Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ത്രികോണപ്രണയം പകയായി; സഹപാഠിയെ കൊലപ്പെടുത്തി ഹൃദയം മുറിച്ചുമാറ്റി; ചിത്രം കാമുകിക്ക് അയച്ചുകൊടുത്തു പ്രതികാരം; കൊടുംക്രൂരതയിൽ 22 കാരൻ അറസ്റ്റിൽ

ത്രികോണപ്രണയം പകയായി; സഹപാഠിയെ കൊലപ്പെടുത്തി ഹൃദയം മുറിച്ചുമാറ്റി; ചിത്രം കാമുകിക്ക് അയച്ചുകൊടുത്തു പ്രതികാരം; കൊടുംക്രൂരതയിൽ 22 കാരൻ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരബാദ്: പ്രണയം അന്ധമാണെന്ന് പലപ്പോഴും പറയാറുണ്ട്. എന്നാൽ ആ ആന്ധതയ്ക്ക് ക്രൂരതയുടെ കൂടി മുഖമുണ്ടെന്നത് ചിലപ്പോഴോക്കെ ഞെട്ടിക്കുന്ന വസ്തുതയാണ്.തന്റെ കാമുകിയെ പ്രണയിച്ചതിന് സഹപാഠിയെ കൊലപ്പെടുത്തി ഹൃദയം മുറിച്ച് മാറ്റി അത് കാമുകിക്ക് അയച്ചുകൊടുത്ത ഞെട്ടിക്കുന്ന ക്രൂരതയാണ് ഹൈദരാബാദിൽ നിന്നും പുറത്ത് വരുന്നത്.

കാമുകിയെ ഫോൺവിളിച്ചതിനും മെസേജ് അയച്ചതിനുമാണ് 22 കാരൻ സഹപാഠിയെ കഴുത്തറുത്തുകൊലപ്പെടുത്തിയത്.ഹൃദയവും രഹസ്യഭാഗങ്ങളും മുറിച്ച് നീക്കുകയും ചെയ്തു.പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തെലങ്കാനയിലെ രംഗാറെഡ്ഡി ജില്ലയിലെ അബ്ദുല്ലാപുർമേട്ടിലാണ് സംഭവം. രംഗാറെഡ്ഡി മഹത്മാഗാന്ധി സർവകലാശാലയിലെ വിദ്യാർത്ഥി നേനാവദ് നവീൻ (21) ആണ് കൊല്ലപ്പെട്ടത്.

സർവകലാശാലയിലെ അവസാന വർഷ ബിടെക് വിദ്യാർത്ഥിയായിരുന്നു അബ്ദുല്ലാപുർമേട്ട് സ്വദേശിയായ ഹരിഹര കൃഷ്ണ. കൃഷ്ണയുടെ സഹപാഠിയായിരുന്നു നാഗർകർണൂർ സ്വദേശിയായ നേനാവദ് നവീൻ. ഇരുവരും ഒപ്പം പഠിക്കുന്ന പെൺകുട്ടിയുമായി പ്രണയത്തിലായി. ത്രികോണ പ്രണയം സംബന്ധിച്ചു നവീനും കൃഷ്ണയും തമ്മിൽ വഴക്കുണ്ടായിരുന്നു. നവീനുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഹരിഹര കൃഷ്ണയുമായി പ്രണയത്തിലായത്.

ബന്ധം വേർപ്പെട്ടെങ്കിലും നവീൻ പെൺകുട്ടിയുമായി നിരന്തരം സമ്പർക്കം പുലർത്തുകയും അവൾക്ക് മെസേജ് അയക്കുകയും ഫോൺവിളികൾ തുടരുകയും ചെയ്തിരുന്നു.ഇതിൽ കൃഷ്ണ വല്ലാതെ അസ്വസ്ഥനായിരുന്നു.പ്രണയം നഷ്ടപ്പെടാതിരിക്കാൻ ഫെബ്രുവരി 17ന് അബ്ദുല്ലാപുർമേട്ടിലെ ആളൊഴിഞ്ഞ സ്ഥലത്തേക്കു നവീനെ കൃഷ്ണ വിളിച്ചുവരുത്തി.ഇവിടെ വച്ചു കാമുകിയെ ചൊല്ലി ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായി. വഴക്കിനൊടുവിൽ നവീനെ, കൃഷ്ണ തലയ്ക്കടിച്ചുകൊന്നു.ശേഷം ആന്തരികാവയവങ്ങളും രഹസ്യഭാഗങ്ങളും മുറിച്ചുനീക്കി, ചിത്രമെടുത്ത് കാമുകിക്ക് അയച്ചു നൽകി. മൃതദേഹങ്ങൾ പലഭാഗങ്ങളായി മുറിച്ച ശേഷം പ്രദേശത്തെ കൊക്കയിൽ ഉപേക്ഷിച്ചു.

നവീനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയതോടെ പൊലീസ് അന്വേഷണം തുടങ്ങി.ത്രികോണ പ്രണയവും സഹപാഠികൾ തമ്മിലുള്ള വഴക്കിനെ പറ്റിയും വിവരം കിട്ടിയ പൊലീസ് കൃഷ്ണയെ കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പലഭാഗങ്ങളായി മുറിച്ചുവെന്നും ആന്തരികാവയങ്ങളുടെയും രഹസ്യഭാഗങ്ങളുടെയും ചിത്രമെടുത്തു കാമുകിക്ക് അയച്ചുനൽകിയെന്നും ഹരിഹര കൃഷ്ണ മൊഴി നൽകി. പ്രണയം നഷ്ടപെടാതിരിക്കാനാണ് കൊലപാതകമെന്നാണ് പ്രതിയുടെ വിശദീകരണം. കൊലപാതകത്തിൽ കൂടുതൽ പേർക്കു പങ്കുണ്ടെന്ന സൂചനയെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP