Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോസ്റ്റലിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല; മൂന്നാർ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിനികൾ സമരത്തിൽ

ഹോസ്റ്റലിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല; മൂന്നാർ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിനികൾ സമരത്തിൽ

സ്വന്തം ലേഖകൻ

മൂന്നാർ: മൂന്നാർ ഗവ. എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനികൾ സമരത്തിൽ. വനിതാ ഹോസ്റ്റലിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും വൈകുന്നേരങ്ങളിൽ തങ്ങളെ ഹോസ്റ്റലിൽ പൂട്ടിയിടുന്നുവെന്നും ആരോപിച്ചാണ് സമരം. എപ്പോഴും പെയിന്റ് അടർന്നുവീഴുന്ന, പൂപ്പൽ നിറഞ്ഞ മുറികളിലാണ് തങ്ങൾ താമസിക്കുന്നതെന്നും ശൗചാലയങ്ങൾ മിക്കവയും തകർന്ന അവസ്ഥയിലാണെന്നും കുട്ടികൾ പറയുന്നു. തുടർച്ചയായി പരാതികൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിനാലാണ് സമരത്തിന് ഇറങ്ങിയതെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.

ശൗചാലയങ്ങളിലെ ഇളകിപ്പോയ കൊളുത്തുകൾ ശരിയാക്കുന്നതിനുപോലും ഹോസ്റ്റൽ അധികൃതർ തയ്യാറല്ല. വൈദ്യുത വയറിങ്ങുകൾ മുഴുവൻ അപകടകരമായ അവസ്ഥയിലാണ്.
വനിതാ ഹോസ്റ്റൽ രാത്രിയിൽ പുറമേനിന്ന് പൂട്ടുന്നതുകൊണ്ട് തീപ്പിടിത്തം പോലെ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ പുറത്തിറങ്ങാൻ കഴിയില്ലെന്നും ഇവർക്ക് ആശങ്കയുണ്ട്.

89 വിദ്യാർത്ഥിനികൾ താമസിക്കുന്ന ഹോസ്റ്റലാണിത്. 1200 രൂപ വീതം വാടക നൽകിയാണ് ഓരോ വിദ്യാർത്ഥിനിയും ഹോസ്റ്റലിൽ കഴിയുന്നത്. ഭക്ഷണച്ചെലവ് ഉൾപ്പെടെ മാസം 5000 രൂപ വരെ നൽകേണ്ടിവരുന്നു. ആവശ്യങ്ങൾ പരിഹരിച്ച് കിട്ടുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. അറ്റകുറ്റപ്പണികൾക്ക് ഫണ്ട് ലഭ്യമല്ല എന്നാണ് ബന്ധപ്പെട്ടവർ പറയുന്നതെന്നും വിദ്യാർത്ഥിനികൾ ആരോപിച്ചു.

ഹോസ്റ്റലുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അവകാശങ്ങൾ നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കേയാണ് ഇവിടെ പെൺകുട്ടികളെ ഹോസ്റ്റലിൽ പൂട്ടിയിടുന്നത്. ഇതേപ്പറ്റി പരാതിപ്പെട്ടപ്പോൾ അപമാനകരമായ രീതിയിൽ അധികൃതർ സംസാരിച്ചുവെന്നും കുട്ടികൾ പറഞ്ഞു.

സമരത്തിന് കാരണം കുട്ടികളുടെ പിടിവാശി
കുട്ടികളുടെ പിടിവാശിയാണ് സമരത്തിന് കാരണം. അവധിസമയത്ത് മാത്രമേ അറ്റകുറ്റപ്പണി സാധിക്കൂ. അവധി ലഭിക്കുന്നതനുസരിച്ച് പണികൾ തീർക്കും. കുട്ടികളെ പുറത്തുവിടാത്തത് സുരക്ഷിതത്വത്തെ കരുതിയാണ്. രക്ഷിതാക്കളുടെ ആവശ്യപ്രകാരമാണ് രാത്രി ഹോസ്റ്റൽ പുറത്തുനിന്ന് പൂട്ടിയിടുന്നത്.

-ജെയ്ജു എം.ഐസക്
പ്രിൻസിപ്പൽ, മൂന്നാർ എൻജിനീയറിങ് കോളേജ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP