Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഖുശ്‌ബു ദേശീയ വനിതാ കമ്മീഷൻ അംഗം; മോദി സർക്കാരിന് നന്ദി അറിയിച്ച് താരം

ഖുശ്‌ബു ദേശീയ വനിതാ കമ്മീഷൻ അംഗം; മോദി സർക്കാരിന് നന്ദി അറിയിച്ച് താരം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നടിയും ബിജെപി ദേശിയ നിർവാഹക സമിതി അംഗവുമായ ഖുശ്‌ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷൻ അംഗമായി കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്തു. ഖുശ്‌ബുവടക്കം മൂന്ന് അംഗങ്ങളെയാണ് മൂന്ന് വർഷത്തെ കാലാവധിയിൽ വനിതാ ശിശുവികസന മന്ത്രാലയം നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.

ഝാർഖണ്ഡിൽ നിന്നുള്ള മംമ്താ കുമാരി, മേഘാലയയിലെ ഡെലീന ഖോങ്ദുപ്പ് എന്നിവരാണ് കമ്മീഷനിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റു അംഗങ്ങൾ.

'ഇത്രയും വലിയ ഉത്തരവാദിത്വം തന്നെ ഏൽപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കും സർക്കാരിനും ഞാൻ നന്ദി പറയുന്നു. നിങ്ങളുടെ നേതൃത്വത്തിൽ രാജ്യം വളർച്ചയുടെ പുരോഗതിയിലാണ്. സ്ത്രീകളുടെ ശാക്തീകണത്തിനും സംരക്ഷണത്തിനമായും താൻ ആത്മാർത്ഥമായ പോരാട്ടം തുടരും' ഖുശ്‌ബു ട്വീറ്റ് ചെയ്തു.

ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൂടിയാണ് ഖുശ്‌ബു. നടിയും നിർമ്മാതാവും കൂടിയായ ഖുശ്‌ബു ഡിഎംകെയിലൂടെയാണ് രാഷ്ട്രീയ പ്രവേശം നടത്തിയത്. പിന്നീട് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് വക്താവായിരിക്കെയാണ് ബിജെപിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഡിഎംകെ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.

ഖുശ്‌ബുവിന്റെ നിയമനം സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരന്തരം നടത്തിയ പോരാട്ടങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്നന് ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു.

1990-ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം 1992 ജനുവരി 31-ന് രൂപീകരിക്കപ്പെട്ട ഒരു നിയമപരമായ സ്ഥാപനമാണ് ദേശീയ വനിതാ കമ്മീഷൻ. പരാതിയുടെ അടിസ്ഥാനത്തിലോ സ്വമേധയായോ സ്ത്രീകളുടെ ഭരണഘടനാ താൽപ്പര്യങ്ങളും നിയമപരമായ സംരക്ഷണവും നടപ്പിലാക്കുന്ന വനിതാ കമ്മീഷന് മുൻപാകെ നിരവധി കേസുകൾ എത്താറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP