Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിന് നിർമ്മല എല്ലാ കുടിശികയും നൽകി; എന്നാൽ പ്രധാനമന്ത്രിയുടെ സംസ്ഥാനത്തിന് ഇനിയും കേന്ദ്രം കൊടുക്കാനുള്ളത് 9136.26 കോടി; ഗുജറാത്തിനോട് സീതാരാമന് ഇരട്ടത്താപ്പോ? ജി എസ് ടിയിൽ ഗുജറാത്ത് നിയമസഭയിലെ ധനമന്ത്രിയുടെ മറുപടി ചർച്ചയാകുമ്പോൾ

കേരളത്തിന് നിർമ്മല എല്ലാ കുടിശികയും നൽകി; എന്നാൽ പ്രധാനമന്ത്രിയുടെ സംസ്ഥാനത്തിന് ഇനിയും കേന്ദ്രം കൊടുക്കാനുള്ളത് 9136.26 കോടി; ഗുജറാത്തിനോട് സീതാരാമന് ഇരട്ടത്താപ്പോ? ജി എസ് ടിയിൽ ഗുജറാത്ത് നിയമസഭയിലെ ധനമന്ത്രിയുടെ മറുപടി ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജി.എസ്.ടി കുടിശ്ശികയായി കിട്ടേണ്ടിയിരുന്ന 750 കോടി കഴിഞ്ഞദിവസം കേന്ദ്രത്തിൽനിന്ന് ലഭിച്ചതായി കേരളത്തിന്റെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിക്കുമ്പോൾ ഗുജറാത്തിന് പറയാനുള്ളത് മറ്റൊരു കഥ. ചരക്കുസേവന നികുതിയുടെ നഷ്ടപരിഹാരമായി ഗുജറാത്തിന് കേന്ദ്രം തരാനുള്ള 9136.26 കോടി രൂപ കുടിശ്ശികയാണെന്ന് നിയമസഭയിൽ ഗുജറാത്ത് സർക്കാരും പറയുന്നു. തന്ന തുകയിൽ സിംഹഭാഗവും വായ്പയാണെന്നും വെളിപ്പെടുത്തി. കോൺഗ്രസ് അംഗം അർജുൻ മോധ്വാദിയയുടെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി കനുഭായ് ദേശായിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമാണ് ഗുജറാത്ത്. കേന്ദ്ര സർക്കാരിലെ രണ്ടാമനായ അമിത് ഷായും ഗുജറാത്തുകാരൻ. എന്നിട്ടും ജി എസ് ടിയിൽ ഗുജറാത്ത് പരിഭവത്തിലാണ്.

ജൂണിലെ 16,982 കോടി രൂപ ഉൾപ്പെടെ മുഴുവൻ ചരക്കു സേവന നികുതി (ജി എസ് ടി) നഷ്ടപരിഹാര കുടിശ്ശികയും അനുവദിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ജി എസ് ടി കൗൺസിലിന്റെ 49-ാമതു യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം. എന്നാൽ ഇത് കേരളത്തിന് കിട്ടി. പ്രധാനമന്ത്രിയുടെ സംസ്ഥാനത്തിന് കിട്ടിയില്ലെന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. അപ്പോഴും കേന്ദ്രത്തിന് ഗുജറാത്തിനോടാണ് താൽപ്പര്യമെന്ന് പറയുകയാണ് കേരളം. ഇതിൽ കാര്യമില്ലെന്ന് തെളിയിക്കുന്നതാണ് ഗുജറാത്തിന്റെ പരിഭവം പറച്ചിൽ.

ഗുജറാത്തിന് 2021-'22, 2022-'23 വർഷങ്ങളിലേക്ക് 30,400 കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കേണ്ടിയിരുന്നത്. 21,264 കോടി രൂപ കിട്ടി. ബാക്കിത്തുക വൈകാതെ നൽകുമെന്ന് ജി.എസ്.ടി. കൗൺസിലിൽ അറിയിച്ചിട്ടുണ്ട്. ലഭിച്ച പണത്തിൽ 17,045 കോടിരൂപ വായ്പയാണ്. എന്നാൽ, സെസ് ഫണ്ടിൽനിന്ന് പലിശ കേന്ദ്രംതന്നെ നൽകും. കോവിഡ് കാരണം സെസ് വരവ് കുറഞ്ഞതിനാൽ റിസർവ് ബാങ്കിൽനിന്ന് കേന്ദ്രത്തിന് വായ്പയെടുക്കേണ്ടി വന്നതാണ് കാരണം. ഉത്പാദക സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്നതിനാലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നരേന്ദ്ര മോദി ജി.എസ്.ടി.യെ എതിർത്തതെന്ന് അർജുൻ മോധ്വാദിയ അഭിപ്രായപ്പെട്ടു. എന്നാൽ, 2020 വരെ കുടിശ്ശികയില്ലെന്നും കോവിഡ് മൂലമാണ് ഇപ്പോൾ തടസ്സമുണ്ടായതെന്നും ധനമന്ത്രി മറുപടി നൽകി.

ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കേരളം. സംസ്ഥാനത്തിന്റെ ചെലവുകൾക്ക് ബജറ്റിന് പുറത്തുനിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണ്. ജി.എസ്.ടി നടപ്പാക്കിയതിനുശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ പ്രതീക്ഷിച്ച വർധന നേടാനായിട്ടില്ല. നടപ്പാക്കുന്ന ഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത് 14 ശതമാനം വാർഷിക നികുതി വളർച്ചയാണ്. നികുതിയിൽ വരുത്തിയ വ്യത്യാസങ്ങളും സംസ്ഥാനം അഭിമുഖീകരിച്ച തുടർച്ചയായ പ്രകൃതി ദുരന്തങ്ങളും കോവിഡ് മഹാമാരിയും നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് കേരളം പറയുന്നു.

കേരളത്തിൽ നടപ്പുവർഷം ജി.എസ്.ടി വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. 26,000 കോടിയാണ് അധികമായി പിരിച്ചെടുത്തത് എന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP