Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാനിലെ ആദ്യ ട്രാൻസ്‌ജെൻഡർ വാർത്താ അവതാരിക മർവിയക്കെതിരെ വധശ്രമം; വെടിയുതിർത്തത് ലാഹോറിലെ വസതിക്ക് സമീപത്തുവച്ച്

പാക്കിസ്ഥാനിലെ ആദ്യ ട്രാൻസ്‌ജെൻഡർ വാർത്താ അവതാരിക മർവിയക്കെതിരെ വധശ്രമം; വെടിയുതിർത്തത് ലാഹോറിലെ വസതിക്ക് സമീപത്തുവച്ച്

ന്യൂസ് ഡെസ്‌ക്‌

ലാഹോർ: പാക്കിസ്ഥാനിലെ ആദ്യ ട്രാൻസ്‌ജെൻഡർ വാർത്താ അവതാരകയ്ക്ക് നേരെ വധശ്രമം. 2018 ൽ പാക്കിസ്ഥാനിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ വാർത്താ അവതാരികയായി ചരിത്രം കുറിച്ച മർവിയക്കെതിരെയാണ് വധശ്രമം ഉണ്ടായത്.

ലാഹോറിലെ വസതിക്ക് പുറത്താണ് 26 -കാരിയായ മർവിയ മാലിക് അക്രമിക്കപ്പെട്ടത്. ഫാർമസിയിൽ നിന്നും മടങ്ങിയെത്തിയ നേരത്തായിരുന്നു രണ്ടുപേർ മർവിയയ്ക്ക് നേരെ വെടിയുതിർത്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

രാജ്യത്തെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നതുകൊണ്ട് തന്നെ നിരന്തരം തനിക്ക് ഭീഷണികൾ വരാറുണ്ട് എന്ന് മർവിയ പൊലീസിനോട് പറഞ്ഞു. പലപ്പോഴും അറിയാത്ത നമ്പറുകളിൽ നിന്നുമാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കോളുകൾ വരാറെന്നും മർവിയ വെളിപ്പെടുത്തി.

ശസ്ത്രക്രിയയ്ക്ക് വേണ്ടി ലാഹോറിലെത്തിയിരുന്നു എങ്കിലും മർവിയയെ സുരക്ഷയെ ചൊല്ലി ലാഹോറിന് പുറത്തേക്ക് മാറ്റിയിരുന്നു. 2018 -ലാണ് പാക്കിസ്ഥാനിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ വാർത്താ അവതാരികയായി മർവിയ ചരിത്രം കുറിച്ചത്. ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ തനിക്ക് നേരിടേണ്ടി വന്നു എന്ന് മർവിയ എന്ന് വെളിപ്പെടുത്തിയിരുന്നു. വീട്ടിൽ നിന്നും തനിക്ക് ഒരു പിന്തുണയും ലഭിച്ചിരുന്നില്ല എന്നും മർവിയ പറഞ്ഞിരുന്നു. തന്റെ സമൂഹത്തിലെ മനുഷ്യർക്ക് സമൂഹത്തിന്റെ അംഗീകാരം ഉറപ്പാക്കാൻ സാധ്യമായതെല്ലാം താൻ ചെയ്യുമെന്നും മർവിയ പറഞ്ഞിരുന്നു.

2018 -ൽ പാക്കിസ്ഥാൻ പാർലമെന്റ് ട്രാൻസ്ജെൻഡേഴ്‌സിനെതിരെ നടക്കുന്ന ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകിയിരുന്നു. ഈ മാസം ആദ്യം, ഹ്യുമന്റൈറ്റ്‌സ് സെനറ്റ് സ്റ്റാൻഡിങ് കമ്മിറ്റി 2018 -ലെ നിയമത്തിലെ ട്രാൻസ്‌ജെൻഡർ എന്ന വാക്ക് മാറ്റി പകരം ഇന്റർസെക്‌സ് എന്ന വാക്കാക്കി മാറ്റിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP