Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉത്തരവാദിത്ത ടൂറിസത്തെ ജനകീയ മുന്നേറ്റമാക്കുമെന്ന് പി എ മുഹമ്മദ് റിയാസ്; ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിക്ക് കുമരകത്ത് തുടക്കം

ഉത്തരവാദിത്ത ടൂറിസത്തെ ജനകീയ മുന്നേറ്റമാക്കുമെന്ന് പി എ മുഹമ്മദ് റിയാസ്; ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിക്ക് കുമരകത്ത് തുടക്കം

സ്വന്തം ലേഖകൻ

കോട്ടയം: ഭാവിയെ മുന്നിൽ കണ്ടു കൊണ്ട് ഉത്തരവാദിത്ത ടൂറിസം നയത്തിൽ കാലാനുസൃതമായ പരിഷ്‌ക്കാരങ്ങൾ വരുത്തി ജനകീയ മുന്നേറ്റമാക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുമരകത്ത് നടക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി വീഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിൽ കാലാനുസൃതമായ പരിഷ്‌ക്കരണങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ആതിഥേയ യൂണിറ്റുകളിലും ഉത്തരവാദിത്ത ടൂറിസം മാനദണ്ഡങ്ങൾ നടപ്പാക്കും. ഉത്തരവാദിത്ത, അനുഭവവേദ്യമായ, സുസ്ഥിര-ഗ്രാമീണ ടൂറിസം എന്നിവ അവതരിപ്പിക്കുന്നതിലൂടെ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാനാകും.

ടൂറിസം പരിസ്ഥിതി സൗഹൃദവും വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുന്നതുമായ ടൂറിസം പ്രവർത്തനങ്ങൾ ഉറപ്പു വരുത്തും. പരിസ്ഥിതിക സൗഹൃദമായ ടൂറിസം നയം, വനിതാ ശാക്തീകരണ-സൗഹൃദ നടപടികൾ എന്നിവയും ചർച്ചാവിഷയമാണ്. അന്താരാഷ്ട്രതലത്തിലെ മികച്ച ഉത്തരവാദിത്ത മാതൃകകൾ അവതരിപ്പിക്കുകയും ആഗോള തലത്തിലുള്ള സഹകരണം ഉറപ്പാക്കലും ഉച്ചകോടിയിലൂടെ ലക്ഷ്യം വയ്ക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ എത്തിക്കുന്നതിനും ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റിയായി മാറ്റാനുമുള്ള തീരുമാനം സർക്കാരെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സുസ്ഥിര ടൂറിസം വികസന മാതൃകളെക്കുറിച്ച് പ്രാദേശിക സമൂഹത്തിന് പരിശീലനം നൽകുകയും അതു വഴി സമഗ്ര ടൂറിസം വികസനം ഉറപ്പാക്കുകയുമാണ് ഇതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. സൊസൈറ്റിയാക്കുന്നതിലൂടെ ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര ഏജൻസികളുടെ ധസഹായം, സാങ്കേതിക വൈജ്ഞാനിക സഹകരണം എന്നിവ ഉത്തരവാദിത്ത ടൂറിസത്തിന് ലഭ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂട്ടായ പ്രവർത്തനവും കഠിനാധ്വാനവുമാണ് ഇന്ന് കാണുന്ന രീതിയിലേക്ക് ഉത്തരവാദിത്ത ടൂറിസം മിഷനെ എത്തിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി എൻ വാസവൻ പറഞ്ഞു. അന്തരിച്ച മുൻ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഈയവസരത്തിൽ നന്ദിയോടെ അനുസ്മരിക്കുന്നു. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനത്തിലൂടെ അയ്മനം മാതൃകാ ടൂറിസം ഗ്രാമമായി മാറി. ഇനിയും ദൂരം പോകാനുണ്ടെന്ന ഓർമ്മ വേണം. കൂട്ടായ പ്രവർത്തനത്തിലൂടെ ഇത് സാധ്യമാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP