Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ സ്‌കൂൾ കായികമേള റദ്ദാക്കരുത്; മന്ത്രി വി ശിവൻകുട്ടി കേന്ദ്ര കായികമന്ത്രിക്ക് കത്തയച്ചു

ദേശീയ സ്‌കൂൾ കായികമേള റദ്ദാക്കരുത്; മന്ത്രി വി ശിവൻകുട്ടി കേന്ദ്ര കായികമന്ത്രിക്ക് കത്തയച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയ സ്‌കൂൾ കായികമേള നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് താക്കൂറിന് കത്തയച്ചു. ദേശീയ സ്‌കൂൾ കായികമേള റദ്ദാക്കി എന്ന വാർത്തകൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് മേള നടത്തണമെന്ന് ആവശ്യപ്പെട്ട് ശിവൻകുട്ടി കേന്ദ്രത്തിന് കത്തയച്ചത്.

സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഗെയിംസ് നടത്തേണ്ടത്. ദേശീയ ഗെയിംസ് നടത്താത്തത് ഗെയിംസിന് തയ്യാറെടുത്ത വിദ്യാർത്ഥികൾക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് കത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ വിദ്യാർത്ഥികൾ ഇക്കാര്യത്തിൽ നിരാശരാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്നും ഈ അക്കാദമിക വർഷം ദേശീയ സ്‌കൂൾ കായികമേള നടത്താനുള്ള നിർദ്ദേശം നൽകണമെന്നും മന്ത്രി ശിവൻകുട്ടി കത്തിൽ അഭ്യർത്ഥിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP