Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മ വിദേശത്തായതിനാൽ താമിച്ചിരുന്നത് അമ്മൂമ്മയ്ക്കൊപ്പം; കാണാതാകൽ പരാതിയിൽ പൊലീസ് കണ്ടെത്തിയപ്പോൾ പറഞ്ഞത് കാമുകനൊപ്പം ജീവിക്കാനുള്ള മോഹം; പൊലീസിന് മുമ്പിൽ തലകുലുക്കി രജിസ്റ്റർ മാരീജിന് സമ്മതിച്ചത് നായർ സമുദായാംഗം; കല്യാണ ദിവസം ഫോൺ ഓഫ് ചെയ്ത് മുങ്ങി അഖിൽ; പിന്നാലെ ആത്മഹത്യ; പ്രതിയെ കണ്ടെത്താതെ അന്വേഷണം; ധന്യയ്ക്ക് ജീവനെടുത്തത് ദുരഭിമാനമോ?

അമ്മ വിദേശത്തായതിനാൽ താമിച്ചിരുന്നത് അമ്മൂമ്മയ്ക്കൊപ്പം; കാണാതാകൽ പരാതിയിൽ പൊലീസ് കണ്ടെത്തിയപ്പോൾ പറഞ്ഞത് കാമുകനൊപ്പം ജീവിക്കാനുള്ള മോഹം; പൊലീസിന് മുമ്പിൽ തലകുലുക്കി രജിസ്റ്റർ മാരീജിന് സമ്മതിച്ചത് നായർ സമുദായാംഗം; കല്യാണ ദിവസം ഫോൺ ഓഫ് ചെയ്ത് മുങ്ങി അഖിൽ; പിന്നാലെ ആത്മഹത്യ; പ്രതിയെ കണ്ടെത്താതെ അന്വേഷണം; ധന്യയ്ക്ക് ജീവനെടുത്തത് ദുരഭിമാനമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വിവാഹം രജിസ്റ്റർ ചെയ്യാൻ യുവാവ് എത്താത്തതിൽ മനംനൊന്ത് ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയത് കാമുകനായ പ്രതിശ്രുത വരൻ പറ്റിച്ചതു കൊണ്ട്. കൊല്ലം തുടയന്നൂർ സ്വദേശി ധന്യയാണ് (22) ആത്മഹത്യ ചെയ്തത്. കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി ഹരിജനായിരുന്നു. അഖിൽ നായർ സമുദായാംഗവും. ഇതാണ് വിവാഹം മുടങ്ങാൻ കാരണമായത്.

തുടയന്നൂർ സ്വദേശിയായ ധന്യയും കാട്ടാംമ്പള്ളി സ്വാദേശിയായ അഖിലും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ പതിനഞ്ചാം തീയതി ധന്യയെ കാണാതായതിനെ തുടർന്ന് കുടുംബം കടയ്ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ധന്യ അഖിലിന്റെ കൂടെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അഖിലിനൊപ്പം ജീവിക്കാനാണ് താൽപ്പര്യമെന്ന് ധന്യ പൊലീസിനെ അറിയിച്ചതോടെ രജിസ്റ്റർ വിവാഹം നടത്താമെന്ന് പൊലീസ് ഇരുവരെയും അറിയിച്ചു. എന്നാൽ അഖിൽ കഴിഞ്ഞ ദിവസം രജിസ്റ്റർ ഓഫീസിൽ എത്തിയില്ല. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.

രജിസ്റ്റർ ഓഫീസിൽ എത്താതിരുന്ന അഖിലിനെ ബന്ധപ്പെടാൻ കഴിയാതെ വന്നതിൽ മനംനൊന്താണ് ധന്യ തൂങ്ങിമരിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ധന്യയുടെ മൃതദേഹം സംസ്‌കരിച്ചു. ഒളിവിൽ പോയ അഖിലിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

23ന് ഇട്ടിവ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽെവച്ച് വിവാഹം നടത്താനായിരുന്നു ധന്യയുടേയും അഖിലന്റേയും തീരുമാനം. ഇതനുസരിച്ച് വ്യാഴാഴ്ച ബന്ധുക്കളും പൊതുപ്രവർത്തകരും പഞ്ചായത്ത് ഓഫീസിൽ കാത്തുനിന്നെങ്കിലും യുവാവ് എത്തിയില്ല. ധന്യയ്ക്ക് ഇത് തിരിച്ചടിയായിരുന്നു. തന്നെ കാമുകൻ ചതിക്കുമെന്ന് ധന്യ കരുതിയില്ല. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ധന്യയുടെ അമ്മ വിദേശത്താണ്. അമ്മൂമ്മയ്‌ക്കൊപ്പമായിരുന്നു താമസം. വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ധന്യയെ വിവഹം ചെയ്യാമെന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ യുവാവ് സമ്മതിച്ചിരുന്നു. എന്നിട്ടും അഖിൽ വഞ്ചിച്ചു. ഇതിന് കാരണം അഖിലിന്റെ വീട്ടുകാരുടെ സമ്മർദ്ദമാണെന്ന വാദവും ശക്തമാണ്. താഴ്ന്ന ജാതിക്കാരിയെ വിവാഹം കഴിക്കുന്നതിലെ ദുരഭിമാനമാണ് അഖിലനെ കല്യാണത്തിൽ നിന്നും പിന്തിരിപ്പിച്ചതെന്നതാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP