Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെസ്സി തന്നെ ബെസ്റ്റ്; ഫിഫ ദ് ബെസ്റ്റ് പുരസ്‌ക്കാരം സ്വന്തമാക്കി ലയണൽ മെസ്സി; പുരസ്‌ക്കാര നേട്ടം എംബപെയെയും കരിം ബെൻസേമയേയും പിന്നിലാക്കി

മെസ്സി തന്നെ ബെസ്റ്റ്; ഫിഫ ദ് ബെസ്റ്റ് പുരസ്‌ക്കാരം സ്വന്തമാക്കി ലയണൽ മെസ്സി; പുരസ്‌ക്കാര നേട്ടം എംബപെയെയും കരിം ബെൻസേമയേയും പിന്നിലാക്കി

സ്വന്തം ലേഖകൻ

പാരിസ്: ലോകകപ്പ് നേട്ടത്തിന് പിന്നാലെ മെസ്സിക്ക് 'ബെസ്റ്റ് വർഷത്തിന്' ഫിഫയുടെ പുരസ്‌കാരത്തിളക്കവും. കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്‌ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരത്തിനാണ് അർജന്റീന താരം ലയണൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടത്. ഫ്രാൻസ് താരങ്ങളായ കിലിയൻ എംബപെ, കരിം ബെൻസേമ എന്നിവരെ വോട്ടെടുപ്പിൽ പിന്നിലാക്കിയാണ് മെസ്സിയുടെ പുരസ്‌ക്കാര നേട്ടം.

ഏഴാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം നേടുന്നത്. ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ് ഇയർ, 4 തവണ ഫിഫ ബലോൻ ദ് ഓർ, 2 തവണ ഫിഫ ദ് ബെസ്റ്റ് എന്നിവയാണ് മെസ്സി നേടിയത്.

ബാർസിലോന താരം അലക്‌സിയ പ്യുട്ടയാസ് ആണ് മികച്ച വനിതാ താരം. തുടരെ രണ്ടാം തവണയാണ് സ്പാനിഷ് താരം പ്യുട്ടയാസ് ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം നേടുന്നത്.

മറ്റു പുരസ്‌കാരങ്ങൾ:

മികച്ച വനിതാ ടീം കോച്ച്: സറീന വീഗ്മാൻ (ഇംഗ്ലണ്ട്)

മികച്ച പുരുഷ ടീം കോച്ച്: ലയണൽ സ്‌കലോനി (അർജന്റീന)

മികച്ച വനിതാ ഗോൾകീപ്പർ: മേരി എർപ്‌സ് (ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ്)

മികച്ച പുരുഷ ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ് (അർജന്റീന, ആസ്റ്റൺ വില്ല)

മികച്ച ഗോൾ (പുസ്‌കാസ് പുരസ്‌കാരം): മാർസിൻ ഒലെക്‌സി (വാർറ്റ പൊസ്നാൻപോളണ്ട്)

ഫിഫ ഫെയർപ്ലേ: ജോർജിയൻ ലോഷോഷ്വിലി (വൂൾവ്‌സ്ബർഗ്)

ഫിഫ ഫാൻ അവാർഡ്: അർജന്റീന ആരാധകർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP