Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീഫ് വാങ്ങി വീട്ടിലെത്തിയപ്പോൾ ദുർഗന്ധം; മുറിച്ചപ്പോൾ പച്ച നിറം കലർന്ന നിലയിൽ; തിരികെ എത്തിച്ചപ്പോൾ മാറ്റി നൽകാമെന്ന് കടയുടമ; പൊലീസുകാരന്റെ പരാതിയിൽ പരിശോധന; മരട് നെട്ടൂരിൽ ചീഞ്ഞ ഇറച്ചി വിറ്റ കട പൂട്ടിച്ചു

ബീഫ് വാങ്ങി വീട്ടിലെത്തിയപ്പോൾ ദുർഗന്ധം; മുറിച്ചപ്പോൾ പച്ച നിറം കലർന്ന നിലയിൽ; തിരികെ എത്തിച്ചപ്പോൾ മാറ്റി നൽകാമെന്ന് കടയുടമ; പൊലീസുകാരന്റെ പരാതിയിൽ പരിശോധന; മരട് നെട്ടൂരിൽ ചീഞ്ഞ ഇറച്ചി വിറ്റ കട പൂട്ടിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി മരട് നെട്ടൂരിൽ പഴകിയ ഇറച്ചി പിടികൂടിയതിനെ തുടർന്ന് കട താത്കാലികമായി പൂട്ടിച്ചു. നെട്ടൂരിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഒരു കടയിൽ നിന്നാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം പഴകിയ ബീഫ് പിടിച്ചെടുത്തത്. ആലുവ സ്വദേശിയായ സലാം എന്നയാളാണ് കട നടത്തിയിരുന്നത്.

ദുർഗന്ധം വമിക്കുന്ന, നിറം മാറിയ ഇറച്ചിയാണ് പിടിച്ചെടുത്തത്. ഉപഭോക്താക്കൾ രാവിലെ ഇറച്ചി വാങ്ങി വീട്ടിൽച്ചെന്ന് മുറിക്കുമ്പോഴാണ് പച്ച നിറം കലർന്ന നിലയിൽ കാണുകയും വലിയ തോതിൽ ദുർഗന്ധം വമിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ തിരികെയെത്തി വാങ്ങിയ കടയിൽത്തന്നെ ഇറച്ചി തിരികെയേൽപ്പിക്കുകയായിരുന്നു. ഇറച്ചി പഴകിയതല്ല എന്നായിരുന്നു ആദ്യം തിരിച്ചുകൊണ്ടുവന്നയാളോട് കടയുടമ പറഞ്ഞിരുന്നത്. എന്നാൽ ഇയാളിൽനിന്ന് വാങ്ങിയ ഇറച്ചിയുമായി വീണ്ടും ആളുകൾ തിരിച്ചെത്തി തിരികെ ഏൽപ്പിക്കുകയായിരുന്നു.

ഇരുമ്പു ഷീറ്റ് കൊണ്ട് മറച്ചുണ്ടാക്കിയ ഒരു ഷെഡ്ഡിലായിരുന്നു മാംസ വിൽപ്പന. രാവിലെ ഇവിടെ നിന്നും ഇറച്ചി വാങ്ങിയ ഒരു പൊലീസുകാരനാണ് മാംസം പഴകിയതാണെന്ന സംശയം പ്രകടിപ്പിച്ചത്. വീട്ടിലെത്തിയപ്പോഴാണ് ദുർഗന്ധം വമിക്കുന്നതായി വ്യക്തമായത്. കടക്കാരനെ സമീപിച്ചപ്പോൾ പഴകിയതല്ലെന്നും പരാതിയുണ്ടെങ്കിൽ ഇറച്ചി മാറ്റി നൽകാമെന്നും പറഞ്ഞു. ഇതോടെ പൊലീസുകാരൻ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിൽ പരാതിപെട്ടു. തുടർന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു.

കടയിൽ സൂക്ഷിച്ചിരുന്നു 8 കിലോ പഴകിയ ഇറച്ചി പിടിച്ചെടുത്തു. കടയും അടപ്പിച്ചിച്ചു. പിടിച്ചെടുത്ത ഇറച്ചി കുഴിച്ചിട്ടു. ഇതിനോടകം 13 കിലോ ഇറച്ചി ഇവിടെ നിന്നും വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇറച്ചി വാങ്ങിയവർക്ക് ഉപയോഗിക്കരുതെന്ന് കോർപ്പറേഷൻ കൗൺസിലർ മുന്നറിയിപ്പ് നൽകി. സ്ഥാപനത്തിന് പേരോ മുനിസിപ്പാലിറ്റിയുടെയോ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയോ ലൈസൻസോ ഒന്നുംതന്നെയില്ല. ജീവനക്കാർക്ക് ഹെൽത്ത് കാർഡുമുണ്ടായിരുന്നില്ല. പരിശോധനാ ഫലം വന്നതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ ഉദ്യോഗസ്ഥർ അറിയിച്ചു.

പൊലീസ് ഉദ്യോഗസ്ഥനായ വ്യക്തിയാണ് ആദ്യം ഇറച്ചി തിരികെക്കൊണ്ടുവന്നത്. നിറം മാറ്റവും ദുർഗന്ധവും കാരണം ഇയാൾ വാങ്ങിയ ഇറച്ചി കടയിലേക്കു തന്നെ തിരികെക്കൊണ്ടുവന്നു. ഇതോടെ പുതിയ ഇറച്ചി തരാമെന്ന് കടയുടമ ഇയാളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ബാക്കി വന്ന കുറച്ച് ഇറച്ചിയുണ്ടായിരുന്നെന്നും അതിൽനിന്ന് ചിലപ്പോൾ ഇതിൽ പെട്ടുപോയതായിരിക്കാമെന്നും കടയുടമ ഇയാളോട് പറഞ്ഞു.

എന്നാൽ കടയിൽ തൂക്കിയിട്ട ഇറച്ചിയിൽനിന്ന് ബാക്കി ഭാഗങ്ങളെല്ലാം മറ്റുള്ളവർ കൊണ്ടുപോയിട്ടുണ്ടെന്നും പഴകിയ ഇറച്ചി കഴിച്ച് അവർക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നും പൊലീസ് ഉദ്യോഗസ്ഥൻ കടയുടമയോട് ചോദിച്ചു. അതിന് മറുപടിയുണ്ടായിരുന്നില്ല.

തുടർന്ന് ഉദ്യോഗസ്ഥൻ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടയിൽ ഇറച്ചി തിരികെ തരാനായി രണ്ടുമൂന്നുപേർ വേറെയും വന്നു. പിന്നാലെ കൗൺസിലർ വന്ന് പ്രദേശത്തെ ഗ്രൂപ്പിൽ ഇതുസംബന്ധിച്ച വിശദാംശങ്ങൾ അറിയിച്ചു. ഇതോടെ പലരും ഇറച്ചി തിരികെക്കൊണ്ടുവരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP