Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻഎസ്എസും ശശി തരൂരും അടുക്കുമ്പോൾ സുകുമാരൻ നായരെ ഒപ്പം നിർത്താൻ തുറുപ്പു ചീട്ട്; പിജെ കുര്യനെ ചേർത്ത് പിടിച്ച് പെരുന്നയിലെ പിന്തുണ ചോരുന്നില്ലെന്ന് ഉറപ്പിക്കാൻ കെസി വേണുഗോപാൽ; തിരുവല്ലയിൽ നിന്നുള്ള ദേശീയ നേതാവിന് ഇനി കോൺഗ്രസിൽ കൂടുതൽ പരിഗണനയോ? പത്തനംതിട്ട കോൺഗ്രസിൽ 'പിജെ' ഇഫക്ട് കൂടും

എൻഎസ്എസും ശശി തരൂരും അടുക്കുമ്പോൾ സുകുമാരൻ നായരെ ഒപ്പം നിർത്താൻ തുറുപ്പു ചീട്ട്; പിജെ കുര്യനെ ചേർത്ത് പിടിച്ച് പെരുന്നയിലെ പിന്തുണ ചോരുന്നില്ലെന്ന് ഉറപ്പിക്കാൻ കെസി വേണുഗോപാൽ; തിരുവല്ലയിൽ നിന്നുള്ള ദേശീയ നേതാവിന് ഇനി കോൺഗ്രസിൽ കൂടുതൽ പരിഗണനയോ? പത്തനംതിട്ട കോൺഗ്രസിൽ 'പിജെ' ഇഫക്ട് കൂടും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ:പി.ജെ.കുര്യനെതിരെയുള്ള പത്തനംതിട്ടയിൽ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ബാബുജോർജ്ജിന്റെയും, സജിചാക്കോയുടേയും അധിക്ഷേപങ്ങൾക്ക് പിൻ പിൽ വൻ ഗൂഢാലോചനയെന്ന വാദവുമായി കെസി വേണുഗോപാലിനെ അനുകൂലിക്കുന്നവർ. ഇനിയൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള പി.ജെ.കുര്യനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് സംസ്ഥാനത്തെ ചില ഗ്രൂപ്പ് നേതാക്കളുടെ ഒത്താശയോടെയാണെന്ന് പിജെ കുര്യൻ അനുകൂലികളും പറയുന്നു. കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറ്റി മറിച്ച് പിജെ കുര്യനും കെസി വേണുഗോപാലിനൊപ്പം ചേരുകയാണ്.

പത്തനംതിട്ടയിൽ കോൺഗ്രസിന് കുറച്ചു കാലമായി വലിയ തിരിച്ചടിയാണ് നേരിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പേ തോറ്റു. തദ്ദേശത്തിലും പിടിച്ചു നിൽക്കാനായില്ല.  അതുകൊണ്ട് തന്നെ കുര്യന് കൂടുതൽ പ്രാധാന്യം പത്തനംതിട്ടയിൽ കൊടുത്തേ മതിയാകൂവെന്നതാണ് ആവശ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പി.ജെ.കുര്യനോട് ആലോചിക്കാതെ ഏക പക്ഷീയമായി നിർത്തുകയും സമ്പൂർണ്ണ പരാജയം ഏറ്റു വാങ്ങുകയും ചെയ്തുവെന്ന വിമർശനവും കുര്യൻ അനുകൂലികൾ ഉയർത്തുന്നു. കെസി വേണുഗോപാൽ പക്ഷത്തിന് കരുത്തു കൂട്ടുന്നതാണ് കുര്യന്റെ പുതിയ നീക്കങ്ങൾ.

ഭാരത് ജോഡോ യാത്രയുടെ വിജയത്തിന് ശേഷം കെ.പി.സിസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ.സി.വേണുഗോപാലിനേയും കേരളത്തിൽ നിന്ന് പങ്കെടുത്തവരേയും അനുമോദിച്ച സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ശ്രീഎ.കെ.ആന്റണി എന്നിവർക്കൊപ്പം പ്രസംഗകനായി ക്ഷണിച്ചതിൽ സംസ്ഥാനത്ത് ജനപിന്തുണ ഇല്ലാത്ത ചില ഗ്രൂപ്പ് മാനേജർമാർക്ക് ഇഷ്ടപ്പെട്ടില്ല. ഇതും ആരോപണങ്ങൾക്ക് കാരണമാണെന്ന് കുര്യൻ അനുകൂലികൾ പറയുന്നു. പദവികൾ ഒന്നുമില്ലെങ്കിലും സംസ്ഥാനത്ത് ഇന്നുള്ള കോൺഗ്രസ്സിലെ ക്രിസ്ത്യൻ നേതാകന്മാരിൽ ഏറ്റവും ശക്തമായ സ്വാധീനമുള്ള വ്യക്തിയാണ് പി.ജെ.കുര്യൻ. ഇത് മനസ്സിലാക്കിയാണ് കെസിയും കുര്യനെ ചേർത്ത് പിടിക്കുന്നത്.

കഴിഞ്ഞ മാരാമൺ കൺവൻഷനിൽ സമാപന ദിവസം മാർത്തോമ്മ മെത്രാപ്പൊലീത്ത പി.ജെ.കുര്യൻ സഭയ്ക്ക് ചയ്ത സേവനത്തെക്കുറിച്ച് പറഞ്ഞത് ശ്രദ്ദേയമാണ്. എൻ എസ് എസ് - എസ് എൻ ഡി പി തുടങ്ങിയ സാമുദായിക നേതാക്കളുമായി കുര്യനുള്ള ബന്ധം ഊഷ്മളമാണ്. കുര്യന്റെ സ്വാധീനം കെ.സി.വേണുഗോപാലിനും സംസ്ഥാനത്തെ ഇപ്പോഴത്തെ നേതൃത്വത്തിനും അനുകൂലമായി ഉപയോഗിക്കുമോ എന്ന ഭയത്തിലാണ് ചില എഐ നേതാക്കളുടെ ഗൂഢാലോചനയുടെ ഭാഗമായി പത്തനംതിട്ടയിലെ കുഴപ്പങ്ങൾക്ക് കാരണം പി.ജെ.കുര്യനാണെന്ന് വരുത്താൻ ശ്രമിക്കുന്നത്. ശശി തരൂർ എൻ എസ് എസുമായി ഏറെ അടുപ്പത്തിലാണ്. ഈ സാഹചര്യത്തിലാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ഏറെ അടുപ്പമുള്ള കുര്യനെ കെസി അടുപ്പിക്കുന്നത്. കോൺഗ്രസ് പുനഃസംഘടനയുണ്ടാകുമ്പോൾ കുര്യനും മാന്യമായ സ്ഥാനം കിട്ടുമെന്നാണ് വിലയിരുത്തൽ.

സുകുമാരൻ നായരുമായി അടുത്ത ബന്ധമാണ് പിജെ കുര്യനുള്ളത്. പിജെ കുര്യന് അനുകൂലമായി കോടതിയിൽ സാക്ഷി പറഞ്ഞ വ്യക്തി കൂടിയാണ് സുകുമാരൻ നായർ. കുര്യനെ കൂടെ നിർത്തുന്നതോടെ സമുദായ സമവാക്യങ്ങളും കെസിക്ക് അനുകൂലമാകും. ക്രൈസ്തവ സഭകളുമായും കെസിയെ അടുപ്പിക്കാനും കുര്യൻ നീക്കങ്ങൾ നടത്തുന്നുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിൽ കെസിക്ക് കൂടുതൽ സ്വാധീനമുണ്ട്. ഇത് കേരളത്തിലും ഗുണകരമാക്കാനാണ് കുര്യന്റെ ശ്രമം.

സജി ചാക്കോയ്‌ക്കെതിരെ കടന്നാക്രമണമാണ് പിജെ കുര്യൻ നടന്നത്. കുര്യന്റെ നിർദ്ദേശപ്രകാരം ഡിസിസി ജനറൽസെക്രട്ടറി ആയ വ്യക്തിയാണ് സജി ചാക്കോ എന്നാണ് കുര്യൻ പക്ഷം പറയുന്നത്. 2005-ലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മല്ലപ്പള്ളിയിൽ ഡിവിഷനിൽ സ്ഥാനാർത്ഥിയാക്കി. അവിടെ പരാജയപ്പെട്ട സജി ചാക്കോയെ സ്വന്തം സ്ഥലത്തു നിന്നും മാറ്റി കുര്യൻ ഹോം മണ്ഡലമായ കോയിപ്രത്ത് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ചു. കെപിസിസി തീരുമാനിച്ച മറ്റൊരാളെ മറികടന്നാണ് പി.ജെ.കുര്യൻ സീറ്റ് നൽകിയതെന്നും അവർ പറയുന്നു.

ജില്ലാ പഞ്ചായത്തിൽ വിജയിച്ച സജിചാക്കോയ്ക്ക് സീനിയർ നേതാക്കളായ ബാബു ജോർജ്ജിനും, ഹരിദാസ് ഇടത്തിട്ടയ്ക്കും നൽകേണ്ട സ്ഥാനം 3 ആയി വിഭജിച്ച് സജിചാക്കോയെ അവിടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആക്കിയത് കുര്യൻ ആയിരുന്നുവെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP