Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ഛന്റെ സഹോദരൻ വീട്ടിലെത്തിച്ച ബുള്ളറ്റിൽ തുടങ്ങിയ പ്രണയം; ഇഷ്ടം കൂടിയപ്പോൾ സ്വന്തമാക്കിയെങ്കിലും വിമർശനങ്ങളെത്തുടർന്ന് മറച്ച് വെച്ചത് വർഷങ്ങളോളം; പൊതുനിരത്തിലറങ്ങിയതോടെ കുതിച്ചുപാഞ്ഞത് ലോകത്തിന്റെ നെറുകയിലേക്ക്; ലഡാക്ക് കീഴടക്കിയ ഷൈനി രാജ്കുമാറിന്റെ റൈഡർ ജീവിതം

അച്ഛന്റെ സഹോദരൻ വീട്ടിലെത്തിച്ച ബുള്ളറ്റിൽ തുടങ്ങിയ പ്രണയം; ഇഷ്ടം കൂടിയപ്പോൾ സ്വന്തമാക്കിയെങ്കിലും വിമർശനങ്ങളെത്തുടർന്ന് മറച്ച് വെച്ചത് വർഷങ്ങളോളം; പൊതുനിരത്തിലറങ്ങിയതോടെ കുതിച്ചുപാഞ്ഞത് ലോകത്തിന്റെ നെറുകയിലേക്ക്; ലഡാക്ക് കീഴടക്കിയ ഷൈനി രാജ്കുമാറിന്റെ റൈഡർ ജീവിതം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീകൾ ബൈക്ക് ഓടിക്കുന്നത് പോലും അംഗീകരിക്കാനാകാത്ത കാലം.. ആ കാലത്താണ് അത്തരം ഇടുങ്ങിയ മനസ്സിൽ ഇടിമുഴക്കം തീർത്ത് തന്റെ ബുള്ളറ്റിൽ ഷൈനി രാജ്കുമാർ കുതിച്ചുപാഞ്ഞത്.ധൈര്യത്തോടെ മുന്നിട്ടിറങ്ങിയാൽ ആർക്കും നിങ്ങളെ മാറ്റിനിർത്താൻ കഴിയില്ലെന്നാണ് ഷൈനി തന്റെ ജീവതം കൊണ്ട് സ്ത്രീകളോട് വിളിച്ചു പറയുന്നത്.42 ദിനങ്ങൾ കൊണ്ട് 12000ലേറെ കിലോമീറ്റർ താണ്ടിയാണ് ലഡാക്കിലെത്തി ഷൈനി പുതിയ ചരിത്രമെഴുതിയത്.

വീട്ടമ്മമാരും വിദ്യാർത്ഥിനികളുമടക്കം 35 പേർ അംഗങ്ങളായ ഡോണ്ട് ലെസ് റോയൽ എക്‌സ്പ്‌ളോറേഴ്‌സ് എന്ന തലസ്ഥാനത്തെ ആദ്യത്തെ പെൺ ബുള്ളറ്റ് ക്‌ളബിന്റെ നേതാവാണ് ഷൈനി.കോവളം സ്വദേശിനിയായ ഷൈനി കേരളത്തിൽ ആദ്യമായി ഹിമാലയൻ ബുള്ളറ്റ് സ്വന്തമാക്കിയ വനിത റൈഡർ കൂടിയാണ്.

നഴ്‌സറിയിൽ പഠിക്കുന്ന പ്രായത്തിലേ ബുള്ളറ്റുകളോട് വല്ലാത്തൊരു ഇഷ്ടമുണ്ടായിരുന്നു. ബുള്ളറ്റ് കണ്ടാൽ ഒന്നു തൊടാനും അതിലൊന്ന് സഞ്ചരിക്കാനുമൊക്കെ കൊതിച്ചു.അച്ഛന്റെ സഹോദരന് ബുള്ളറ്റ് ഉണ്ടായിരുന്നു.ഇത് കണ്ട് കണ്ടാണ് ശരിക്കും ബുള്ളറ്റിനോടുള്ള പ്രണയം തുടങ്ങുന്നത്.സ്‌കൂളിൽ പഠിക്കുന്ന കാലത്തുകൊല്ലത്ത് ബുള്ളറ്റ് ഓടിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചുള്ള ലേഖനം വായിക്കാനിടയായി. ഇതോടെ എനിക്കു ബുള്ളറ്റുകളോടുള്ള ഇഷ്ടം വല്ലാതെയങ്ങ് കൂടി. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ബുള്ളറ്റ് ഓടിക്കാൻ പഠിച്ചത്.

പഠനം കഴിഞ്ഞ് ഉത്തർപ്രദേശിൽ അദ്ധ്യാപികയായി ജോലിക്കു പോയി.പിന്നീട് ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ ആയി ജോലിയിൽ ചേർന്നു.അവിടെവച്ച് ബുള്ളറ്റുകൾ കൂടുതലായി ഡ്രൈവ് ചെയ്യാൻ അവസരമുണ്ടായി. 2007ഓടെ ജോലിയിൽനിന്ന് നീണ്ട അവധിയെടുത്ത് കേരളത്തിൽ തിരിച്ചെത്തി.പിന്നെയാണ് ബുള്ളറ്റ് യാത്രയിൽ സജീവമാകുന്നതും ലഡാക്ക് യാത്രയൊക്കെ സജീവമാകുന്നതും.സ്ത്രീ സ്വാതന്ത്ര്യം എന്ന ആശയം മുൻ നിർത്തിയാണ് യാത്രകളൊക്കെയും. ഉൾക്കരുത്തുള്ള പെണ്ണുങ്ങളെക്കൊണ്ട് നിരത്തുകൾ നിറയുന്നതാണിവരുടെ സ്വപ്നം.

തിരുവനന്തപുരം മുതൽ കാഷ്മീർ വരെ നീണ്ടയൊരു യാത്രയാണ് നടത്തിയത്. പോയി വരാൻ 42 ദിവസമെടുത്തു. 12,000കിലോമീറ്റർ സഞ്ചരിച്ചു. ഈ യാത്രയോടെയാണ് ഞാൻ ശരിക്കുമൊരു റൈഡറായി മാറിയത്. സ്ത്രീയായ എനിക്ക് ഇത്രയും ദൂരമൊക്കെ യാത്ര ചെയ്യാനാവുമോയെന്ന ആശങ്ക യാത്രയ്ക്കു മുന്പ് ഉണ്ടായിരുന്നു. മുന്പ് ചെറിയ യാത്രകളൊക്കെ ഒറ്റയ്ക്കു നടത്തിയിട്ടുണ്ട്. കാഷ്മീർ യാത്രയെക്കുറിച്ച് വീട്ടിൽ ആലോചിച്ചപ്പോൾ എതിർപ്പുണ്ടായില്ല. അങ്ങോട്ടുപോയപ്പോൾ കന്യാകുമാരിയിൽനിന്ന് കാഷ്മീരിലെ ലേ വരെ പരിചയക്കാരായ അനൂപ്, നാഷ് എന്നിവരെ ഒപ്പം കൂട്ടിയിരുന്നു.

2017 ജൂലൈ 16ന് തിരുവനന്തപുരത്തുനിന്നാണ് യാത്ര ആരംഭിച്ചത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉൾപ്പെടെയുള്ള സംഘമാണ് യാത്രയാക്കിയത്.ആ വർഷം തന്നെ ഓഗസ്റ്റ് 27ന് യാത്ര അവസാനിച്ചു. ഈ യാത്രയോടെയാണ് മനക്കരുത്തുണ്ടെങ്കിൽ ഒരു സ്ത്രീക്ക് ഒറ്റയ്ക്കു യാത്ര ചെയ്യാനാവും എന്നു ഞാൻ മനസിലാക്കുന്നതെന്നും ഷൈനി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP