Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'റൊണാൾഡോയ്‌ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ കയ്യിലുണ്ട്; വിഡിയോയിൽ ഇരുവരും പൂർണ നഗ്‌നരായതുകൊണ്ട് പുറത്തിറക്കില്ല'; റൊണാൾഡോയെ ടാഗ് ചെയ്ത് ചിലിയൻ മോഡലിന്റെ വെളിപ്പെടുത്തൽ; മെസിക്ക് മറ്റൊരു യുവതിയുമായി ഡേറ്റിങ് എന്നും ഡാനിയേല ഷാവേസ്

'റൊണാൾഡോയ്‌ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ കയ്യിലുണ്ട്; വിഡിയോയിൽ ഇരുവരും പൂർണ നഗ്‌നരായതുകൊണ്ട് പുറത്തിറക്കില്ല'; റൊണാൾഡോയെ ടാഗ് ചെയ്ത് ചിലിയൻ മോഡലിന്റെ വെളിപ്പെടുത്തൽ; മെസിക്ക് മറ്റൊരു യുവതിയുമായി ഡേറ്റിങ് എന്നും ഡാനിയേല ഷാവേസ്

ന്യൂസ് ഡെസ്‌ക്‌

സാന്റിയാഗോ: പോർച്ചുഗൽ ഇതിഹാസ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പമുള്ള അശ്ലീല വീഡിയോ തന്റെ കൈവശമുണ്ടെന്ന അവകാശവാദവുമായി ചിലിയൻ മോഡൽ ഡാനിയേല ഷാവേസ് രംഗത്ത്. സൂപ്പർ താരത്തിനൊപ്പമുള്ള ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന് ഡാനിയേല ട്വിറ്ററിലാണു വെളിപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടാഗ് ചെയ്ത് നീണ്ട കുറിപ്പിലൂടെയാണ് ഡാനിയേല ട്വിറ്ററിലൂടെ വെളിപ്പെടുത്തൽ. അർജന്റീന നായകനും ഇതിഹാസ താരവുമായ ലയണൽ മെസിയെക്കുറിച്ചും മോഡൽ പരാമർശിക്കുന്നുണ്ട്.

എന്നാൽ, ദൃശ്യങ്ങൾ ഒരിക്കലും പുറത്തുവിടില്ലെന്നും റൊണാൾഡോയോട് ബഹുമാനമുണ്ടെന്നും ഡാനിയേല പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടാഗ് ചെയ്താണ് ഡാനിയേല കുറിപ്പെഴുതിയത്. വിഡിയോയിൽ ഇരുവരും പൂർണ നഗ്‌നരാണെന്നും ഡാനിയേല അവകാശപ്പെട്ടു. ജോർജിനോ റോഡ്രിഗസുമായി ബന്ധമുണ്ടാകുന്നതിന് മുമ്പാണ് താരത്തെ പരിചയപ്പെട്ടതെന്നും ഇംഗ്ലീഷ് മാധ്യമമായ സണ്ണിന് നൽകി അഭിമുഖത്തിൽ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാനിച്ചാണ് വീഡിയോ പുറത്തു വിടാത്തതെന്നും അവർ അവകാശപ്പെടുന്നു.

അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഉന്നമിട്ടും ഡാനിയേല ആരോപണം ഉന്നയിച്ചു. അർജന്റീനയുടെ പത്താം നമ്പർ താരം മറ്റൊരു യുവതിയുമായി ഡേറ്റിങ്ങിനു പോയ സംഭവത്തെക്കുറിച്ച് തനിക്കറിയാമെന്നും ഡാനിയേല ഷാവേസ് അവകാശപ്പെട്ടു. എന്നാൽ, ഡാനിയേലയുടെ ആരോപണത്തിന് ഇതുവരെ മറുപടി നൽകുകയോ ഔദ്യോഗികമായി പ്രതികരിക്കുകയോ ചെയ്തിട്ടില്ല. സൗദി അറേബ്യൻ ക്ലബായ അൽ നസറിനായിട്ടാണ് ക്രിസ്റ്റ്യാനോ ബൂട്ടുകെട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ താരം ഹാട്രിക് നേടിയിരുന്നു. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട റൊണാൾഡോ കഴിഞ്ഞ ജനുവരിയിലാണ് സൗദി അറേബ്യയിലെ അൽ നസറിനൊപ്പം ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP