധൻസും വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് മധ്യവയസ്‌കൻ പൊലീസിൽ പരാതിപ്പെട്ടു. വൈക്കം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാപൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വൈക്കം എ.സി.പി നകുൽ രാജേന്ദ്രദേശ് മുഖ്, വൈക്കം സ്റ്റേഷൻ എസ്‌ഐ. അജ്മൽ ഹുസൈൻ, സത്യൻ, സുധീർ, സി.പി.ഒമാരായ സെബാസ്റ്റ്യൻ, സാബു, ജാക്‌സൺ, ബിന്ദു മോഹൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇത്തരത്തിൽ ഇവർ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്നും, ഇവരുടെ സംഘത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP