Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊച്ചിയിൽ ജലവിതരണ പൈപ്പ് പൊട്ടി വൻ ജലപ്രവാഹം; റോഡ് പൊട്ടിപ്പൊളിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു; കടകളിൽ വെള്ളംകയറി; രണ്ടുദിവസം ജലവിതരണം മുടങ്ങും

കൊച്ചിയിൽ ജലവിതരണ പൈപ്പ് പൊട്ടി വൻ ജലപ്രവാഹം; റോഡ് പൊട്ടിപ്പൊളിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു; കടകളിൽ വെള്ളംകയറി; രണ്ടുദിവസം ജലവിതരണം മുടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തമ്മനത്ത് ജലവിതരണ പൈപ്പ് പൊട്ടി വൻ തോതിൽ വെള്ളം റോഡിലേക്കൊഴുകി. ആലുവയിൽ നിന്ന് വിശാല കൊച്ചിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന ലൈനിൽ നിന്നുള്ള വിതരണ പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടി കുത്തിയൊലിച്ച് പുറത്തേയ്ക്ക് ഒഴുകിയ വെള്ളത്തിൽ റോഡ് പൊട്ടിപ്പൊളിഞ്ഞു. ഗതാഗതം തടസ്സപ്പെട്ടു.

തമ്മനം- പാലാരിവട്ടം റോഡിലെ 40 വർഷം പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. കുത്തിയൊലിച്ച് പുറത്തേയ്ക്ക് ഒഴുകിയ വെള്ളത്തിൽ സമീപത്തെ റോഡുകൾ തകരുകയായിരുന്നു. റോഡ് ഇടിഞ്ഞാണ് താഴ്ന്നത്. സമീപത്തെ കടകളിലും വെള്ളം കയറി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ജലഅഥോറിറ്റി ഉദ്യോഗസ്ഥർ പൈപ്പ് പൂട്ടിയതോടെയാണ് വെള്ളം നിന്നത്.

റോഡ് തകർന്നതോടെ തമ്മനം- പാലാരിവട്ടം റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. പൈപ്പ് പുനഃ സ്ഥാപിക്കാൻ മണിക്കൂറുകൾ എടുത്തേക്കും. രണ്ടു ദിവസം ജലവിതരണം തടസ്സപ്പെടുമെന്നാണ് അധികൃതർ അറിയിച്ചത്. ഇടപ്പള്ളി, തമ്മനം, പാലാരിവട്ടം, പുല്ലേപ്പടി, വെണ്ണല, ചളിക്കവട്ടം, ചങ്ങമ്പുഴ നഗർ, പോണേക്കര മേഖലയിലാണ് ജലവിതരണം മുടങ്ങുക. നഗരത്തിലെ മറ്റു സ്ഥലങ്ങളിൽ ജലവിതരണത്തിന്റെ അളവ് കുറയും.

ആലുവയിൽ നിന്ന് വൈള്ളമെത്തിക്കുന്ന 70 എം.എം. പൈപ്പിൽ തമ്മനം പുതിയറോഡ് പരിസരത്താണ് പൊട്ടലുണ്ടായത്. കൊച്ചിയുടെ വിവിധ മേഖലകളിൽ കടുത്ത ജലക്ഷാമം അനുഭവിക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടി വെള്ളം പാഴായത്. പമ്പിൽ മർദ്ദം കൂടിയതോടെ പൈപ്പ് പൊട്ടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു പൈപ്പ് പൊട്ടിയത്.

ആലുവയിൽ നിന്ന് കൊച്ചി ഭാഗത്തേക് വെള്ളമെത്തിക്കുന്ന ഭൂഗർഭ പൈപ്പുകൾക്ക് വർഷങ്ങൾ പഴക്കമുണ്ട്. വലിയ ശബ്ദത്തോടെ പൈപ്പ് പൊട്ടുകയും റോഡിൽ വലിയ ഗർത്തമുണ്ടാവുകയും ചെയ്തു. റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമല്ലാതായി. സമീപത്തെ കടകൾ ഒഴിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP