Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്രയേലിലെ കർഷക സംഘത്തിൽ നിന്നും മുങ്ങിയ ബിജു കുര്യൻ ഒടുവിൽ പൊങ്ങി! ഒളിച്ചോട്ടം കൂലിപ്പണിക്കല്ല, പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ; സംഘം വിട്ടതിന് ശേഷമുള്ള ആദ്യ ദിവസം ജറുസലേം സന്ദർശിച്ചു; അടുത്ത ദിവസം ബെത്‌ലഹേമിലേക്ക് പോയി പ്രാർത്ഥിച്ചു; നാട്ടിലെ കോലാഹലങ്ങൾ അറിഞ്ഞത് വൈകി; നാളെ കേരളത്തിലെത്തും

ഇസ്രയേലിലെ കർഷക സംഘത്തിൽ നിന്നും മുങ്ങിയ ബിജു കുര്യൻ ഒടുവിൽ പൊങ്ങി! ഒളിച്ചോട്ടം കൂലിപ്പണിക്കല്ല, പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ; സംഘം വിട്ടതിന് ശേഷമുള്ള ആദ്യ ദിവസം ജറുസലേം സന്ദർശിച്ചു; അടുത്ത ദിവസം ബെത്‌ലഹേമിലേക്ക് പോയി പ്രാർത്ഥിച്ചു; നാട്ടിലെ കോലാഹലങ്ങൾ അറിഞ്ഞത് വൈകി; നാളെ കേരളത്തിലെത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇസ്രയേലിലെ കർഷക സംഘത്തിൽ നിന്നും മുങ്ങിയ ബിജു കുര്യൻ ഒടുവിൽ പൊങ്ങി! നാളെ ബിജു നാട്ടിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആധുനിക കൃഷി രീതികൾ പഠിക്കാൻ സംസ്ഥാന സർക്കാർ ഇസ്രയേലിലേക്ക് കൊണ്ടു പോയ സംഘത്തിൽ നിന്നായിരുന്നു ബിജു കുര്യൻ മുങ്ങിയത്. കണ്ണൂർ ജില്ലയിലെ ഇരുട്ടി സ്വദേശിയായ ബിജു കുര്യൻ നാളെ കേരളത്തിൽ തിരിച്ചെത്തും. ഞായറാഴ്ച ഉച്ചക്ക് ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് ബിജു കുര്യൻ കേരളത്തിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആധുനിക കാർഷിക രീതികൾ പഠിക്കുന്നതിനായി കേരളത്തിൽനിന്ന് ഇസ്രയേലിലെത്തിയ സംഘത്തിൽനിന്ന് ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് ബിജു കുര്യനെ കാണാതായത്. ടെൽ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെർസ്ലിയ നഗരത്തിൽ നിന്നാണ് ഇയാളെ കാണാതായത്. സംഘം വിട്ടതിന് ശേഷമുള്ള ആദ്യ ദിവസം, അദ്ദേഹം ജറുസലേം സന്ദർശിച്ചു, അടുത്ത ദിവസം ബെത്ലഹേമിലേക്ക് പോയി. ബെത്ലഹേമിൽ ഒരു ദിവസം ചെലവഴിച്ച ശേഷം കർഷക സംഘത്തിൽ തിരികെ ചേരാനും സംസ്ഥാനത്തേക്ക് മടങ്ങാനും അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാൽ, കൃഷി പഠിക്കാനെത്തിയ സംഘം കേരളത്തിലേക്ക് മടങ്ങിയിരുന്നു.

ഇതിനിടെ, തന്നെ കാണാതായതുമായി ബന്ധപ്പെട്ട് നാട്ടിലുണ്ടായ പ്രയാസത്തിൽ കുര്യൻ അസ്വസ്ഥനാണ്. പ്രയാസമുണ്ടായതിൽ സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദ് ഉൾപ്പെടെയുള്ളവരോട് ക്ഷമ ചോദിച്ചതായാണ് അറിയുന്നത്. ഫെബ്രുവരി 16 ന് രാത്രി ഏഴ് മണിയോടെ ബിജു കുര്യനെ കാണാതായി. ടെൽ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെർസ്ലിയ എന്ന നഗരത്തിൽ പ്രതിനിധി സംഘം അത്താഴത്തിന് നിർത്തിയപ്പോഴാണ് ബിജു കുര്യൻ മുങ്ങുന്നത്. കൂടെയുള്ളവർ ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വീട്ടിലേക്ക് വിളിച്ച ബിജു കുര്യൻ തന്നെ അന്വേഷിക്കേണ്ട എന്നും സുരക്ഷിതനാണ് എന്നും അറിയിക്കുകയായിരുന്നു.

ഇസ്രയേലിൽ സാധാരണ ജോലിക്ക് പോലും പതിനായിരങ്ങൾ കൂലിയായി ലഭിക്കുമെന്നും ഇതിൽ ആകൃഷ്ടനായാണ് ബിജു കുര്യൻ സംഘത്തിൽ നിന്ന് മുങ്ങിയത് എന്നും കൂടെയുള്ളവർ പറഞ്ഞിരുന്നു. സർക്കാരും ഈ വാദം അംഗീകരിച്ചിരുന്നു. എന്നാൽ ബിജു കുര്യനെതിരെയും അദ്ദേഹത്തെ സഹായിക്കുന്നവർക്കെതിരേയും നടപടിയെടുക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് ബിജു കുര്യൻ തിരിച്ച് വരാൻ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്. അതേസമയം ഇസ്രയേലിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണ് ബിജു കുര്യൻ സംഘത്തിൽ നിന്ന് മുങ്ങിയത് എന്നാണ് റിപ്പോർട്ട്. സംഘത്തിൽ നിന്ന് വിട്ടതിന് ശേഷം അദ്ദേഹം ആദ്യം ജറുസലേം പര്യടനം നടത്തി. പിറ്റേന്ന് ബെത്‌ലഹേമിലേക്കും പോയി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ബെത്‌ലഹേമിൽ ഒരു ദിവസം ചെലവഴിച്ച ശേഷം സംഘത്തിനൊപ്പം ചേരാനായിരുന്നു പദ്ധതി. എന്നാൽ ഇദ്ദേഹത്തെ കൂടാതെ സംഘം കേരളത്തിലേക്ക് തിരിക്കുകയായിരുന്നു എന്നാണ് വൃത്തങ്ങൾ പറയുന്നത്. ഇന്ന് ഉച്ചയോടെ ബിജു കുര്യൻ ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിക്കും. ബഹ്റൈൻ വഴി കേരളത്തിലേക്ക് നാളെ പുലർച്ചെയോടെ എത്താനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. അതേസമയം ബിജു കുര്യനുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല എന്നും ദി ഹിന്ദു പറയുന്നു.

സംസ്ഥാനത്ത് നിന്ന് പോയ ഔദ്യോഗിക സംഘത്തിലെ ഒരാളുടെ തിരോധാനം സർക്കാരിനെ ആശങ്കയിലാക്കിയിരുന്നു. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ബിജുവിനെക്കുറിച്ച് സർക്കാരിന് നിർണായക സൂചന ലഭിച്ചിട്ടുണ്ടെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രത്തോടും വെളിപ്പെടുത്തിയിട്ടുണ്ട്. ിജുവിനെ ഉടൻ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്രത്തിൽ നിന്ന സർക്കാരിന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഇപ്പോൾ ഇത് കൃഷിവകുപ്പിന്റെ അഭിമാന പ്രശ്നമായി മാറിയിരിക്കുകയാണ്. സർക്കാർ സ്പോൺസർ ചെയ്ത പരിശീലന പരിപാടിക്കിടെയാണ് ഇയാളെ കാണാതായത്. അതുകൊണ്ട് എങ്ങനെയെങ്കിലും ബിജുവിനെ കണ്ടെത്തി വീട്ടുകാരെ ഏൽപ്പിക്കേണ്ട ബാധ്യതയുണ്ട്. ബിജുവിനെതിരെ ഞങ്ങൾ ഒരു നടപടിയും എടുക്കില്ല, പക്ഷെ പൊലീസ് അന്വേഷണത്തിന്റെ ഫലം എന്തായിരിക്കുമെന്നറിയില്ല', ഉദ്യോഗസ്ഥൻ പറഞ്ഞു. ബിജുവിനെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സഹോദരൻ ബെന്നി കുര്യൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇസ്രയേലിലെ ചില മലയാളി ഗ്രൂപ്പുകളുടെ സഹായത്തോടെ താൻ ഇതിന് ശ്രമിക്കുന്നുണ്ടെന്നാണ് ബെന്നി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP